ഐടിക്കാ‍ർക്ക് നോ രക്ഷ; ഈ ആറ് കമ്പനികളിൽ ഇനി ജോലിയില്ല!!!

ഐടി മേഖലയിൽ കൂട്ടപ്പിരിച്ചുവിടലിന്റെ കാലം. ജീവനക്കാർക്ക് ആശങ്ക

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐടി മേഖലയിൽ കൂട്ടപ്പിരിച്ചുവിടലിന്റെ കാലം. ജീവനക്കാർക്ക് ആശങ്ക ഒഴിയുന്നില്ല. കഴിഞ്ഞ ആറുമാസത്തിനിെട ആറ്‌ പ്രമുഖ ഐ.ടി. കമ്പനികളിൽനിന്ന് തൊഴിൽ നഷ്ടപ്പെട്ടത് 4157 പേർക്കാണ്. കഴിഞ്ഞ ഏപ്രിൽ മുതൽ സെപ്റ്റംബർവരെയുള്ള കണക്കാണിത്.

കഴിഞ്ഞ വർഷം

കഴിഞ്ഞ വർഷം

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 60,000ത്തോളം പേർക്കാണ് ഐടി മേഖലയിൽ പുതുതായി ജോലി ലഭിച്ചത്. എന്നാൽ ഇത്തവണ കാര്യങ്ങൾ തകിടം മറിഞ്ഞു. കഴിഞ്ഞ മാർച്ച് മുതൽ ഐ.ടി. മേഖലയിൽനിന്ന് 56,000ത്തോളം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ വിലയിരുത്തൽ. ശമ്പളം എന്നു പറഞ്ഞാൽ ഇതാണ് ശമ്പളം!! ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന കമ്പനികൾ...

പിരിച്ചുവിടൽ നടത്തുന്ന പ്രമുഖ കമ്പനികൾ

പിരിച്ചുവിടൽ നടത്തുന്ന പ്രമുഖ കമ്പനികൾ

  • കോഗ്നിസന്റ്
  • ഇൻഫോസിസ്
  • വിപ്രോ
  • എച്ച്.സി.എൽ
  • ടെക് മഹീന്ദ്ര
  • ടി.സി.എസ്

യുവാക്കൾ ജോലി നേടാൻ കൊതിക്കുന്ന കമ്പനികൾ!!! ഇവിടെ പണി കിട്ടിയാൽ പിന്നെ ജീവിതം വേറെ ലെവലാ...യുവാക്കൾ ജോലി നേടാൻ കൊതിക്കുന്ന കമ്പനികൾ!!! ഇവിടെ പണി കിട്ടിയാൽ പിന്നെ ജീവിതം വേറെ ലെവലാ...

കോ​ഗ്നിസന്റ്

കോ​ഗ്നിസന്റ്

യു.എസ് കമ്പനിയായ കോഗ്നിസന്റ് തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. യന്ത്രവത്ക്കരണമാണ് കമ്പനിയിൽ നിന്ന് ജീവനക്കാരെ പിരിച്ചു വിടാൻ കാരണം. ഡയറക്ടർമാർക്കും വൈസ് പ്രസിഡന്റുമാ‌ർക്കും സീനീയ‍ർ വൈസ് പ്രസിഡന്റുമാ‌ർക്കും വോളന്ററി റിട്ടയ‌ർമെന്റിനാണ് അവസരം ഒരുക്കിയിരിക്കുന്നത്. കാശുണ്ടാക്കാൻ വെറും സെക്കൻഡുകൾ മതി!!! ഒരു മിനിട്ടിനുള്ളിൽ കോടികൾ സമ്പാദിക്കുന്ന കമ്പനികൾ ഇവയാണ്...

ഇൻഫോസിസ്

ഇൻഫോസിസ്

ഇന്ത്യൻ ഐ.ടി കമ്പനിയായ ഇൻഫോസിസ് വരും ദിവസങ്ങളിൽ പിരിച്ചുവിടൽ സംബന്ധിച്ച ഔദ്യോ​ഗിക പ്രഖ്യാപനം നടത്തിയേക്കും. നൂറുകണക്കിന് മി‍ഡിൽ, സീനീയ‌‍ർ ലെവൽ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനാണ് കമ്പനിയുടെ തീരുമാനം. കടുത്ത വെല്ലുവിളികൾ നിറഞ്ഞ ബിസിനസ്സ് പരിതസ്ഥിതിയിൽ കമ്പനിയുടെ ചെലവുചരുക്കലിന്റെ ഭാഗമാണ് പിരിച്ചുവിടൽ. കാശുണ്ടാക്കാൻ സ്കൂളിൽ പോയി പഠിക്കേണ്ട!!! മാസം 40000 രൂപ ശമ്പളം ലഭിക്കുന്ന ജോലികൾ ഇവയാണ്

വിപ്രോ

വിപ്രോ

വിപ്രോയിലും മാനേജർമാരെയും എക്സിക്യൂട്ടീവുകളെയും വെട്ടിച്ചുരുക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. 600 ഓളം പേർ ഉടൻ പുറത്താകുമെന്നാണ് വിവരം. എന്നാൽ പുറത്താക്കപ്പെടുന്നവരുടെ എണ്ണം 2000 വരെ ആകാനും സാധ്യതയുണ്ട്. പ്രവാസികൾക്ക് തിരിച്ചടി!!! 2018ൽ ഒന്നര ലക്ഷം പേ‍ർക്ക് ജോലി നഷ്ട്ടപ്പെടും

