ബെയ്ത്ത് ഡോട്ട്കോമും യുഗോയും ചേർന്ന് നടത്തിയ സർവ്വേയിൽ സന്തോഷത്തോടെ ജീവിക്കുന്നവർ മസ്കത്തിലാണെന്ന് റിപ്പോർട്ട്.
പശ്ചിമേഷ്യയിലും വടക്കൻ ആഫ്രിക്കൻ നഗരങ്ങളിലും നടത്തിയ സർവേയിൽ സന്തോഷത്തോടെ ജീവിക്കുന്നവർ മസ്കത്തിലാണെന്ന് റിപ്പോർട്ട്. തൊഴിൽ വെബ്സൈറ്റായ ബെയ്ത്ത് ഡോട്ട്കോമും ആഗോള ഒാൺലൈൻ മാർക്കറ്റ് റിസർച്ച് കമ്പനിയായ യുഗോവും ചേർന്ന് നടത്തിയ 'ടോപ് സിറ്റീസ് ഇൻ ദി മിഡിലീസ്റ്റ് ആൻഡ് നോർത് ആഫ്രിക്ക' സർവേയിലാണ് ഇൗ കണ്ടെത്തൽ.
ജീവിത സാഹചര്യം
മസ്കറ്റിൽ നിന്ന് സർവേയിൽ പങ്കെടുത്ത 84 ശതമാനം പേരും നിലവിലെ ജീവിത സാഹചര്യങ്ങളിൽ തങ്ങൾ ഏറെ സന്തുഷ്ടരാണെന്നാണ് പ്രതികരിച്ചത്. ദുബൈയും അബൂദബിയുമാണ് സന്തുഷ്ടിയുടെ കാര്യത്തിൽ തൊട്ടു പിന്നിലുള്ളത്.
ബെയ്റൂത്ത് പിന്നിൽ
ബെയ്റൂത്ത് ആണ് ഇക്കാര്യത്തിൽ ഏറ്റവും പിന്നിൽ. ഇവിടെ 28 ശതമാനം സന്തുഷ്ടർ മാത്രമാണുള്ളത്. എന്നാൽ സുഖകരമായ കാലാവസ്ഥയുടെ കാര്യത്തിൽ ബെയ്റൂത്ത് മുന്നിലാണ്.
തൊഴിലിന് ബെസ്റ്റ്
ജീവിക്കാനും തൊഴിൽ ചെയ്യാനും പറ്റിയ നഗരങ്ങൾ ദുബായും അബുദാബിയുമാണെന്ന് സർവേ റിപ്പോർട്ട്. 77 ശതമാനം പേരാണ് ഇത് വ്യക്തമാക്കിയത്.
പൊതുഗതാഗതം
പൊതുഗതാഗത സംവിധാനത്തിൽ ദുബായ് ആണ് ഒന്നാമത്. 86 ശതമാനം പേർ ദുബായിലെ പൊതുഗതാഗത സംവിധാനത്തിന്റെ കാര്യക്ഷമത സാക്ഷ്യപ്പെടുത്തി. ശുദ്ധമായ വെള്ളം, വായു, വൃത്തിയുള്ള നഗര വീഥികൾ എന്നിവയുടെ കാര്യത്തിൽ ദുബായ്, അബുദാബി, മസ്കറ്റ് എന്നീ രാജ്യങ്ങൾ ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തി.
സാമ്പത്തികം
സാമ്പത്തികം, തൊഴിലാളികളുടെ അവകാശങ്ങൾ, ജീവിത നിലവാരം, സാമൂഹിക സാംസ്കാരിക നിലവാരം, വിദ്യാഭ്യാസ നിലവാരം, ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ ലഭ്യത തുടങ്ങി വിവിധ ഘടകങ്ങൾ ആസ്പദമാക്കിയാണ് സർവേ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഇതിൽ പലതിലും മസ്കത്ത് ആദ്യ സ്ഥാനങ്ങളിൽ തന്നെ ഇടംപിടിച്ചു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
