മികച്ച പാര്‍ട്ട്‌ടൈം ജോലികള്‍ കണ്ടുപിടിക്കൂ, അധിക വരുമാനം നേടൂ

Posted By: Shyncy
Subscribe to GoodReturns Malayalam

ഇപ്പോള്‍ ചെയ്യുന്ന ജോലി ഉപേക്ഷിക്കാന്‍ മനസ്സ് വരുന്നില്ല, എന്നാല്‍ അധിക വരുമാനം ഉണ്ടാക്കുകയും വേണം. ഇത്തരമൊരു അവസ്ഥയിലാണ് നിങ്ങളെങ്കില്‍ ഇതാ നിങ്ങള്‍ക്ക് പരീക്ഷിച്ച് നോക്കാവുന്ന ചില പാര്‍ട്ട്‌ടൈം ജോലികള്‍:-

ഗ്രാഫിക് ഡിസൈനര്‍

വസ്തുക്കളെ വിവിധ ഡിസൈനുകളും ചിത്രങ്ങളുമാക്കി മാറ്റുന്ന ജോലി നിങ്ങള്‍ക്ക് ഇഷ്ടമാണെങ്കില്‍ ഗ്രാഫിക് ഡിസൈനിംഗിലൂടെ നിങ്ങള്‍ക്ക് വരുമാനം ഉണ്ടാക്കാം. ഇതിന് മികച്ച ടൈപ്പിംഗ് സ്‌കില്ലും ഇംഗ്ലീഷിലുള്ള പരിജ്ഞാനവും ആവശ്യമാണ്. പ്രതിമാസം 25000 മുതല്‍ 50000 രൂപ വരെ ഈ ജോലിയില്‍ നിന്ന് വരുമാനം നേടാന്‍ സാധിക്കും.

യോഗ്യത: ഫോട്ടോപ്പോപ്പ്, കോറല്‍ഡ്രോ, അഡോബ് ഇലസ്‌ട്രേറ്റര്‍ തുടങ്ങിയവയില്‍ വൈദഗ്ധ്യം വേണം.

ആവശ്യമുള്ള വസ്തുക്കള്‍: ഹൈ സ്പീഡ് ഇന്റര്‍നെറ്റ് കണക്ഷന്‍, കംപ്യൂട്ടര്‍ അല്ലെങ്കില്‍ ലാപ്‌ടോപ്, സോഫ്റ്റ് വെയറുകള്‍ ഇവയെല്ലാം ഈ പാര്‍ട്ട്‌ടൈം ജോലിക്ക് വളരെ അത്യാവശ്യം വേണ്ട കാര്യങ്ങളാണ്.

 

 

സോഷ്യല്‍ മീഡിയ എക്‌സിക്യൂട്ടീവ്

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ കൂടുതല്‍ സമയം ചിലവഴിക്കുന്ന ആളാണോ നിങ്ങള്‍?എങ്കില്‍ അതിന്റെ സാധ്യതകള്‍ മറ്റ് കമ്പനികള്‍ക്ക് വേണ്ടി പ്രയോജനപ്പെടുത്തിക്കൊടുക്കാം. ഉല്‍പ്പന്നങ്ങള്‍ പ്രചരിപ്പിക്കാനും ഉപഭോക്താക്കളുടെ പ്രതികരണം അറിയാനും നിങ്ങള്‍ക്ക് കമ്പനികളെ സഹായിച്ച് വരുമാനം നേടാം. കാരണം കമ്പനികളുടെ സോഷ്യല്‍ മീഡിയ സാന്നിധ്യം കൈകാര്യം ചെയ്യുകയാണ് ഈ ജോലിയുടെ സ്വഭാവം. ഇതില്‍ നിന്ന് കിട്ടുന്ന പ്രതിമാസ വരുമാനം 15000 മുതല്‍ 30000 രൂപ വരെയാണ്.

യോഗ്യത: മിക്ക കമ്പനികളും ഈ ജോലിക്ക് ബിരുദം ആവശ്യപ്പെടുന്നുണ്ട്. സോഷ്യല്‍ മീഡിയ പ്രൊഫഷണല്‍ ആയിരിക്കണം. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ഉപയോഗിക്കാന്‍ കഴിയണം.
ആവശ്യമുള്ള വസ്തുക്കള്‍: കംപ്യൂട്ടര്‍/ലാപ്‌ടോപ്, ഇന്റര്‍നെറ്റ് കണക്ഷന്‍, മൊബൈല്‍ ഫോണ്‍

 

 

റിക്രൂട്ടര്‍

ജോലിക്ക് ആളെ കിട്ടാനില്ലാത്ത അവസ്ഥ, മറുവശത്ത് തൊഴില്‍ തേടി അലയുന്നവര്‍. ഇവരെ തമ്മില്‍ ബന്ധിപ്പിച്ച് നല്‍കിയാല്‍ നല്ല വരുമാനം കിട്ടും. ഇതിനായി ആദ്യം നന്നാടി നടക്കുന്ന ഏതെങ്കിലും റിക്രൂട്ടിംഗ് സ്ഥാപനവുമായി ബന്ധപ്പെടുക. മാസം 20000 മുതല്‍ 40000 രൂപവരെ റിക്രൂട്ടിംഗിന് കമ്പനികള്‍ നല്‍കുന്നുണ്ട്.

യോഗ്യത: ഇതിന് ബിരുദം വേണം. പിന്നെ ജോലി അന്വേഷിച്ച് വരുന്നവരുടെ കഴിവുകള്‍ കൃത്യമായി അറിയാനുള്ള കഴിവും.

Read Also: ഒഴിവ് സമയം ഓണ്‍ലൈനില്‍ എഴുതി മികച്ച വരുമാനം ഉണ്ടാക്കാം, ഇതാ രണ്ട് വഴികള്‍

 

ഫിനാന്‍ഷ്യല്‍ പ്ലാനര്‍

പല ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട് ഏജന്റുമാരും തത്ത്വദീക്ഷയില്ലാതെ കമ്മിഷന്‍ മാത്ര പ്രതീക്ഷിച്ച് സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതുകൊണ്ട് ആളുകള്‍ക്ക് യഥാര്‍ത്ഥ ഫിനാന്‍ഷ്യല്‍ പ്ലാനറുടെ സേവനം അത്യാവശ്യമാണ്. വ്യക്തികള്‍ക്ക് അവരുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള വിവിധ ഉപദേശങ്ങള്‍ നല്‍കുക, സാമ്പത്തികാരോഗ്യം വിശകലനം ചെയ്ത് നല്‍കുക തുടങ്ങിയവയാണ് ഒരു ഫിനാന്‍ഷ്യല്‍ പ്ലാനറുടെ ജോലി. ഈ ജോലിക്കായി നിങ്ങള്‍ക്ക് പരിചയമുള്ള ആളുകളോട് സേവനം ആവശ്യമുണ്ടോയെന്ന് അന്വേഷിക്കാം. നല്ല ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട്, പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് കമ്പനികളുമായി കൂട്ടുകെട്ടില്‍ ഏര്‍പ്പെടാം. 25000 രൂപയ്ക്ക് മുകളിലാണ് ഈ ജോലിയുടെ പ്രതിമാസ വരുമാനം.

യോഗ്യത: ബിരുദം, കൂടാതെ ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ സിഎഫ്പി ഉണ്ടെങ്കില്‍ നല്ലത്.
ആവശ്യമുള്ള വസ്തുക്കള്‍: ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് ചെക്ക്‌ലിസ്റ്റ്, സോഫ്റ്റ്‌വെയര്‍, ലാപ്‌ടോപ്, വാഹനം.

Read Also: വ്യത്യസ്തമായ ഇന്‍ഷുറന്‍സ് പോളിസികളും, പോളിസി നിബന്ധനളും

English summary

Try good part time jobs to get extra income

Try good part time jobs to get extra income
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns