കൂടുതൽ പലിശ നേടാൻ പുതിയ നിക്ഷേപ പദ്ധതി; പ്രധാനമന്ത്രി വയാ വന്ദന യോജന

Posted By:
Subscribe to GoodReturns Malayalam

വയോജനങ്ങൾക്ക് വേണ്ടിയുള്ള പെൻഷൻ പദ്ധതിയായ പ്രധാൻമന്ത്രി വയ വന്ദന യോജന (പി.എം.വി.വി) ധനമന്ത്രി അരുൺ ജെയ്റ്റ്ലി ഉദ്ഘാടനം ചെയ്തു. 2018 മെയ് 3 വരെ അറുപത് വയസ്സിന് മുകളിലുള്ളവർക്ക് ഈ പദ്ധതിയിൽ അംഗങ്ങളാകാം. പ്രധാനമന്ത്രി വയാ വന്ദന യോജന സംബന്ധിച്ച എല്ലാ വിവരങ്ങളും ഇതാ...

പെൻഷൻ പദ്ധതി

സർക്കാർ സബ്സിഡിയുള്ള പെൻഷൻ പദ്ധതിയാണ് പ്രധാൻമന്ത്രി വയാ വന്ദന യോജന. എല്‍ഐസി വഴിയാണ് പദ്ധതി നടപ്പിലാക്കുക. എട്ട് ശതമാനം പലിശ നല്‍കുന്ന പദ്ധതിയുടെ കാലാവധി 10 വര്‍ഷമാണ്. കാലാവധി പൂര്‍ത്തിയായാല്‍ നിക്ഷേപ തുക തിരികെ ലഭിക്കും.

കാലാവധി

തിരഞ്ഞെടുത്ത വിഭാഗം അനുസരിച്ച് ഉപഭോക്താക്കൾക്ക് പെൻഷൻ തുക തിരികെ ലഭിക്കും. പോളിസി കാലാവധിക്കുള്ളിൽ പ്രതിമാസമായോ, ത്രൈമാസമായോ, പകുതിയായോ വാർഷികമായോ പലിശ ലഭിക്കും. വര്‍ഷത്തിലൊരിക്കലാണ് പലിശ വാങ്ങുന്നതെങ്കില്‍ 8.30 ശതമാനം ആദായം ലഭിക്കും. പത്ത് വര്‍ഷമാണ് പദ്ധതിയുടെ കാലാവധി.

പിൻവലിക്കൽ

ഉപഭോക്താവിന്റെയോ പങ്കാളിയുടെയോ ഗുരുതരമായ രോഗ ചികിത്സയ്ക്ക് കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പണം പിൻവലിക്കാവുന്നതാണ്. നിക്ഷേപ തുകയുടെ 98 ശതമാനമാണ് ഇത്തരത്തിൽ പിന്‍വലിക്കാൻ സാധിക്കുന്നത്.

നിക്ഷേപം

പ്രധാനമന്ത്രി വയാ വന്ദന യോജന പദ്ധതിയിൽ പണം നിക്ഷേപിക്കുന്നതിന് ചില പരിധികളുണ്ട്. ചുരുങ്ങിയത് 1.5 ലക്ഷവും പരമാവധി 7.5 ലക്ഷവുമാണ് നിക്ഷേപിക്കാൻ സാധിക്കുക.

ലോൺ

പോളിസി ഉടമകൾക്ക് നിക്ഷേപ തുകയുടെ 75% വരെ വായ്പ ലഭ്യമാകും. എന്നാൽ വായ്പാ തിരിച്ചടവ് നിങ്ങൾക്ക് ലഭിക്കുന്ന പെൻഷൻ തുകയിൽ നിന്ന് ഈടാക്കുന്നതാണ്.

മരണാന്തര ആനുകൂല്യം

10 വർഷത്തെ പോളിസി കാലയളവിനുള്ളിൽ നിക്ഷേപകൻ മരിച്ചാൽ അടുത്ത അവകാശിക്ക് തുക കൈമാറും.

നിക്ഷേപിക്കേണ്ട വിധം?

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽഐസി) ഓണ്‍ലൈനായും ഓഫ്‌ലൈനായും പണം നിക്ഷേപിക്കാന്‍ സൗകര്യമുണ്ട്. എൽഐസി ഇതുവരെ 58,152 പിഎംവിവിവൈ സ്കീമുകൾ നേടി.

malayalam.goodreturns.in

English summary

Pradhan Mantri Vaya Vandana Yojana Launched: All You Need To Know

Finance Minister Arun Jaitley launched the Pradhan Mantri Vaya Vandana Yojana (PMVVY). PMVVY is a pension scheme exclusively for senior citizens (aged 60 years and above) which is available from May 4, 2017, to May 3, 2018.
Please Wait while comments are loading...
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC