ജോലി നേടാം...കൈ നിറയെ കാശും!!! ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന 10 ജോലികൾ

ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലികൾ എന്തൊക്കെയാണെന്ന് നിങ്ങൾക്കറിയാമോ?

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലക്ഷങ്ങൾ ശമ്പളം നേടാനാണ് യുവാക്കളുടെ ആ​ഗ്രഹം. എന്നാൽ ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലികൾ എന്തൊക്കെയാണെന്ന് നിങ്ങൾക്കറിയാമോ? ഇതാ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന 10 ജോലികൾ ഇവയാണ്.

മാനേജ്മെന്റ് പ്രൊഫഷണൽ

മാനേജ്മെന്റ് പ്രൊഫഷണൽ

ഏതൊരു സ്ഥാപനത്തിന്റെയും പ്രധാന ഘടകങ്ങളിലൊന്നാണ് മാനേജ്മെന്റ് പ്രൊഫഷണലുകൾ. സാധാരണയായി പഠനത്തിനുശേഷം മാനേജ്മെന്റ് ട്രെയിനിയായാണ് ജോലിക്ക് പ്രവേശിക്കുക. തുടർന്ന് തൊഴിൽ പരിചയം വർദ്ധിക്കുന്നതിന് അനുസരിച്ചാണ് കമ്പനികൾ ഇവരുടെ വേതനം ഉയർത്തുന്നത്. ആറു മാസം മുതൽ ഒരു വർഷം വരെയായിരിക്കും പരിശീലനം. 20 മുതൽ 24 ലക്ഷം വരെയാണ് വാർഷിക ശമ്പള പാക്കേജ്. ഏറ്റവും കുറഞ്ഞത് ഒരു വർഷം 7 മുതൽ 9 ലക്ഷം വരെ ലഭിക്കും. കാശുണ്ടാക്കാൻ സ്കൂളിൽ പോയി പഠിക്കേണ്ട!!! മാസം 40000 രൂപ ശമ്പളം ലഭിക്കുന്ന ജോലികൾ ഇവയാണ്

ഇൻവസ്റ്റ്മെന്റ് ബാങ്കർ

ഇൻവസ്റ്റ്മെന്റ് ബാങ്കർ

കമ്പനികളുടെ സാമ്പത്തിക കാര്യങ്ങളിൽ ഉപദേശം നൽകുകയാണ് ഇൻവസ്റ്റ്മെന്റ് ബാങ്കർമാരുടെ ജോലി. അനലിസ്റ്റ്, അസോസിയേറ്റ്, വൈസ് പ്രസിഡന്റ്, ഡയറക്ടർ, മാനേജിംഗ് ഡയറക്ടർ എന്നീ മേഖലകളിലായിരിക്കും ഇവരുടെ പ്രവർത്തനം. അനലിസ്റ്റിന് 5 മുതൽ 9 ലക്ഷം വരെയും അസോസിയേറ്റിന് 7 മുതൽ 13 ലക്ഷം വരെയും വൈസ് പ്രസി‍ഡന്റിന് 10 മുതൽ 40 ലക്ഷം വരെയും വാർഷിക ശമ്പളം ലഭിക്കും. നിങ്ങൾ അനാവശ്യമായി പണം ചെലവാക്കുന്ന നാല് കാര്യങ്ങൾ ഇവയല്ലേ???

ഐടി-സോഫ്റ്റ്‌വെയർ എഞ്ചിനീയർ

ഐടി-സോഫ്റ്റ്‌വെയർ എഞ്ചിനീയർ

എക്കാലത്തും യുവാക്കൾക്ക് മികച്ച തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന മേഖലയാണ് ഐടി. കംപ്യൂട്ടർ ഭാഷകളിലുള്ള പരിജ്ഞാനമാണ് ഈ മേഖലയിൽ ആവശ്യമായ പ്രധാന ഘടകം. ഒരു പുതിയ ട്രെയിനി സോഫ്റ്റ് വെയർ എൻജിനീയർക്ക് 1.5 മുതൽ 2.5 ലക്ഷം രൂപ വരെയാണ് ശമ്പളം ലഭിക്കുക. സോഫ്റ്റ്വെയർ പ്രോഗ്രാം അനലിസ്റ്റുകൾക്ക് വർഷത്തിൽ 3 മുതൽ 6 ലക്ഷം വരെ വാർഷിക വരുമാനം ലഭിക്കും. സീനിയ‍ർ സോഫ്റ്റ്വെയർ എഞ്ചിനീയർക്ക് 4.5 മുതൽ 10.0 ലക്ഷം വരെയും പ്രൊജക്ട് ലീഡിന് 6 മുതൽ 13 ലക്ഷം വരെയും പ്രോഗ്രാം മാനേജർക്ക് 8 മുതൽ 19 ലക്ഷം വരെയും ശമ്പളം ലഭിക്കും. ഐടിക്കാ‍ർക്ക് നോ രക്ഷ; ഈ ആറ് കമ്പനികളിൽ ഇനി ജോലിയില്ല!!!

ചാർട്ടേഡ് അക്കൗണ്ടന്റ്

ചാർട്ടേഡ് അക്കൗണ്ടന്റ്

ബിസിനസ് രംഗത്തും അക്കൗണ്ടിംഗിലുമാണ് ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ പ്രവർത്തനം ആവശ്യമാകുന്നത്. അതുകൊണ്ടു തന്നെ ഉയർന്ന വേതനം ലഭിക്കുന്ന തൊഴിലിടമാണിത്. പഠിച്ചിറങ്ങിയ ഒരു സിഎക്കാരന് 5 മുതൽ 7 ലക്ഷം വരെ വാ‍‍ർഷിക ശമ്പളം ലഭിക്കും. തൊഴിൽ പരിചയം കൂടുന്നതിനനുസരിച്ച് ഇവരുടെ ശമ്പളവും കൂടും. സിഎയ്ക്കൊപ്പം എംബിഎ കൂടിയുള്ളവർക്ക് 18 മുതൽ 24 ലക്ഷം വരെ ശമ്പളം ലഭിക്കും. ശമ്പളക്കാ‍ർക്ക് കാശ് ഇരട്ടിയാക്കാം...ഇക്കാര്യങ്ങൾ ഒന്ന് പരീക്ഷിക്കൂ...

എണ്ണ-പ്രകൃതി വാതക രംഗത്തെ പ്രൊഫഷണൽ

എണ്ണ-പ്രകൃതി വാതക രംഗത്തെ പ്രൊഫഷണൽ

മറൈൻ എഞ്ചിനീയേഴ്സ്, ജിയോളജിസ്റ്റ് തുടങ്ങിയവർക്ക് വളരെയധികം അവസരങ്ങളുള്ളതാണ് ഈ മേഖല. അതേസമയം തന്നെ ഉയർന്ന ലാഭം ഉള്ള ഈ തൊഴിലിടത്തിൽ വേതനവും ഉയർന്നതാണ്. 5 മുതൽ 6 വർഷം വരെ പ്രവ‍ർത്തന പരിചയമുള്ള ബിരുദധാരികൾക്ക് 15 മുതൽ 20 ലക്ഷം രൂപ വരെ ശമ്പളം ലഭിക്കും. കാശുണ്ടാക്കുന്ന മെഷീൻ!!! ജീവനക്കാരിലൂടെ കോടികൾ സമ്പാദിക്കുന്ന കമ്പനികൾ

മെഡിക്കൽ പ്രൊഫഷണൽ

മെഡിക്കൽ പ്രൊഫഷണൽ

ഡോക്ടർമാർക്ക് ആരോഗ്യരംഗത്ത് ആവശ്യം കൂടിക്കൊണ്ടേയിരിക്കുകയാണ്. തൊഴിലിൽ വൈദഗ്ദ്ധ്യം തെളിയിക്കുന്നവർക്ക് അവർ ആവശ്യപ്പെടുന്ന വേതനം നൽകാൻ പോലും ആശുപത്രികൾ തയ്യാറാണ്. മെഡിക്കൽ പ്രൊഫഷണലുകളിൽ, ജനറൽ ആൻഡ് തോറാസിക് സർജ‍ൻസ്, സൈക്യാട്രിസ്റ്റുകൾ, ഗൈനക്കോളജിസ്റ്റുകൾ എന്നിവർക്കാണ് ഏറ്റവും കൂടുതൽ വരുമാനമുള്ളവരാണ്. ശമ്പളം എന്നു പറഞ്ഞാൽ ഇതാണ് ശമ്പളം!! ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന കമ്പനികൾ...

ഏവിയേഷൻ പ്രൊഫഷണൽ

ഏവിയേഷൻ പ്രൊഫഷണൽ

യോഗ്യതയുള്ള പൈലറ്റുമാർ, ​ഗ്രൗണ്ട് സ്റ്റാഫ്, എയർ ഹോസ്റ്റസുമാ‍ർ എന്നിവർക്ക് മികച്ച ശമ്പളം ലഭിക്കും. 7 മുതൽ 9.5 ലക്ഷം വരെയാണ് പൈലറ്റുമാരുടെ ശമ്പളം. എയ‍‍ർ ഹോസ്റ്റസുകൾക്ക് 4 മുതൽ 6 ലക്ഷം വരെ വാ‍ർഷിക ശമ്പളം ലഭിക്കും. ചിയ‍ർ ​ഗേൾസ് തുള്ളുന്നത് വെറുതെ അല്ല!!! ശമ്പളം കേട്ടാൽ ഞെട്ടും!!!

