പ്രായം 18 കഴിഞ്ഞോ? നിങ്ങൾക്കും ചേരാം അടൽ പെൻഷൻ യോജനയിൽ; അപേക്ഷിക്കേണ്ടത് എങ്ങനെ??

അസംഘടിത മേഖലയിലെ തൊഴിലാളികളുള്‍പ്പെടെ സാധാരണക്കാര്‍ക്കായി ആവിഷ്‌കരിച്ച പെന്‍ഷന്‍ പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അസംഘടിതമേഖലയിലെ തൊഴിലാളികളുള്‍പ്പെടെ സാധാരണക്കാര്‍ക്കായി ആവിഷ്‌കരിച്ച പെന്‍ഷന്‍ പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന. അടല്‍ പെന്‍ഷന്‍ യോജനയിലെ അംഗങ്ങള്‍ക്ക് പ്രതിമാസം ആയിരം രൂപ മുതല്‍ 5000 രൂപ വരെ പെന്‍ഷന്‍ ലഭിക്കും. 60 വയസ്സ് തികയുമ്പോള്‍ മുതലാണ് പെൻഷൻ ലഭ്യമാകുക.

 

പ്രായപരിധി

പ്രായപരിധി

18 നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് ഈ പദ്ധതിയിൽ ചേരാം. അടയ്ക്കുന്നതിനു പുറമേ കേന്ദ്രസര്‍ക്കാരും ഒരു നിശ്ചിത തുക അടയ്ക്കും. അടയ്ക്കുന്ന തുകയുടെ അടിസ്ഥാനത്തിലാകും പെന്‍ഷന്‍ തുക നിശ്ചയിക്കുക. വിവാഹത്തിന് മുന്‍പ് നിങ്ങള്‍ അറിഞ്ഞിരിക്കണം ഈ സാമ്പത്തിക കാര്യങ്ങള്‍

കാലാവധി

കാലാവധി

ഇരുപതു വര്‍ഷം വരെ തുക മുടങ്ങാതെ അടയ്ക്കണം. 1000 രൂപ മുതല്‍ 5000 രൂപ വരെ ആണ് പ്രതിമാസ പെന്‍ഷന്‍ ലഭിക്കുക. അസംഘടിത മേഖലയിലെ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ റിട്ടയര്‍മെന്റ് സമയത്ത് ഒരു കൈതാങ്ങ് ആകുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. അടല്‍ പെന്‍ഷന്‍ യോജനയ്ക്ക് സ്വീകാര്യത കുറയുന്നോ?

സേവിംഗ്സ് അക്കൗണ്ട്

സേവിംഗ്സ് അക്കൗണ്ട്

അടൽ പെൻഷൻ യോജന അക്കൌണ്ട് തുടങ്ങുന്നതിന് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് നിർബന്ധമാണ്. വരിക്കാരുടെ അക്കൌണ്ടിൽ നിന്ന് പ്രതിമാസം പണം അടൽ പെൻഷൻ യോജനയിലേയ്ക്ക് ഈടാക്കും. പ്രധാന്‍ മന്ത്രി യോജന സ്‌കീം,അവസരം കളഞ്ഞു കുളിക്കരുത്?

രജിസ്ട്രേഷൻ ഫോം

രജിസ്ട്രേഷൻ ഫോം

സേവിംഗ്സ് അക്കൌണ്ടുള്ള ബാങ്ക് ശാഖയുമായി ബന്ധപ്പെട്ടാൽ അടൽ പെൻഷൻ യോജനയ്ക്കുള്ള രജിസ്ട്രേഷൻ ഫോം ലഭിക്കും. ഈ ഫോം ബാങ്കിൽ പൂരിപ്പിച്ച് നൽകുക. ഫോം ഓൺലൈനായും പൂരിപ്പിച്ച് സമർപ്പിക്കാവുന്നതാണ്. 2015ല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച 10 പ്രധാനപദ്ധതികള്‍

ആധാർ / മൊബൈൽ നമ്പർ

ആധാർ / മൊബൈൽ നമ്പർ

അപേക്ഷ സമർപ്പിക്കുന്നതിനൊപ്പം നിങ്ങളുടെ ആധാർ നമ്പറും നിലവിലുള്ള മൊബൈൽ നമ്പറും നൽകുക. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കൈമാറുന്നതിനാണ് മൊബൈൽ നമ്പർ നൽകുന്നത്. കൂടുതൽ പലിശ നേടാൻ പുതിയ നിക്ഷേപ പദ്ധതി; പ്രധാനമന്ത്രി വയാ വന്ദന യോജന

മിനിമം ബാലൻസ്

മിനിമം ബാലൻസ്

പ്രതിമാസ തവണ കൈമാറുന്നതിനുള്ള പണം സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ ഉണ്ടെന്ന് ഉറപ്പു വരുത്തുക. മിക്ക പൊതുമേഖലാ ബാങ്കുകളും അടൽ പെൻഷൻ യോജന അക്കൌണ്ട് സൗകര്യം നൽകുന്നുണ്ട്. ഏഴാം ശമ്പളക്കമ്മീഷന്‍: സാധാരണക്കാര്‍ അറിയേണ്ട 6 കാര്യങ്ങള്‍

അം​ഗങ്ങൾ 69 ലക്ഷം

അം​ഗങ്ങൾ 69 ലക്ഷം

അടൽ പെൻഷൻ പദ്ധതിയിൽ ചേ‍ർന്നവരുടെ എണ്ണം നിലവിൽ 69 ലക്ഷം കടന്നു. എന്നാൽ അ‍ർഹതയുള്ളവരിൽ വെറും രണ്ട് ശതമാനം പേ‍ർ മാത്രമാണ് ഇതിൽ അം​ഗങ്ങളായിട്ടുള്ളൂവെന്ന് പെൻഷൻ ഫണ്ട് റ​ഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ചെയർമാൻ ഹേമന്ത് ജി. കോൺട്രാക്ടർ പറഞ്ഞു. വയോജനങ്ങള്‍ക്ക് അനുയോജ്യമായ ആറ് നിക്ഷേപമാര്‍ഗങ്ങള്‍

വ്യക്തതയില്ലായ്മ

വ്യക്തതയില്ലായ്മ

പദ്ധതിയെ കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങളില്‍ ചിത്രം വ്യക്തമാക്കാത്തതാണ് പ്രധാന പോരായ്മ. ഈ തുക സര്‍ക്കാര്‍ എവിടെയാണ് നിക്ഷേപിക്കുന്നത്? മുടങ്ങിയാല്‍ എന്തു സംഭവിക്കും? നോമിനിക്ക് പണം കിട്ടുമോ? നികുതി ബാധ്യത ഉണ്ടോ? ഇത്തരം കാര്യങ്ങളെ കുറിച്ച് പദ്ധതി കൂടുതല്‍ വ്യക്തത നല്‍കേണ്ടതുണ്ട്. പെന്‍ഷന്‍കാലത്തെ പേടിക്കാതിരിക്കാന്‍ 7 ചുവടുകള്‍

malayalam.goodreturns.in

English summary

Atal Pension Yojana: What is the Procedure for Opening an Account?

One can open the Atal Pension account where the savings account is held. Savings bank account is mandatory to open Atal pension yojana account. The amount will be auto debited monthly from the subscriber.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X