സൗദിയിൽ വാടക കാ‍ർ ഓടിക്കുന്നവർക്ക് ഉടൻ പണി പോകും; മാർച്ച് 18 അവസാന ദിനം

സൗദിയിൽ വാടക കാ‍‍ർ മേഖലയിലും സ്വദേശിവത്ക്കരണം ശക്തമാകുന്നു. ഇതോടെ മലയാളികളടക്കമുള്ള നിരവധി പേ‍ർക്ക് ജോലി നഷ്ട്ടപ്പെടും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗദിയിൽ വാടക കാ‍‍ർ മേഖലയിലും സ്വദേശിവത്ക്കരണം ശക്തമാകുന്നു. ഇതോടെ മലയാളികളടക്കമുള്ള നിരവധി പേ‍ർക്ക് ജോലി നഷ്ട്ടപ്പെടും. ഇത് പ്രവാസികൾക്കിടയിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

അവസാന ദിനം

അവസാന ദിനം

മാ‍ർച്ച് 18ന് ശേഷം വാടക കാർ മേഖലയിൽ വിദേശ തൊഴിലാളികളുണ്ടാകരുതെന്നാണ് തൊഴിൽ മന്ത്രാലയം ഉടമകൾക്ക് നൽകിയിരിക്കുന്ന ക‍ർശന നി‍ർദ്ദേശം. ടാക്സി മേഖലയിലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. സൗദിയിൽ സ്വദേശിവത്കരണം ശക്തമാകുന്നു; മലയാളികൾക്ക് ജോലി നഷ്ട്ടപ്പെടും

പ്രഖ്യാപനം

പ്രഖ്യാപനം

കഴിഞ്ഞ ഏപ്രിലിലാണ്, ലേബർ ആന്റ് സോഷ്യൽ ഡെവലപ്മെൻറ് മന്ത്രാലയം കാർ വാടകയ്ക്ക് കൊടുക്കുന്ന കമ്പനികളിലെ എല്ലാ തൊഴിലുകളും സൗദി പൗരന്മാർക്ക് മാത്രം പരിമിതപ്പെടുത്താനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഗൾഫിൽ ഇനി ആവശ്യം ഈ ജോലിക്കാരെ മാത്രം; കോഴ്സുകൾ ഏതെന്ന് അറിയണ്ടേ?

മലയാളികൾക്ക് മടങ്ങേണ്ടി വരും

മലയാളികൾക്ക് മടങ്ങേണ്ടി വരും

മലയാളികളടക്കം ആയിരക്കണക്കിന് വിദേശികളാണ് സൗദിയിൽ വാടക കാ‍‍ർ മേഖലയിൽ ജോലി ചെയ്യുന്നത്. നേരിട്ട് വാടക കാ‍ർ സ്ഥാപനങ്ങൾ നടത്തുന്ന പ്രവാസികളുമുണ്ട്. പുതിയ നിയമം നടപ്പാക്കുന്നതോടെ ഇവർക്ക് നാട്ടിലേയ്ക്ക് മടങ്ങേണ്ടി വരും. വിദേശത്തേയക്ക് പറക്കേണ്ട; സ്വന്തം നാട്ടിൽ നിന്ന് കാശുണ്ടാക്കാൻ ചില വഴികൾ ഇതാ...

കടുത്ത ശിക്ഷ

കടുത്ത ശിക്ഷ

നിതാഖത്ത് നടപ്പാക്കാത്ത സ്വദേശികൾക്ക് കടുത്ത ശിക്ഷയാകും നൽകുക. സ്വദേശിവത്ക്കരണം ആവശ്യപ്പെട്ടിട്ടുള്ള മേഖലകളിൽ കർശന പരിശോധനയും നടന്നു വരുന്നുണ്ട്. ഇന്നത്തെ സൗദി അല്ല സൗദി; വരാനിരിക്കുന്നത് വമ്പൻ പദ്ധതി!!! ലക്ഷക്കണക്കിന് പ്രവാസികൾക്ക് ജോലി ഉറപ്പ്

പിഴ

പിഴ

സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണത്തിന് അനുസരിച്ചാകും പിഴ ചുമത്തുക. ആവർത്തിച്ചുള്ള ലംഘനത്തിന് പിഴ ഇരട്ടിയാക്കും. വെറും ഗൾഫുകാരനായാൽ മതിയോ കാശുള്ള ​ഗൾഫുകാരനാകണ്ടേ??

മറ്റ് മേഖലകൾ

മറ്റ് മേഖലകൾ

മൊബൈൽ ഫോൺ വിപണിയിലും നൂറുശതമാനം നിതാഖാത് തൊഴിൽ മന്ത്രാലയം നടപ്പാക്കിയിരുന്നു. ഇതിന് പിന്നാലെ ജൂവലറികളിലും നിതാഖത്ത് നടപ്പാക്കി വരികയാണ്. ഈ രണ്ട് മേഖലയിലും ധാരാളം മലയാളികൾ ജോലി ചെയ്യുന്നുണ്ട്. പ്രവാസികൾക്ക് ആശ്വാസം; നാട്ടിൽ തിരിച്ചെത്തുന്നവർക്ക് 5000 മുതൽ 50000 രൂപ വരെ പെൻഷൻ

ടാക്സി മേഖല

ടാക്സി മേഖല

മക്ക നഗര പരിധിയിൽ ഹജ്ജ്​ ഉംറ സീസണുകളിലെ ടാക്​സി സ‍ർവ്വീസ് സ്വദേശിവത്​കരിക്കാനും നീക്കമുണ്ട്. ഈ തീരുമാനം മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് വിദേശി തൊഴിലാളികൾക്ക് ആഘാതമാകും. തീരുമാനം നടപ്പിലാക്കുന്നതോടെ ഇവർക്കും ജോലി നഷ്​ടമാകും. നിങ്ങൾ പ്രവാസി ആണോ?? എൻഎസ്‍സി, പിപിഎഫ് അക്കൗണ്ടുകൾ ഉടൻ പിൻവലിക്കണം

നികുതി പരിഷ്കാരം

നികുതി പരിഷ്കാരം

5000 റിയാൽ മാസ വരുമാനം ഉള്ളവർക്കാണ് സൗദിയിൽ കുടുംബ വിസ ലഭിക്കുകയുള്ളൂ. എന്നാൽ ജൂലൈയിൽ നികുതി പരിഷ്കാരം പ്രാബല്യത്തിലാതോടെ പലരുടെയും കുടുംബബജറ്റ് തന്നെ ഇത് താളം തെറ്റിയ നിലയിലാണ്. പ്രവാസികളുടെ സങ്കടങ്ങൾക്ക് ആശ്വാസം...യുഎഇയിൽ ഇനി ജോലി സുരക്ഷിതം

malayalam.goodreturns.in

English summary

March deadline for car rental firms to replace expats with Saudis

Only Saudis will be allowed to work in car rental offices beginning March 18, according to spokesman of the Ministry of Labor and Social Development Khaled Aba Al-Khail.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X