മോഡലി​​ങ്, അഭിനയം

മോഡലി​​ങ്, അഭിനയം

മികച്ച വരുമാനം നേടാവുന്ന മറ്റൊരു മാ‍ർ​ഗമാണ് മോഡലി​​ങും അഭിനയവും. എന്നാൽ ഇതിന് കഴിവ് കൂടി പ്രധാനമാണ്. കഴിവിനനുസരിച്ചാണ് ഈ തൊഴിലിൽ ശമ്പളം നിശ്ചയിക്കപ്പെടുന്നത്. ബോളിവുഡിലെ ഏറ്റവും വില കൂടിയ നായികമാർ!! പ്രതിഫലം കേട്ടാൽ ഞെട്ടും!!!

നിയമജ്ഞർ

നിയമജ്ഞർ

നിയമം പഠിച്ചവരുടെ വൈദഗ്ദ്ധ്യം മുൻനിർത്തിയാണ് വേതനം നിശ്ചയിക്കപ്പെടുന്നത്. രാജ്യത്ത് ഏറെ പ്രശസ്തിയാർജിച്ച അഭിഭാഷകരൊന്നും ഒരിക്കലും ജഡ്ജി പദവിയിലേക്ക് വന്നിട്ടില്ല. ഈ രംഗത്ത് ലഭിക്കുന്ന ഉയർന്ന വേതനവും പ്രശസ്തിയും തന്നെയാണ് ഇതിന് കാരണം. ആഴത്തിലുള്ള അറിവും ഉയർന്ന ക്ഷമാശീലവും ആശയവിനിമയത്തിനുള്ള ശേഷിയും അഭിഭാഷകർക്ക് ആവശ്യമാണ്. ഒരു തവണ കോടതിയിൽ വാദിക്കാൻ എത്തുന്നതിന് പോലും ലക്ഷങ്ങൾ വാങ്ങുന്ന അഭിഭാഷകരുണ്ട്. യുവാക്കൾ ജോലി നേടാൻ കൊതിക്കുന്ന കമ്പനികൾ!!! ഇവിടെ പണി കിട്ടിയാൽ പിന്നെ ജീവിതം വേറെ ലെവലാ...

ബിസിനസ് അനലിസ്റ്റ്

ബിസിനസ് അനലിസ്റ്റ്

വിപണിയിൽ സമാന സ്വഭാവമുള്ള മറ്റ് കന്പനികളുമായി സ്വന്തം നില താരതമ്യം ചെയ്യുന്നതിനും വരുത്തേണ്ട മാറ്റങ്ങൾ അറിയുന്നതിനും കന്പനികൾ ആശ്രയിക്കുന്നത് ബിസിനസ് അനലിസ്റ്റുകളെയാണ്. ഉയർന്ന ഐക്യു വും വേഗത്തിൽ നയപരമായ തീരുമാനങ്ങൾ കണ്ടെത്താനും കെൽപ്പുള്ള ആളുകളെയാണ് ഈ മേഖലയിൽ കൂടുതലായി കന്പനികൾ നിയമിക്കുന്നത്. സാങ്കേതിക പരിജ്ഞാനത്തിനൊപ്പം കണക്കിലുള്ള വൈദഗ്ദ്ധ്യവും ഈ രംഗത്ത് പരിഗണിക്കപ്പെടുന്നുണ്ട്. തുടക്കത്തിൽ ആറ് ലക്ഷത്തിലധികം രൂപ വാർഷിക വരുമാനം ബിസിനസ് അനലിസ്റ്റുകൾക്ക് ലഭിക്കാറുണ്ട്. ജോലി നഷ്ടമായോ??? ടെൻഷൻ വേണ്ട, കൈയിലുള്ള പൈസ മുടക്കാതെ വീട്ടിലിരുന്ന് ചെയ്യാം ഈ ജോലികൾ !!!

malayalam.goodreturns.in

English summary

Top 10 Highest Paying Jobs in India

The qualification, knowledge, Institute and the attitude of the candidate are the things that get a high paying job. There are various companies and government organizations that pay top most salary to deserving people. A lucrative job is expected by each and every individual.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X