വയോജനങ്ങള്‍ക്ക് അനുയോജ്യമായ ആറ് നിക്ഷേപമാര്‍ഗങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയില്‍ സീനിയര്‍ സിറ്റിസണ്‍സിന് ആദായനികുതി,ബാങ്ക് സ്ഥിരനിക്ഷേപം,പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ ഒട്ടേറെ ആനുകൂല്യങ്ങളുണ്ട്.

 

നിങ്ങള്‍ റിട്ടയര്‍മെന്റിന് അരികിലാണെങ്കില്‍ വരുമാനവും നഷ്ടസാധ്യതയും കുറയും. ലഭ്യമായ എല്ലാ സാധ്യതകളും പരിശോധിക്കണം.നഷ്ടസാധ്യതയുള്ള മാര്‍ഗങ്ങളില്‍ നിക്ഷേപിക്കാനൊരുങ്ങുമ്പോള്‍ ചിലപ്പോള്‍ മുതല്‍ തന്നെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. നല്ല ജീവിതത്തിന് കുറഞ്ഞ റിസ്‌കില്‍ പണപ്പെരുപ്പനിരക്കിനെ കണക്കിലെടുത്ത് വേണം നിക്ഷപങ്ങള്‍ നടത്താന്‍.

സമയവും നികുതിയും പണമാക്കി മാറ്റാനുള്ള എളുപ്പവുമാണ് പണം മുടക്കുംമുന്‍പേ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

വയോജനങ്ങള്‍ക്ക് നല്ല ആദായം നല്‍കുന്ന മുതലിന് സംരക്ഷണം ഉറപ്പുവരുത്തുന്ന ആറ് നിക്ഷേപങ്ങളെക്കുറിച്ചാണിവിടെ പറയുന്നത്.

ബാങ്ക് സ്ഥിരനിക്ഷേപങ്ങള്‍

ബാങ്ക് സ്ഥിരനിക്ഷേപങ്ങള്‍

ഏറ്റവും പ്രചാരത്തിലുള്ള സമ്പാദ്യമാര്‍ഗങ്ങളാണ് ബാങ്ക് സ്ഥിരനിക്ഷേപങ്ങള്‍. സീനിയര്‍ സിറ്റിസണ്‍സിന് ഉയര്‍ന്ന പലിശനിരക്കും നല്‍കും. എപ്പോള്‍ വേണമെങ്കിലും ആവശ്യങ്ങള്‍ക്ക് ഉപകരിക്കും എന്നതാണ് പ്രധാന മേന്മ.

10,000 രൂപയിലധികം പലിശ ലഭിക്കുന്ന അക്കൗണ്ടുകള്‍ക്ക് ടിഡിഎസ് ബാധകമാണ്.

കമ്പനി സ്ഥിരനിക്ഷേപങ്ങള്‍

കമ്പനി സ്ഥിരനിക്ഷേപങ്ങള്‍

കമ്പനി സ്ഥിരനിക്ഷേപങ്ങളുടെ റേറ്റിംഗ് അനുസരിച്ച് വേണം ഇവ തിരഞ്ഞെടുക്കാന്‍. ബാങ്ക് പലിശകളേക്കാള്‍ കുറഞ്ഞത് ഒരു ശതമാനമെങ്കിലും പലിശ അധികം നല്‍കും കമ്പനി നിക്ഷേപങ്ങള്‍.

മഹീന്ദ്ര ഫിനാന്‍സ്,ബജാജ് ഫിന്‍സര്‍വ്, കെടിഡിഎഫ്‌സി,ടിഎന്‍ പവര്‍ഫിനാന്‍സ് എന്നിവ സുരക്ഷിതമായ ചില നിക്ഷേപങ്ങളാണ്. ഇതിലെ രണ്ടെണ്ണം ഗവണ്‍മെന്റ് ഉടമസ്ഥതയിലുമാണ്.

പോസ്‌റ്റോഫീസ് പ്രതിമാസ നിക്ഷേപ പദ്ധതി

പോസ്‌റ്റോഫീസ് പ്രതിമാസ നിക്ഷേപ പദ്ധതി

ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ കീഴിലുള്ള ഈ നിക്ഷേപ പദ്ധതി വളരെ സുരക്ഷിതമാണ്. റിസ്‌കില്ലാതെ പ്രതിമാസം ആദായം വേണ്ടവര്‍ക്ക് തിരഞ്ഞെടുക്കാം.നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന പലിശ നികുതിബാധകമാണ്.

സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് അക്കൗണ്ട്

സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് അക്കൗണ്ട്

60 വയസു തികഞ്ഞവര്‍ക്ക് മാത്രമുള്ള അക്കൗണ്ടാണിത്. വോളന്ററി റിട്ടയര്‍മെന്റെടുത്തവര്‍ക്ക് 55 വയസാണ് പരിധി.

നികുതി

ഈ സ്‌കീമില്‍ നിക്ഷേപിക്കുന്നത് സെക്ഷന്‍ 80 സി അനുസരിച്ച് നികുതിബാധകമാണ്.പലിശ വരുമാനം10,000 രൂപയ്ക്ക മുകളിലാണെങ്കില്‍ ടിഡിഎസ് ഈടാക്കും.

മ്യൂച്വല്‍ ഫണ്ട് മാസവരുമാന പദ്ധതികള്‍

മ്യൂച്വല്‍ ഫണ്ട് മാസവരുമാന പദ്ധതികള്‍

പണപ്പെരുപ്പ നിരക്കിനെ ഒരിക്കലും അവഗണിക്കരുത്. പണപ്പെരുപ്പവും മാസവരുമാനവും യോജിച്ചുപോവണമെങ്കില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം.ഇക്യൂറ്റി,ഡെബ്റ്റ്,ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍ എന്നിവയിലെല്ലാം നിക്ഷേപിക്കാം.

പെന്‍ഷന്‍ പ്ലാനുകള്‍

പെന്‍ഷന്‍ പ്ലാനുകള്‍

എല്‍ഐസി, ബാങ്ക് പോലുള്ള ധനകാര്യസ്ഥാപനങ്ങള്‍ ഒട്ടേറെ പെന്‍ഷന്‍ പ്ലാനുകള്‍ നല്‍കുന്നുണ്ട്.

English summary

6 Best Low-Risk Investment For Senior Citizens In India

Senior citizens in India are given many extra financial benefits in Income tax, bank fixed deposits, port office or schemes designed specially for them.
Story first published: Saturday, May 14, 2016, 11:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X