ടെക് മഹീന്ദ്ര

ടെക് മഹീന്ദ്ര

ഇന്ത്യൻ ഐ.ടി കമ്പനികളുടെ വരുമാനത്തിൽ അഞ്ചാം സ്ഥാനത്തായിരുന്ന ടെക് മഹീന്ദ്രയും പിരിച്ചുവിടൽ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ മുംബൈ ആസ്ഥാനമായുള്ള കമ്പനി എത്ര ജോലിക്കാരുടെ എണ്ണം കുറയ്ക്കുമെന്ന് വ്യക്തമല്ല. എന്നാൽ നൂറുകണക്കിന് ആളുകൾ പുറത്താകാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദ​ഗ്ധരുടെ അഭിപ്രായം. നാല് ദിവസം ജോലി മൂന്ന് ദിവസം അവധി!!! എന്താ ഇവിടെ ജോലി വേണോ???

പിരിച്ചുവിടാൻ കാരണം

പിരിച്ചുവിടാൻ കാരണം

  • അമേരിക്കയിലെ എച്ച് 1 ബി വിസ നിയന്ത്രണം
  • കമ്പനികളുടെ ചെലവുചരുക്കൽ
  • ഓട്ടോമേഷൻ
  • ക്ലൗഡ് കംപ്യൂട്ടിങ്

ജോലി നഷ്ടമായോ??? ടെൻഷൻ വേണ്ട, കൈയിലുള്ള പൈസ മുടക്കാതെ വീട്ടിലിരുന്ന് ചെയ്യാം ഈ ജോലികൾ !!!ജോലി നഷ്ടമായോ??? ടെൻഷൻ വേണ്ട, കൈയിലുള്ള പൈസ മുടക്കാതെ വീട്ടിലിരുന്ന് ചെയ്യാം ഈ ജോലികൾ !!!

ബാധിക്കുന്നത് ബംഗളൂരുവിൽ

ബാധിക്കുന്നത് ബംഗളൂരുവിൽ

കൂട്ടപ്പിരിച്ചുവിടൽ ഭീഷണി ഐടി ഹബ്ബായ ബെംഗളൂരുവിനെയാണ് കൂടുതലായും ബാധിക്കുന്നത്. 40 ലക്ഷത്തോളം പേരാണ് ഇവിടെ ഐടി മേഖലയിലുള്ളത്. കൂടുതൽ ശമ്പളം വേണോ? ഇന്ത്യയിലെ ഈ ന​ഗരങ്ങൾ നിങ്ങൾക്ക് ലക്ഷങ്ങൾ നൽകും

അടുത്ത മൂന്നുവർഷത്തിനുള്ളിൽ

അടുത്ത മൂന്നുവർഷത്തിനുള്ളിൽ

എക്സിക്യൂട്ടീവ് സേർച്ച് സ്ഥാപനമായ ഹെഡ് ഹണ്ടേഴ്‌സ് ഇന്ത്യയുടെ കണക്കുപ്രകാരം അടുത്ത മൂന്നുവർഷത്തിനുള്ളിൽ ഒന്നരലക്ഷത്തോളം പേർക്ക് ഐ.ടി. മേഖലയിൽ തൊഴിൽ നഷ്ടപ്പെടുമെന്നാണ് പറയുന്നത്. എന്നാൽ 2025 ആകുമ്പോഴേക്കും ഐടി രംഗത്ത് പുതുതായി 30 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് നാസ്‌കോം അവകാശപ്പെടുന്നു. പ്രവാസികളുടെ സങ്കടങ്ങൾക്ക് ആശ്വാസം...യുഎഇയിൽ ഇനി ജോലി സുരക്ഷിതം

ട്രേഡ് യൂണിയന് അംഗീകാരം

ട്രേഡ് യൂണിയന് അംഗീകാരം

ഐടി മേഖലയിൽ ആദ്യമായി ജീവനക്കാരുടെ സംഘടനയ്ക്ക് അംഗീകാരം ലഭിച്ചു. സിഐടിയുവിന്റെ പിന്തുണയോടെ ഓഗസ്റ്റ് 20നാണ് വിവിധ ഐടി മേഖലയിൽ നിന്നുള്ള ജീവനക്കാരുടെ യോഗം വിളിച്ച് കർണാടക ഐടി, ഐടി എംപ്ലോയീസ് യൂണിയൻ എന്ന സംഘടന രൂപീകരിച്ചത്. വിദേശ ജോലിയാണോ ലക്ഷ്യം? എങ്കിൽ ഇതാ കാശുണ്ടാക്കാൻ പറ്റിയ ഏഴ് രാജ്യങ്ങൾ

malayalam.goodreturns.in

English summary

Six major IT companies reduce employee strength by over 4,000

The $156-billion Indian IT industry, often called the biggest job creator in the organised sector, is seeing a tectonic shift in recruitment.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X