സൗദിയുടെ മുഖച്ഛായ തന്നെ മാറ്റി മറിക്കുന്ന വമ്പൻ പദ്ധതി എന്താണെന്ന് അറിയാമോ?
പത്ത് വർഷത്തിന് ശേഷം സൗദിയുടെ മുഖച്ഛായ തന്നെ മാറ്റി മറിക്കുന്ന വമ്പൻ പദ്ധതി സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ചിട്ട് മാസങ്ങൾ പിന്നിട്ടു. അന്‍പതിനായിരം കോടിയിലധികം ഡോളറിന്റെ പദ്ധതി കഴിഞ്ഞ ഒക്ടോബറിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചത്. നിയോം എന്ന് പേരിട്ടിരിക്കുന്ന ഈ വമ്പൻ പദ്ധതി എന്താണെന്ന് അറിയണ്ടേ??
എന്താണ് നിയോം?
രാജ്യത്തെ എണ്ണയിതര വരുമാനം വർദ്ധിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിയോം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ ലോകത്ത് ഏറ്റവും പുരോഗമനപരവും സൗകര്യപ്രദവുമായ തൊഴില്‍-ജീവിത സാഹചര്യങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം. വിദേശത്തേയക്ക് പറക്കേണ്ട; സ്വന്തം നാട്ടിൽ നിന്ന് കാശുണ്ടാക്കാൻ ചില വഴികൾ ഇതാ...
പദ്ധതികൾ ആരംഭിക്കുന്ന മേഖലകൾ
- ഊര്‍ജം
- ജലവിതരണം
- ബയോടെക്നോളജി
- ഭക്ഷ്യോല്‍പ്പന്നങ്ങള്‍
- ടൂറിസം
പദ്ധതി പ്രദേശം
26,500 ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് പദ്ധതി ഒരുക്കുക. ഈജിപ്ത്, ജോര്‍ദാന്‍ അതിര്‍ത്തികൾ വരെ ഇത് വ്യാപിക്കും. ലോകത്ത് എവിടേക്കും ചുരുങ്ങിയ സമയത്തിനുള്ളില്‍ എത്താനുള്ള യാത്ര സൗകര്യവും ഈ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. ചെലവ് ചുരുക്കല്‍: സൗദിയിൽ ബോണസില്ല, ലീവില്ല, ഫോണ്‍ ബില്‍ പോക്കറ്റില്‍ നിന്നും
ഇന്ത്യയ്ക്ക് ഗുണം
നിയോം പദ്ധതി പൂർത്തിയാകുന്നതോടെ ഇന്ത്യ ഉൾപ്പെടെയുള്ള വിദേശ നിക്ഷേപകര്‍ക്ക് കൂടുതൽ ഗുണം ചെയ്യും. കൂടാതെ ലക്ഷക്കണക്കിന് വിദേശ തൊഴിലാളികൾക്ക് തൊഴിലവസരങ്ങളും ലഭിക്കും. സൗദി ഓജർ കമ്പനി അടച്ചുപൂട്ടും; പ്രവാസി ജീവനക്കാർ ആശങ്കയിൽ
ആദ്യ ഘട്ടം
പദ്ധതിയുടെ ആദ്യ ഘട്ടം 2025ഓടെ പൂർത്തിയാകും. പദ്ധതിക്ക് മേല്‍നോട്ടം വഹിക്കാനായി പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. സൗദിയിൽ സ്വദേശിവത്കരണം ശക്തമാകുന്നു; മലയാളികൾക്ക് ജോലി നഷ്ട്ടപ്പെടും
വിഷന്‍ 2030
വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി രാജ്യത്ത് മറ്റ് നിരവധി പദ്ധതികളും വരുന്നുണ്ട്. ഇത് കൂടുതൽ തൊഴിൽ സാദ്ധ്യത സൃഷ്ടിക്കും. ഗൾഫിൽ ഇനി ആവശ്യം ഈ ജോലിക്കാരെ മാത്രം; കോഴ്സുകൾ ഏതെന്ന് അറിയണ്ടേ?
നികുതി പരിഷ്കാരം
സൗദിയിൽ അടുത്തിടെയുണ്ടായ നികുതി പരിഷ്കാരം പ്രവാസികളെ ഏറെ വലച്ചിരുന്നു. 5000 റിയാൽ മാസ വരുമാനം ഉള്ളവർക്കാണ് സൗദിയിൽ കുടുംബവിസ ലഭിക്കുകയുള്ളൂ. എന്നാൽ ജൂലൈയിൽ നികുതി പരിഷ്കാരം പ്രാബല്യത്തിലാതോടെ പലരുടെയും കുടുംബബജറ്റ് തന്നെ ഇത് താളം തെറ്റിയ നിലയിലാണ്. സൗദിയിലെ കുടുംബ നികുതി: പ്രവാസികൾ നാട്ടിലേക്ക് മടങ്ങുന്നു
സ്വദേശിവത്ക്കരണം
സൗദിയിൽ സ്വദേശിവത്ക്കരണം കർശനമായതോടെ ഒട്ടേറെ പേർക്ക് തൊഴിൽ നഷ്ടപ്പെട്ടിരുന്നു. മൊബൈൽ ഷോപ്പ്, ജൂവലറി, ടാക്സി മേഖല എന്നിവിടങ്ങളിലാണ് സ്വദേശിവത്ക്കരണം വ്യാപകമായത്. കാശ് മുടക്കില്ലാതെ അടിപൊളിയായി ജീവിക്കാം ഈ പത്ത് രാജ്യങ്ങളിൽ
malayalam.goodreturns.in
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications