ലോകത്തിലെ ഏറ്റവും ധനികരായ 10 പേ‍ർ ആരൊക്കെ?? ഇവരാണ് ആ കോടീശ്വരന്മാ‍ർ

Posted By:
Subscribe to GoodReturns Malayalam

ലോകത്തിലെ ഏറ്റവും ധനികരായ 10 പേ‍ർ ആരൊക്കെയെന്ന് അറിയാമോ? എങ്കിൽ ഇതാ ഇവരാണ് ആ കോടീശ്വരന്മാ‍ർ. ഇവ‍ർ ഓരോരുത്തരും പണമുണ്ടാക്കിയത് എങ്ങനെയെന്ന് നോക്കാം...

ബിൽ ​ഗേറ്റ്സ്

1975ൽ ബിൽ ഗേറ്റ്സും പോൾ അലനും ചേ‍ർന്ന് ആരംഭിച്ചതാണ് മൈക്രോസോഫ്റ്റ്. ഇത് പിന്നീട് ലോകത്തെ ഏറ്റവും വലിയ പിസി സോഫ്റ്റ്വെയർ കമ്പനിയായി മാറി. 2014 ഫെബ്രുവരിയിൽ മൈക്രോസോഫ്റ്റിന്റെ ചെയർമാനായി ബിൽ ​ഗേറ്റ്സ് മാറി. ഗേറ്റ്സ് പേഴ്സണൽ കമ്പ്യൂട്ടർ വിപ്ലവത്തിന്റെ ഏറ്റവും പ്രശസ്തരായ സംരംഭകരിൽ ഒരാളാണ്. 1987 മുതൽ ലോകത്തിലെ ഏറ്റവും ധനികരായ ആളുകളുടെ പട്ടികയിൽ ഗേറ്റ്സുണ്ട്. തുട‍ർച്ചയായി ഒന്നാം സ്ഥാനക്കാരനാണ് ഇദ്ദേഹം. 89.8 ബില്യൺ ഡോളറാണ് ബിൽ ​ഗേറ്റ്സിന്റെ സമ്പാദ്യം. ബിൽ​ഗേറ്റ്സ് ഔട്ട്!!! ലോകസമ്പന്നൻ ഇനി ജെഫ് ബെസോസ് 

ജെഫ് ബെസോസ്

ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ ഷോപ്പിങ് സൈറ്റായ ആമസോണിന്റെ സ്ഥാപകനും ചെയർമാനും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമാണ് ജെഫ് ബെസോസ്. ലോകത്തിലെ രണ്ടാമത്തെ ധനികനായ മനുഷ്യനാണ് ഇദ്ദേഹം. കഴിഞ്ഞ ജൂലൈ 27ന്, ആ​മ​സോ​ണി​ന്‍റെ ഓ​ഹ​രി​ മൂല്യം ഉ​യ​ർ​ന്ന​തോടെ ജെഫ് ബെസോസ് കോടീശ്വര പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. എന്നാൽ ഒരു ദിവസം മാത്രമേ ഒന്നാം സ്ഥാനം നിലനിർത്തിയുള്ളൂ. വീണ്ടും ബിൽ ​ഗേറ്റ്സ് തന്നെ ഒന്നാമനായി. 86.7 ബില്യൺ ഡോളറാണ് ജെഫ് ബെസോസിന്റെ ആസ്തി. ജെഫ് ബെസോസ് വെറും ഒരു ദിവസത്തെ കോടീശ്വരൻ!!! യഥാ‍ർത്ഥ കോടീശ്വരൻ ബിൽ ​ഗേറ്റ്സ് തന്നെ

അ​മ​ൻ​ഷ്യോ ഒ​ർ​ട്ടേ​ഗ

വ​സ്​​ത്ര​വ്യാ​പാ​ര ​​ശൃം​ഖ​ല​യായ സാറയുടെ സ്​​ഥാ​പ​ക​നും മുൻ ചെയർമാനുമാണ് അ​മ​ൻ​ഷ്യോ ഒ​ർ​ട്ടേ​ഗ. ഫോബ്സ് മാഗസിൻ റിപ്പോർട്ട് പ്രകാരം, ഇദ്ദേഹം നിലവിൽ (2017) യൂറോപ്പിലെ ഏറ്റവും ധനികനായ വ്യക്തിയും ലോകത്തിലെ ഏറ്റവും ധനികരിൽ മൂന്നാമനുമാണ്. 84.1 ബില്യൺ ഡോളറാണ് അ​മ​ൻ​ഷ്യോ ഒ​ർ​ട്ടേ​ഗയുടെ സമ്പാദ്യം. ജൂണിൽ ജനിച്ചാൽ കോടീശ്വരന്മാരാകുമോ? ഇവ‌‌ർ പറയും ആ ഉത്തരം

വാറൻ ബഫറ്റ്

ബഫറ്റ് എക്കാലത്തെയും ഏറ്റവും വിജയകരമായ നിക്ഷേപകരിൽ ഒരാളാണ്. 1970 മുതൽ ബർക്ഷെയർ ഹാത്‍വേയുടെ ചെയർമാനും ഏറ്റവും വലിയ ഓഹരി ഉടമയുമാണ് ബഫറ്റ്. 74.8 ബില്യൺ ‍ഡോളറാണ് ആസ്തി. ഫീസ് കേട്ടാൽ ഞെട്ടും!! ഇന്ത്യയിലെ കോടീശ്വര പുത്രന്മാ‍ർ പഠിക്കുന്ന സ്കൂളുകൾ ഇതാ...

