വിദേശരാജ്യങ്ങളിൽ ജോലി ആഗ്രഹിക്കുന്നവരാണ് മലയാളികൾ. കൂടുതൽ ശമ്പളം ലഭിക്കുന്ന ചില രാജ്യങ്ങൾ ഇതാ...
നിങ്ങൾ വിദേശത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്നത്എ വിടെയാണെന്ന് അറിയേണ്ടേ? ഐക്യരാഷ്ട്ര സംഘടനയുടെ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ കണക്ക് പ്രകാരം ലോകത്താകമാനമുള്ള ശരാശരി ശമ്പളം 17,760 ഡോളറാണ് (11.4 ലക്ഷം). എന്നാൽ ഒരേ ജോലിക്ക് പല രാജ്യങ്ങളിലും ലഭിക്കുന്നത് പല ശമ്പളമാണ്. അതുകൊണ്ട് ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന ചില രാജ്യങ്ങളും ജോലികളും പരിചയപ്പെടാം.
1. ലക്സംബര്‍ഗ്
അധ്യാപകരാകാനാണ് നിങ്ങൾക്ക് താത്പര്യമെങ്കിൽ അനുയോജ്യമായ സ്ഥലം ലക്സംബർഗാണ്. കാരണം അധ്യാപകർക്ക് ഉയർന്ന ശമ്പളം ലഭിക്കുന്ന രാജ്യമാണ് ലക്സംബര്‍ഗ്. ജോബ് മാർക്കറ്റ് വളരെ ചെറുതാണെങ്കിലും, ഗ്രാന്റ്-ഡച്ച് വിഭാഗത്തിൽ അധ്യാപകരുടെ ശരാശരി വേതനം 131,000 ഡോളറാണ് (ഏകദേശം 84.6 ലക്ഷം). ഇവിടെ തുടക്കകാർക്ക് ലഭിക്കുന്ന ശമ്പളം പല രാജ്യങ്ങളിലും അധ്യാപകർക്ക് നൽകുന്ന പരമാവധി ശമ്പളത്തേക്കാൾ കൂടുതലാണ്. കൂടാതെ നഴ്സുമാർക്കും ലക്സംബര്‍ഗിൽ ശമ്പളം വളരെ കൂടുതലാണ്. യോഗ്യതയുള്ള നഴ്സുമാർക്ക് ഒരു വർഷം ശരാശരി 53 ലക്ഷം വരെ സമ്പാദിക്കാം. മിക്ക രാജ്യങ്ങളിലും ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്ന ജോലിയാണ് തൂപ്പുകാരുടേത്. എന്നാൽ ലക്സംബര്‍ഗിൽ അങ്ങനെയല്ല. ഇവിടെ തൂപ്പുകാർക്കും ലഭിക്കും മണിക്കൂറിൽ 850 രൂപ. ഏകദേശം 17.5 ലക്ഷം രൂപയാണ് ഇവരുടെ വാർഷിക വരുമാനം. ഗൾഫിൽ ഇനി ആവശ്യം ഈ ജോലിക്കാരെ മാത്രം; കോഴ്സുകൾ ഏതെന്ന് അറിയണ്ടേ?
2. സ്വിറ്റ്സർലൻഡ്
നിങ്ങൾ ഐ.ടി, ഡയറി മാനേജ്മെന്റ് മേഖലയിൽ കഴിവ് തെളിയിച്ചവരാണോ? എങ്കിൽ സമയം കളയേണ്ട സ്വിറ്റ്സർലാൻഡിലേയ്ക്ക് ചേക്കേറിക്കൊള്ളൂ. ഉയർന്ന ശമ്പളത്തിൽ നിങ്ങൾക്ക് ജോലി ലഭിക്കുമെന്നുറപ്പ്. കൂടാതെ സെക്രട്ടറിമാർക്കും എക്സിക്യൂട്ടീവ് അസിസ്റ്റന്റുമാർക്കും ഇവിടെ മികച്ച ശമ്പളം ലഭിക്കും. ഈ ജോലികൾക്ക് ലഭിക്കുന്ന വാർഷിക വരുമാനം ഏകദേശം 55. 5 ലക്ഷം രൂപയാണ്. ശമ്പളം എന്നു പറഞ്ഞാൽ ഇതാണ് ശമ്പളം!! ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന കമ്പനികൾ...
3. നെതര്‍ലൻഡ്
നെതർലൻഡിൽ ഡോക്ടർമാർക്കാണ് ഏറ്റവും കൂടുതൽ വേതനം ലഭിക്കുക. ഇവിടുത്തെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരാണ് ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നവർ. ഇവരുടെ വാർഷിക വരുമാനം ഏകദേശം 1.6 കോടിയാണ്. യുഎഇയിൽ ആണോ ജോലി?? എങ്കിൽ അടുത്ത വർഷം നിങ്ങളുടെ ശമ്പളം കൂടും!!!
4. യു.എസ്.എ
അമേരിക്കയിലും ഡോക്ടർമാർക്കാണ് ഏറ്റവും ഉയർന്ന ശമ്പളം. സാധാരണ ഒരു കുടുംബ ഡോക്ടർക്ക് പോലും വർഷം തോറും ഏകദേശം ഒരു കോടി രൂപ സമ്പാദിക്കാനാകും. ഓവർ ടൈം ജോലി ചെയ്യുന്നവർക്ക് ഇതിൽ കൂടുതൽ പണമുണ്ടാക്കാം. കൂടാതെ അമേരിക്കയിലെ കെട്ടിട നിർമ്മാണ തൊഴിലാളികൾക്കും നല്ല പ്രതിഫലം ലഭിക്കുന്നുണ്ട്. അവരുടെ വാർഷിക വരുമാനം ശരാശരി 44.7 ലക്ഷം രൂപയാണ്. ഓവർടൈം ജോലി ചെയ്യുന്നവർക്ക് ഇതിൽ കൂടുതൽ സമ്പാദിക്കാനാകും. ചിയർ ഗേൾസ് തുള്ളുന്നത് വെറുതെ അല്ല!!! ശമ്പളം കേട്ടാൽ ഞെട്ടും!!!
5. ഡെൻമാർക്ക്
ഹോട്ടൽ മാനേജ്മെന്റ്, കുക്കറി കോഴ്സുകൾ പഠിച്ചവർക്ക് കൂടുതൽ സമ്പാദിക്കാൻ പറ്റിയ ഇടം ഡെൻമാർക്കാണ്. നിങ്ങൾക്ക് ഫാസ്റ്റ് ഫുഡ് ഉണ്ടാക്കാൻ അറിയാമെങ്കിൽ മണിക്കൂറിൽ 1300 രൂപ വരെ സമ്പാദിക്കാനാകും. വാർഷിക വരുമാനം ഏകദേശം 30 ലക്ഷം വരെ ലഭിക്കും. ജോലിക്കൊപ്പം അൽപ്പം സൈഡ് ബിസിനസ് ആയാലോ?? കൈ നിറയെ കാശുണ്ടാക്കാൻ വഴികളിതാ...
6. നോർവേ
ഫാക്ടറി ജീവനക്കാർക്ക് ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്നത് നോർവേയിലാണ്. പരിചയസമ്പത്തുലുള്ള ഒരു ഫാക്ടറി ജീവനക്കാരന് വാർഷിക വരുമാനമായി ഒരു കോടി രൂപ വരെ ലഭിക്കും. മാനേജ്മെന്റ് സ്റ്റാഫിനാണെങ്കിൽ ശമ്പളം ഇതിലും കൂടും. വീട്ടിൽ വെറുതെ ഇരുന്ന് ബോറടിച്ചോ?? ഓൺലൈനിൽ നിന്ന് കാശുണ്ടാക്കാൻ ഇതാ 15 വഴികൾ
7. കാനഡ
കാനഡയിൽ ഗവൺമെന്റ് ജീവനക്കാർക്കാണ് ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുക. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിഫലം കൈപ്പറ്റുന്ന പൊതുസേവകരാണ് കാനഡയിലെ സർക്കാർ ഉദ്യോഗസ്ഥർ. ഇങ്ങനെ ഒരു ജോലി ലഭിച്ചാൽ നിങ്ങളുടെ ജീവിതം തന്നെ മാറിമറിയും. ഇത്തരം ജോലിക്ക് ലഭിക്കുന്ന ശരാശരി ശമ്പളം ഏകദേശം 58.5 ലക്ഷം രൂപയാണ്. ജോലി എന്നു പറഞ്ഞാൽ ഇതാണ് ജോലി; പണി കുറവ് ഉഗ്രൻ ശമ്പളം!!!
malayalam.goodreturns.in
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications