സൗദിയിൽ സ്വദേശിവത്കരണം ശക്തമാകുന്നു; മലയാളികൾക്ക് ജോലി നഷ്ട്ടപ്പെടും

സൗദി അറേബ്യയിൽ ജൂവലറികളിലും നിതാഖാത്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗദി അറേബ്യയിൽ ജൂവലറികളിലും നിതാഖത് (സ്വദേശിവത്കരണം) ശക്തമായി നടപ്പാക്കാൻ സർക്കാർ തീരുമാനം. ഡിസംബർ അഞ്ചുമുതൽ ഈ മേഖലയിൽ സമ്പൂർണ സ്വദേശിവത്കരണം പ്രാബല്യത്തിലാക്കണമെന്നാണ് തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശം.

മലയാളികൾക്ക് ജോലി നഷ്ട്ടപ്പെടും

മലയാളികൾക്ക് ജോലി നഷ്ട്ടപ്പെടും

സൗദിയിൽ സ്വദേശിവത്ക്കരണം ക‍ർശനമായാൽ ഒട്ടേറെ മലയാളികൾക്ക് തൊഴിൽ നഷ്ടമാകും. കൂടാതെ ജൂവലറി മേഖലയിൽ ധാരാളം മലയാളികൾ ജോലി ചെയ്യുന്നുമുണ്ട്. ഒക്ടോബർ ആദ്യവാരത്തിലാണ് സൗദി തൊഴിൽമന്ത്രാലയം ആദ്യമായി ജൂവലറി മേഖലയിൽ നിതാഖാത് കൊണ്ടുവന്നത്. എന്നാൽ രണ്ടു മാസത്തെ സാവകാശത്തിനുശേഷം ഇപ്പോൾ നിയമം കർശനമാക്കുകയാണ്. കാശ് മുടക്കില്ലാതെ അടിപൊളിയായി ജീവിക്കാം ഈ പത്ത് രാജ്യങ്ങളിൽ

സ്വദേശി അനുപാതം തൃപ്തികരമല്ല

സ്വദേശി അനുപാതം തൃപ്തികരമല്ല

രാജ്യത്തെ സ്വർണക്കടകളിലെ സ്വദേശി അനുപാതം തൃപ്തികരമല്ലെന്നാണ് സൗദി മന്ത്രാലയം നിയോഗിച്ച സമിതിയുടെ റിപ്പോർട്ട്. സ്വ‍‍ർണക്കടകളിൽ ജോലിചെയ്യുന്നവരിൽ ബഹുഭൂരിപക്ഷവും വിദേശികളാണെന്നാണ് കണ്ടെത്തൽ. ഈ റിപ്പോ‌‍‍ർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നിയമം ക‍ർശനമാക്കുന്നത്. ജൂവലറി ഉടമകൾക്ക് ഇതു സംബന്ധിച്ച അറിയിപ്പുകൾ മന്ത്രാലയം ഔദ്യോഗികമായി നൽകിത്തുടങ്ങി. നിങ്ങൾ പ്രവാസി ആണോ?? എൻഎസ്‍സി, പിപിഎഫ് അക്കൗണ്ടുകൾ ഉടൻ പിൻവലിക്കണം

മൊബൈൽ ഫോൺ വിപണി

മൊബൈൽ ഫോൺ വിപണി

മൊബൈൽ ഫോൺ വിപണിയിലും നൂറുശതമാനം നിതാഖാത് തൊഴിൽമന്ത്രാലയം നടപ്പാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജൂവലറികളെ ലക്ഷ്യമിട്ടിരിക്കുന്നത്. മൊബൈൽ ഫോൺ വിപണിയിലും ധാരാളം മലയാളികൾ ജോലി ചെയ്തിരുന്നു. പ്രവാസികളേ നിങ്ങളുടെ നാട്ടിലെ അക്കൗണ്ട് ഏതാണ്?? പിടിവീഴാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

മടങ്ങേണ്ടി വരും

മടങ്ങേണ്ടി വരും

നിയമം നടപ്പാക്കുന്നതോടെ വിപണിയിൽ പ്രതിസന്ധി ഉണ്ടാക്കുമെങ്കിലും പിന്നോട്ടുപോകേണ്ടതില്ലെന്നാണ് സൗദി സർക്കാരിന്റെ തീരുമാനം. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ തൊഴിൽ നഷ്ടമായാൽ നാട്ടിലേക്ക്‌ തിരിച്ചു പോരുകയല്ലാതെ മറ്റ്‌ മാർഗങ്ങളില്ലെന്ന് പ്രവാസികൾ പറയുന്നു. പ്രവാസികൾക്ക് തിരിച്ചടി!!! 2018ൽ ഒന്നര ലക്ഷം പേ‍ർക്ക് ജോലി നഷ്ട്ടപ്പെടും

ടാക്സി മേഖല

ടാക്സി മേഖല

മക്ക നഗര പരിധിയിൽ ഹജ്ജ്​ ഉംറ സീസണുകളിലെ ടാക്​സി സ‍ർവ്വീസ് സ്വദേശിവത്​കരിക്കാനും നീക്കമുണ്ട്. ഈ തീരുമാനം മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് വിദേശി തൊഴിലാളികൾക്ക് ആഘാതമാകും. തീരുമാനം നടപ്പിലാക്കുന്നതോടെ ഇവർക്കും ജോലി നഷ്​ടമാകും. സൗദി ഓജർ കമ്പനി അടച്ചുപൂട്ടും; പ്രവാസി ജീവനക്കാർ ആശങ്കയിൽ

നികുതി പരിഷ്കാരം

നികുതി പരിഷ്കാരം

5000 റിയാൽ മാസ വരുമാനം ഉള്ളവർക്കാണ് സൗദിയിൽ കുടുംബവിസ ലഭിക്കുകയുള്ളൂ. എന്നാൽ ജൂലൈയിൽ നികുതി പരിഷ്കാരം പ്രാബല്യത്തിലാതോടെ പലരുടെയും കുടുംബബജറ്റ് തന്നെ ഇത് താളം തെറ്റിയ നിലയിലാണ്. അതിനാൽ നിരവധി പേ‍ർ കുടുംബസമേതം നാട്ടിലേയ്ക്ക് മടങ്ങി തുടങ്ങി. ചിലരാകട്ടെ ബന്ധുക്കളെ നാട്ടിലേയ്ക്ക് കയറ്റിവിട്ട് ജോലിയിൽ തുടരുകയാണ്. സൗദിയിലെ കുടുംബ നികുതി: പ്രവാസികൾ നാട്ടിലേക്ക് മടങ്ങുന്നു

malayalam.goodreturns.in

English summary

Saudi Game of Throne puts Indian workers in tight spot

Over three years, the Kingdom has been aggressively implementing the Nitaqat nationalisation programme, with industries replacing foreign workers with Saudi youths.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X