വീട്ടിൽ വെറുതെ ഇരുന്ന് ബോറടിച്ചോ?? ഓൺലൈനിൽ നിന്ന് കാശുണ്ടാക്കാൻ ഇതാ 15 വഴികൾ

ഇന്റർനെറ്റ് സൗകര്യമുള്ള ആർക്കും ഓൺലൈനിൽ നിന്ന് വീട്ടിലിരുന്ന് തന്നെ കാശുണ്ടാക്കാം. ഇതാ ചില മാ‌‍‍ർ​ഗങ്ങൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലിയ്ക്കൊപ്പം അൽപ്പം അധികം വരുമാനം നേടാനോ പഠനത്തിനൊപ്പം പോക്കറ്റ് മണിയുണ്ടാക്കാനോ ഇന്ന് വളരെ എളുപ്പമാണ്. കാരണം ഇന്റർനെറ്റ് സൗകര്യമുള്ള ആർക്കും ഓൺലൈനിൽ നിന്ന് വീട്ടിലിരുന്ന് തന്നെ കാശുണ്ടാക്കാം. ഇതാ ചില മാ‌‍‍ർ​ഗങ്ങൾ

സ‍ർവ്വേകൾ

സ‍ർവ്വേകൾ

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കു വച്ച് നിങ്ങൾക്ക് ഓൺലൈനായി കാശുണ്ടാക്കാം. ചില കമ്പനികൾ സർവേകൾ എടുക്കാൻ വ്യക്തികൾക്ക് പണം നൽകും, അതിലൂടെ അവർക്ക് മൂല്യവത്തായ ഉപഭോക്തൃ ഡാറ്റ ശേഖരിക്കാനാകും. കാഷ്ബാക്ക് റിസർച്ച് പോലുള്ള സൈറ്റുകൾ ഇതിന് ഉദാഹരണമാണ്. ഓഫീസിൽ പോകേണ്ട... വീട്ടിലിരുന്ന് കാശുണ്ടാക്കാൻ ഈ ജോലികളാണ് ബെസ്റ്റ്

റിവ്യൂ

റിവ്യൂ

ഹോട്ടലുകളെക്കുറിച്ചോ, ഉത്പന്നങ്ങളെക്കുറിച്ചോ റിവ്യൂ എഴുതിയും നിങ്ങൾക്ക് കാശുണ്ടാക്കാവുന്നതാണ്. ആമസോൺ മെക്കാനിക്കൽ ട‍ർക്ക് പോലുള്ള പ്ലാറ്റ്ഫോമുകൾ ഇതിനായി ഉപയോ​ഗിക്കാം. ദിവസം 1000 രൂപ സമ്പാദിക്കാം ഈസിയായി; ഈ പണികൾ അന്വേഷിക്കൂ..

ഇൻസ്റ്റ​ഗ്രാം ഫോട്ടോ

ഇൻസ്റ്റ​ഗ്രാം ഫോട്ടോ

നിങ്ങളുടെ ഒർജിനൽ ഇൻസ്റ്റ​ഗ്രാം ഫോട്ടോകൾ വിറ്റും അധിക വരുമാനം നേടാവുന്നതാണ്. നിങ്ങളുടെ ഫോട്ടോകൾ ഇൻസ്റ്റാപ്രിന്റ് പോലുള്ള സൈറ്റുകൾക്ക് വിൽക്കാം. ഗൾഫിൽ ഇനി ആവശ്യം ഈ ജോലിക്കാരെ മാത്രം; കോഴ്സുകൾ ഏതെന്ന് അറിയണ്ടേ?

അറിവ് പങ്കുവയ്ക്കാം

അറിവ് പങ്കുവയ്ക്കാം

ഒരു പ്രത്യേക വിഷയം സംബന്ധിച്ച് നിങ്ങൾക്ക് ആഴത്തിലുള്ള വൈദഗ്ധ്യം ഉണ്ടെങ്കിൽ നിങ്ങളുടെ കഴിവുകൾ മറ്റുള്ളവരുമായി പങ്കുവച്ചും നിങ്ങൾക്ക് കാശുണ്ടാക്കാം. ഇങ്ങനെ നിങ്ങളുടെ അറിവ് വിൽക്കുന്നതിനുള്ള ഒരു വെബ്സൈറ്റ് ആദ്യം ഉണ്ടാക്കാണം. ഉദാഹരണത്തിന്, സ്കൈപ്പിലൂടെ സംഗീത ക്ലാസ്സ് എടുക്കുകയോ ഡാൻസ് വീഡിയോകൾ എടുക്കുകയോ ചെയ്യാവുന്നതാണ്. ഐടികാ‍ർക്ക് നല്ലകാലം തുടങ്ങിയോ?? ജോലി തേടുന്നവർക്ക് പ്രിയം ഈ കമ്പനികൾ

ഓണ്‍ലൈന്‍ ട്യൂട്ടര്‍

ഓണ്‍ലൈന്‍ ട്യൂട്ടര്‍

എഡ്യൂക്കേഷനല്‍ വെബ്സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഓണ്‍ലൈനായി നിങ്ങള്‍ക്ക് സൗകര്യമുള്ള സമയത്ത് പഠിപ്പിക്കാം. മത്സരപ്പരീക്ഷക്ക് പഠിക്കാന്‍ സഹായിക്കുന്ന ഒട്ടേറെ സൈറ്റുകളുണ്ട് ഇവയിലെല്ലാം നിങ്ങളുടെ ജോലികഴിഞ്ഞുട്ടുള്ള ഒഴിവ് സമയത്ത് പഠിപ്പിക്കാന്‍ സാധിക്കും. ജോലി എന്നു പറഞ്ഞാൽ ഇതാണ് ജോലി; പണി കുറവ് ഉഗ്രൻ ശമ്പളം!!!

വീഡിയോയെടുക്കാം യുടൂബിലിടാം

വീഡിയോയെടുക്കാം യുടൂബിലിടാം

ആളുകള്‍ എപ്പോഴും യുടൂബില്‍ വീഡിയോകള്‍ക്കായി തിരഞ്ഞുക്കൊണ്ടിരിക്കുകയാണ്. ഒരു വീഡിയോ അപ്‌ലോഡ് ചെയ്തുകഴിഞ്ഞാല്‍ ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും അത് മാര്‍ക്കറ്റ് ചെയ്യാന്‍ സാധിക്കും. മോണിറ്റെസേഷന്‍ ടാബില്‍ ക്ലിക്ക് ചെയ്ത് വീഡിയോയിലൂടെ വരുമാനമുണ്ടാക്കാനാവും. നിങ്ങളുടെ യുടൂബ് ചാനലിന് ആഡ്സെന്‍സ് അക്കൗണ്ടുണ്ടെങ്കില്‍ വീഡിയോയിലൂടെ പണം ലഭിക്കും. വീഡിയോയുടെ ഓരോ ക്ലിക്കിനും പണം നേടാം. ഇവർ വാദിച്ചാൽ ഏത് കേസും ജയിക്കും; ഇന്ത്യയിലെ ഏറ്റവും വില കൂടിയ വക്കീലന്മാ‍‍ർ ആരൊക്കെ??

വി‍ർച്വൽ അസിസ്റ്റൻസ്

വി‍ർച്വൽ അസിസ്റ്റൻസ്

അപ് വർക്ക് പോലുള്ള ഫ്രീലാൻസ് സൈറ്റുകൾ വഴി വി‍ർച്വൽ അസിസ്റ്റൻസ് ജോലികൾ ലഭിക്കുന്നതാണ്. വിവിധ അഡ്മിനിസ്ട്രേറ്റീവ് ജോലികളിലൂടെ ലോകത്തെമ്പാടുമുള്ള ബിസിനസുകളെ സഹായിക്കുകയാണ് വി‍ർച്വൽ അസിസ്റ്റന്റിന്റെ ജോലി. ഇ-മെയിലുകൾ കമ്പോസ് ചെയ്യുകയും മറുപടി നൽകുകയും പവർപോയിന്റ്, എക്സൽ ഷീറ്റ്, ബിസിനസ്സ് അന്വേഷണകരോട് പ്രതികരിക്കൽ, ബ്ലോഗുകൾ, വെബ്സൈറ്റുകൾ തുടങ്ങിയവ നിയന്ത്രിക്കൽ എന്നിവയാണ് വി‍ർച്വൽ അസിസ്റ്റന്റിന്റെ ചുമതലകൾ. ഉറങ്ങിക്കിടന്നും കൈ നിറയെ കാശുണ്ടാക്കാം...‌ ഇതാ ഈ വഴികളാണ് ബെസ്റ്റ്

എഴുത്ത്

എഴുത്ത്

എഴുത്തിൽ താത്പര്യമുള്ളവർക്ക് ആമസോൺ കിൻഡിൽ ഡയറക്റ്റ് പബ്ലിഷിംഗ് പ്ലാറ്റ്ഫോം വഴി ഒരു ഡിജിറ്റൽ പുസ്തകം തയ്യാറാക്കി പ്രസിദ്ധീകരിക്കാവുന്നതാണ്. ജോലി നേടാം...കൈ നിറയെ കാശും!!! ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന 10 ജോലികൾ

സോഷ്യൽ മീഡിയ പ്രമോഷൻ

സോഷ്യൽ മീഡിയ പ്രമോഷൻ

പല പ്രമുഖ റീട്ടെയിലർമാരും നിങ്ങളുടെ വെബ്സൈറ്റിലൂടെയോ സോഷ്യൽ മീഡിയ പേജുകളിലൂടെയോ തങ്ങളുടെ ബിസിനസുകൾ പ്രോത്സാഹിപ്പിക്കുന്നതിന് നിങ്ങൾക്ക് പണം നൽകും. ഉദാഹരണത്തിന് ഫേസ്ബുക്കിലൂടെയോ അല്ലെങ്കിൽ Yelp വഴിയോ നിങ്ങൾ ചില റെസ്റ്റോറന്റുകൾ പരിശോധിച്ചാൽ അവ‍ർ നിങ്ങൾക്ക് ​ഗിഫ്റ്റ് കാർഡ് നൽകും. ഐടിക്കാ‍ർക്ക് നോ രക്ഷ; ഈ ആറ് കമ്പനികളിൽ ഇനി ജോലിയില്ല!!!

കരകൗശലവസ്തുക്കൾ

കരകൗശലവസ്തുക്കൾ

കരകൗശലവസ്തുക്കളും മറ്റും നി‍ർമ്മിക്കാനുള്ള കഴിവുണ്ടെങ്കിൽ അവ നിങ്ങൾക്ക് ഉണ്ടാക്കി ഓൺലൈനായി വിറ്റും കാശുണ്ടാക്കാം. കാശുണ്ടാക്കാൻ സ്കൂളിൽ പോയി പഠിക്കേണ്ട!!! മാസം 40000 രൂപ ശമ്പളം ലഭിക്കുന്ന ജോലികൾ ഇവയാണ്

ഫ്രീലാന്‍സ് റൈറ്റിംഗ്

ഫ്രീലാന്‍സ് റൈറ്റിംഗ്

ഇപ്പോള്‍ പല വെബ് പാര്‍ട്ടലുകളും കണ്ടന്റ് ആവശ്യപ്പെടുന്നുണ്ട്. ഓരോ വാക്കിനും ഒരു രൂപ വരെ നല്‍കുന്ന സൈറ്റുകളുണ്ട്. 0.25-50 രൂപ വരെ ഒരു വാക്കിന് ലഭിക്കാം. ചെയ്ത ജോലിക്ക് കാശ് കിട്ടുമോയെന്ന പേടിയും വേണ്ട. എല്ലാ ആഴച്ചയിലും പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റാവുകയും ചെയ്യും. കാശുണ്ടാക്കുന്ന മെഷീൻ!!! ജീവനക്കാരിലൂടെ കോടികൾ സമ്പാദിക്കുന്ന കമ്പനികൾ

പഴയ ഇലക്ട്രോണിക് സാധനങ്ങൾ വിൽക്കാം

പഴയ ഇലക്ട്രോണിക് സാധനങ്ങൾ വിൽക്കാം

നിങ്ങൾക്ക് ആവശ്യമില്ലാത്ത പഴയ ഇലക്ട്രോണിക് സാധനങ്ങൾ ഓൺലൈനിലൂടെ വിൽക്കാവുന്നതാണ്. ഉദാഹരണത്തിന് കമ്പ്യൂട്ടർ, ലാപ്ടോപ്പ്, സെൽഫോൺ എന്നിവ ഇത്തരത്തിൽ വിൽക്കാം. പ്രവാസികൾക്ക് തിരിച്ചടി!!! 2018ൽ ഒന്നര ലക്ഷം പേ‍ർക്ക് ജോലി നഷ്ട്ടപ്പെടും

വെബ് ഡെവലപ്മെന്റ്

വെബ് ഡെവലപ്മെന്റ്

നിങ്ങൾക്ക് വെബ് ഡെവലപ്മെന്റിൽ താൽപ്പര്യമുണ്ടെങ്കിൽ ബിസിനസ്സിനും സ്ഥാപനങ്ങൾക്കുമായി വെബ്സൈറ്റുകൾ ഉണ്ടാക്കി നൽകാവുന്നതാണ്. ഉപഭോക്താക്കളെ കണ്ടെത്തുന്നതിനും നിങ്ങളുടെ പോർട്ട്ഫോളിയോ തയ്യാറാക്കുന്നതിനും പറ്റിയ സൈറ്റാണ് അപ് വർക്ക്. ശമ്പളം എന്നു പറഞ്ഞാൽ ഇതാണ് ശമ്പളം!! ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന കമ്പനികൾ...

ബ്ലോഗിംഗ്

ബ്ലോഗിംഗ്

ബ്ലോഗിംഗ് ഏറ്റവും മികച്ച ഒരു വരുമാന ഓപ്ഷനാണ്. പുസ്തകങ്ങൾ, ഭക്ഷണം, സംഗീതം, സിനിമകൾ തുടങ്ങി എന്തിനെക്കുറിച്ചും ബ്ലോ​ഗലെഴുതാം. പണമുണ്ടാക്കാൻ എളുപ്പമുള്ള ഒരു മാർഗമാണിത്, എന്നാൽ ബ്ലോഗ് തുടങ്ങുന്ന ആദ്യ 6 മുതൽ 12 വരെ മാസങ്ങളിൽ നിങ്ങൾക്ക് അൽപ്പം കഷ്ട്ടപ്പെടേണ്ടി വന്നേക്കാം. ഇന്ത്യയിൽ ജോലി ചെയ്യാനാണോ ഇഷ്ടം?? ഈ സ്ഥാപനങ്ങളാണ് ബെസ്റ്റ്

ഡാറ്റാ എൻട്രി

ഡാറ്റാ എൻട്രി

ഓൺലൈനിൽ നിന്ന് പണം സമ്പാദിക്കാനുള്ള ഏറ്റവും ലളിതമായ മാ‍ർ​ഗമാണ് ഡാറ്റ എൻട്രി. ഇതിനായി വേഗത്തിലുള്ള ടൈപ്പിംഗും മികച്ച ഇന്റർനെറ്റ് കണക്ഷനുമാണ് നിങ്ങൾക്ക് ആവശ്യം. വ‍ർക്ക് ചെയ്ത് കൊടുക്കുന്നതിനനുസരിച്ച് നിങ്ങൾക്ക് ശമ്പളം ലഭിക്കും. നാല് ദിവസം ജോലി മൂന്ന് ദിവസം അവധി!!! എന്താ ഇവിടെ ജോലി വേണോ???

English summary

15 Clever Ways to Make Money Online

The internet offers a number of opportunities for go-getters to boost their income, often from the comfort of their own couches. From taking surveys to teaching your peers, here are ways you can earn money online.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X