2015ല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച 10 പ്രധാനപദ്ധതികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2015ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നിരവധി വികസന പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. അവയില്‍ എറ്റവും പ്രധാനപ്പെട്ട 9 പദ്ധതികള്‍ ചുവടെ കൊടുക്കുന്നു.

 

പ്രധാനമന്ത്രി മുദ്രാ യോജന

പ്രധാനമന്ത്രി മുദ്രാ യോജന

നിര്‍മ്മാണവിതരണസേവന മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൂക്ഷ്മചെറുകിട സംരംഭങ്ങള്‍ക്ക് വായ്പാസഹായം ലഭ്യമാക്കുന്നതിനുള്ള ഏജന്‍സിയാണ് ബജറ്റില്‍ പ്രഖ്യാപിച്ച മൈക്രോ യൂണിറ്റ്‌സ് ഡെവലപ്‌മെന്റ് റീഫൈനാന്‍സ് ഏജന്‍സി(മുദ്ര) ബാങ്ക്. മുദ്രാ യോജന വഴി ചെറുകിട സംരംഭകര്‍ക്ക് പത്തുലക്ഷം രൂപവരെയാണ് മുദ്രബാങ്ക് വായ്പ നല്‍കുക. ഇരുപതിനായിരം കോടി രൂപയുടെ നിധിയും മൂവായിരം കോടി രൂപയുടെ വായ്പാ നിധിയുമാണ് മുദ്ര ബാങ്കിനുണ്ടാകുക. പ്രധാനമന്ത്രി മുദ്രാ യോജന പ്രകാരം മൈക്രോ ബിസിനസ് യൂണിറ്റുകള്‍ക്ക് പുനര്‍ വായ്പ ലഭ്യമാക്കും. ബിസിനസ് യൂണിറ്റിന്റെ വളര്‍ച്ചയുടെ ഘട്ടമനുസരിച്ച് 'ശിശു, കിഷോര്‍, തരുണ്‍' എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി വായ്പ ലഭ്യമാക്കും. 50,000 രൂപവരെയുള്ള വായ്പ ശിശു വിഭാഗത്തില്‍പ്പെടും. 50,000 രൂപ മുതല്‍ അഞ്ച്‌ലക്ഷം രൂപവരെയുള്ള വായ്പ കിഷോര്‍ വിഭാഗത്തിലും അഞ്ചുലക്ഷത്തിനുമേല്‍ പത്തുലക്ഷം രൂപവരെയുള്ള വായ്പ തരുണ്‍ വിഭാഗത്തിലും പെടും.

അടല്‍ പെന്‍ഷന്‍ യോജന

അടല്‍ പെന്‍ഷന്‍ യോജന

അസംഘടിതമേഖലയിലെ തൊഴിലാളികളുള്‍പ്പെടെ സാധാരണക്കാര്‍ക്കായി ആവിഷ്‌കരിച്ച പെന്‍ഷന്‍ പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന. അടല്‍ പെന്‍ഷന്‍ യോജനയിലെ അംഗങ്ങള്‍ക്ക് പ്രതിമാസം ആയിരം രൂപ മുതല്‍ 5000 രൂപ വരെ പെന്‍ഷന്‍ ലഭിക്കും. 60 വയസ്സ് തികയുമ്പോള്‍ മുതല്‍ ഇത് ലഭ്യമാകും. 18 തികഞ്ഞവര്‍ക്ക് പദ്ധതിയില്‍ ചേരാം. അംഗങ്ങള്‍ അടയ്ക്കുന്നതിനു പുറമേ കേന്ദ്രസര്‍ക്കാരും ഒരു നിശ്ചിത തുക അടയ്ക്കും. അടയ്ക്കുന്ന തുകയുടെ അടിസ്ഥാനത്തിലാകും പെന്‍ഷന്‍ തുക നിശ്ചയിക്കുക. ഇരുപതു വര്‍ഷം വരെ തുക മുടങ്ങാതെ അടയ്ക്കണം. ഈ ഡിസംബര്‍ 31 നകം പദ്ധതിയില്‍ ചേരുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തേക്കാണ് ആനുകൂല്യം ലഭിക്കുക.

പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന

പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന

അപകടത്തില്‍ മരിക്കുകയോ അംഗവൈകല്യമുണ്ടാകുകയോ ചെയ്താല്‍ ഇന്‍ഷുറന്‍സ് ലഭിക്കും. 18 നും 70 നും മദ്ധ്യേ പ്രായമുള്ള ആര്‍ക്കും ചേരാം. ബാങ്ക് അക്കൗണ്ട് വഴിയാണ് പണം അടയ്‌ക്കേണ്ടത്. പദ്ധതിയുടെ വാര്‍ഷിക പ്രീമിയം വെറും 12 രൂപ മാത്രം. മരിക്കുകയോ രണ്ടു കണ്ണുകളുടേയും കാഴ്ച നഷ്ടപ്പെടുകയോ ചെയ്താല്‍ രണ്ടു ലക്ഷം രൂപ ലഭിക്കും, ഭാഗികമായ അംഗവൈകല്യത്തിന് ഒരുലക്ഷം രൂപയും

പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന

പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന

18 നും 50 നും മദ്ധ്യേ പ്രായമുള്ള ആര്‍ക്കും ചേരാം. വാര്‍ഷിക പ്രീമിയം 330 രൂപ. സാധാരണ മരണം, അസ്വാഭാവികമായ മരണം, ആത്മഹത്യ എന്നിവയ്ക്ക് രണ്ട് ലക്ഷം രൂപയുടെ പരിരക്ഷ. ഓരോ വര്‍ഷവും പദ്ധതി പുതുക്കണം.രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കുകയാണ് പദ്ധതികളുടെ ലക്ഷ്യം.

സുകന്യ സമൃദ്ധി യോജന

സുകന്യ സമൃദ്ധി യോജന

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, സുരക്ഷ തുടങ്ങിയവ ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ തുടങ്ങിയ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. ബേഠി ബച്ചാവോ ബേഠി പഠാവോ എന്ന പദ്ധതിയുടെ ഭാഗമാണ് സുകന്യാ സമൃദ്ധി യോജന. പെണ്‍കുട്ടിയുടെ പേരില്‍ മാസം 1000 രൂപ 14 വര്‍ഷം നിക്ഷേപിച്ചാല്‍ 21 വര്‍ഷം കഴിയുമ്പോള്‍ 6,07,128 രൂപ മടക്കി ലഭിക്കും. 14 വര്‍ഷം കൊണ്ട് നാം നിക്ഷേപിക്കുന്നത് വെറും 1,68,000 രൂപ മാത്രം. ലാഭം 4,39,128 രൂപ. പഠന ആവശ്യങ്ങള്‍ക്ക് 18 വയസ്സിന് ശേഷം മൊത്തം തുകയുടെ പകുതി വരെ പിന്‍വലിക്കാം.

ഡിജിറ്റല്‍ ലോക്കര്‍

ഡിജിറ്റല്‍ ലോക്കര്‍

ഇ രേഖകള്‍ സൂക്ഷിക്കാനായുള്ള സംരംഭമാണ് ഡിജിറ്റല്‍ ലോക്കര്‍ . ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കിയുള്ള ഭരണസംവിധാനമായ ഇ ഗവേണന്‍സിന്റെ ഭാഗമായി സര്‍ക്കാര്‍ രേഖകളും സേവനങ്ങളുമെല്ലാം ഓണ്‍ലൈന്‍ വഴിയാണ് . ആയതിനാല്‍ രേഖകളെല്ലാം സുരക്ഷിതമായി സൂക്ഷിക്കാന്‍ ഡിജിറ്റല്‍ ലോക്കര്‍ സംവിധാനം ആവിഷ്‌കരിക്കുന്നത്. ഡിജിറ്റല്‍ ലോക്കര്‍ എന്ന സൈറ്റിലൂടെ ആധാര്‍ കാര്‍ഡ് വഴി അക്കൗണ്ട് ഓപ്പണ്‍ ചെയ്ത് നിങ്ങള്‍ക്ക് ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മറ്റ് പ്രധാനപ്പെട്ട രേഖകള്‍ എന്നിവ അപ്ലോഡ് ചെയ്യാം. ഇനി ആവശ്യമുള്ളപ്പോള്‍ ഓണ്‍ലൈനിലൂടെ തന്നെ ഇത് ഉപയോഗിയ്ക്കുകയും ചെയ്യാം. പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പരിപാടിയുടെ ഭാഗമായിട്ടാണ് ഡിജിറ്റല്‍ ലോക്കര്‍ അവതരിപ്പിയ്ക്കുന്നത്

സ്വര്‍ണം പണമാക്കല്‍

സ്വര്‍ണം പണമാക്കല്‍

സ്വര്‍ണം പണമാക്കുന്ന (ഗോള്‍ഡ് മോണിറ്റൈസേഷന്‍) പദ്ധതിയാണ് ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം. പഴയ സ്വര്‍ണ്ണം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നതിലൂടെ ബാങ്ക് പലിശ നല്‍കുകയാണ് ചെയ്യുന്നത് ഇതില്‍ മൂന്നു തരത്തിലാണ് നിക്ഷേപങ്ങള്‍ നടത്തുന്നത്. ഹ്രസ്വകാലം (ഒന്ന് മുതല്‍ മൂന്ന് വര്‍ഷം ) , ഇടക്കാലം (അഞ്ച് മുതല്‍ ഏഴ് വര്‍ഷം), ദീര്‍ഘകാലം (12 മുതല്‍ 15 വര്‍ഷം). ഇടക്കാല നിക്ഷേപങ്ങള്‍ക്ക് 2.20%വും ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് 2.25% വും പലിശയാണ് നല്‍കുക.

ഗോള്‍ഡ് ബോണ്ട്

ഗോള്‍ഡ് ബോണ്ട്

സ്വര്‍ണം ആഭരണമായോ നാണയമായോ വാങ്ങുന്നതിന് പകരമുള്ള നിക്ഷേപ പദ്ധതിയാണ് ഗോള്‍ണ്ട് ബോണ്ട്.ഗോള്‍ഡ് ബോണ്ട് സ്‌കീം ഒരു ഗ്രം സ്വര്‍ണത്തിന്റെ മൂല്യത്തില്‍ ബോണ്ടുകള്‍ പുറത്തിറക്കും, അതിന്റെ ഗുണിതങ്ങളായി നിക്ഷേപം നടത്താം. പരമാവധി 500 ഗ്രാം വരെ നിക്ഷേപിയ്ക്കാം. ഏറ്റവും കുറഞ്ഞത് രണ്ട് ഗ്രം ആണ്. എട്ട് വര്‍ഷത്തെ കാലയളവിലാണ് നിക്ഷേപം. എന്നാല്‍ ഉപാധികള്‍ക്ക് വിധേയമായി അഞ്ച് വര്‍ഷം മുതല്‍ വിറ്റൊഴിയാം. ബോണ്ടിന് നിശ്ചിത നിരക്കില്‍ പലിശയും ലഭിയ്ക്കും. ബോണ്ട് ആയതിനാല്‍ പണവും സ്വര്‍ണ്ണവും സൂക്ഷിക്കുന്നതിന്റെ ബുദ്ധിമുട്ടുകളും ഒഴിവാക്കാവുന്നതാണ്.

ഗോള്‍ഡ് കോയിന്‍

ഗോള്‍ഡ് കോയിന്‍

ഗോള്‍ഡ് കോയിന്‍ സ്‌കീം ബിഐഎസ് ഹോള്‍മാര്‍ക്ക് ചെയ്ത 25 കാരറ്റ് പരിശുദ്ധ സ്വര്‍ണം സ്‌കീനില്‍ വാങ്ങാം. മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് കോര്‍പ്പറേഷന്റെ സെന്ററുകളില്‍ സ്വര്‍ണം ലഭിയ്ക്കും.നാണയത്തിന്റെ ഒരു വശത്ത് അശോക ചക്രവും മറു ഭാഗത്ത് മഹാത്മാ ഗാന്ധിയുടെ ചിത്രവും ആലേഖനം ചെയ്യും. ആദ്യ ഘട്ടത്തില്‍ അഞ്ച് ഗ്രാമിന്റെ 15000 നാണയങ്ങളും 10 ഗ്രാമിന്റെ 20000 നാണയങ്ങളും 20 ഗ്രാമിന്റെ 3750 സ്വര്‍ണ്ണക്കട്ടികളുമാണ് ലഭ്യമാക്കുക.

പ്രധാൻ മന്ത്രി ആവാസ് യോജന

പ്രധാൻ മന്ത്രി ആവാസ് യോജന

2022 ഓടെ ഇന്ത്യയിലെ മുഴുവൻ പൗരന്മാ‍ർക്കും വീട് എന്ന ലക്ഷ്യവുമായി ആരംഭിച്ചിരിക്കുന്ന പദ്ധതിയാണ് പ്രധാൻ മന്ത്രി ആവാസ് യോജന. ഈ പദ്ധതി പ്രകാരം നിങ്ങൾക്ക് ഭവനവായ്പ ലഭിക്കും. വാർഷിക വരുമാനത്തിന്റെ അഞ്ചിരട്ടി വരെയാണു വായ്പ ലഭിക്കുക. ഒന്നര ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് അപേക്ഷിക്കാം. ആദ്യമായി വീടു വയ്ക്കുന്നവർക്കോ വാങ്ങുന്നവർക്കോ മാത്രമേ ഈ വായ്പാ സൗകര്യം ലഭ്യമാകൂ. സാമ്പത്തികമായി പിന്നാക്ക വിഭാഗം, കുറഞ്ഞ വരുമാനമുള്ളവ‍ർ, ഇടത്തരം വരുമാനമുള്ളവർ എന്നിങ്ങനെ മൂന്നു വിഭാഗമായി തിരിച്ചാണ് കേന്ദ്രസ‍ർക്കാ‍ർ മൂന്നു മുതൽ 6.5% വരെ പലിശ സബ്സിഡി നൽകുന്നത്.

English summary

9 Financial Schemes Launched Under Narendra Modi Government In 2015

Here are some major policy initiatives, programmes announced this year under the Narendra Modi government.
English summary

9 Financial Schemes Launched Under Narendra Modi Government In 2015

Here are some major policy initiatives, programmes announced this year under the Narendra Modi government.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X