മാർക്ക് സുക്കർബർഗ്

ഫേസ്ബുക്കിന്റെ സഹ സ്ഥാപകനും ചെയർമാനും സിഇഒയുമാണ് മാർക്ക് സുക്കർബർഗ്. 19-ാം വയസ്സിലാണ് ഫേസ്ബുക്ക് സ്ഥാപിച്ചത്. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പന്നനായി ഫോബ്സ് വിലയിരുത്തിയിരിക്കുന്നത് സുക്കർബർഗിനെയാണ്. 71.8 ബില്യൺ ഡോളറാണ് ആസ്തി. കോടീശ്വരനാകാൻ ഇതാ കിടിലൻ അവസരം...ബിനാമി സ്വത്തിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു കോടി സമ്മാനം

കാർലോസ് സ്ലിം ഹെലു

മെക്സിക്കോയിലെ ഏറ്റവും സമ്പന്നനായ കാർലോസ് സ്ലിമ്മും അദ്ദേഹത്തിന്റെ കുടുംബവുമാണ് ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ മൊബൈൽ ടെലികോം കമ്പനിയായ അമേരിക്ക മോവിലിന്റെ ഉടമസ്ഥ‍ർ. മെക്സിക്കൻ നിർമ്മാണ രംഗം, കൺസ്യൂമർ ഗുഡ്സ്, മൈനിംഗ്, റിയൽ എസ്റ്റേറ്റ് കമ്പനികൾ തുടങ്ങിയവയിൽ ഇദ്ദേഹത്തിന് ഓഹരി പങ്കാളിത്തമുണ്ട്. കൂടാതെ ന്യൂയോർക്ക് ടൈംസിന്റെ 17% ഓഹരികളും ഇദ്ദേഹത്തിന് സ്വന്തമാണ്. 69.2 ബില്ല്യൺ ഡോളറാണ് സമ്പാദ്യം. ഗൾഫ് പണം ഒഴുകുന്നത് എങ്ങോട്ട്? പ്രവാസികൾ ഏറ്റവും കൂടുതൽ പൈസ ചെലവാക്കുന്നതെന്തിന്?

ലാറി എല്ലിസ‍ൺ

ലാറി എല്ലിസ‍ൺ 1977ൽ ആരംഭിച്ച സോഫ്റ്റ്വെയർ കമ്പനിയാണ് ഒറാക്കിൾ. 2014ൽ അദ്ദേഹം സിഇഒയുടെ റോൾ ഏറ്റെടുത്തു. നിലവിൽ ചെയർമാനും ചീഫ് ടെക്നോളജി ഓഫീസറുമാണ് ഇദ്ദേഹം. 61.1 ബില്യൺ ഡോളറാണ് ലാറി എല്ലിസണിന്റെ ആസ്തി. 2017ൽ ഏറ്റവും വിലപിടിപ്പുള്ളവർ ഇവരാണ്...നേടിയത് കോടികൾ!!!

ബെർണാർഡ് ആർനോൾട്ട്

ലോകത്തിലെ ഏറ്റവും വലിയ ലക്ഷ്വറി ഉൽപന്ന കമ്പനിയായ എൽവിഎംഎച്ചിന്റെ ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ് ആർനോൾട്ട്. ഡൊം പെർഗ്നൺ, ബൽക്കുരി, ലൂയിസ് വിട്ടോൺ, സെപ് ഹോറ, ടാഗ് ഹൂവർ എന്നിവയുൾപ്പെടെ 70 ബ്രാൻഡുകളുടെ മേൽനോട്ടം വഹിക്കുന്നത് ഇദ്ദേഹമാണ്. ഫ്രാൻസിലെ ഏറ്റവും ധനികനായ വ്യക്തിയും ലോകത്തിലെ എട്ടാമത്തെ ധനികനുമാണ് ആർനോൾട്ട്. 53.5 ബില്ല്യൻ ഡോളറാണ് ആസ്തി. ഫോൺ പോക്കറ്റിലിട്ട് നടന്നാൽ മതിയോ??? കൈ നിറയെ കാശുണ്ടാക്കാൻ ഇതാ 10 വഴികൾ

മൈക്കൽ ബ്ലൂംബർഗ്

1981ലാണ് സാമ്പത്തിക വിവരവും മാധ്യമ കമ്പനിയുമായ ബ്ലൂംബെർഗ് എൽപി മൈക്കൽ ബ്ലൂംബർഗ് ഏറ്റെടുക്കുന്നത്. ബെർമുഡ, ലണ്ടൻ എന്നിവിടങ്ങളിലായി ആറ് വീടുകളാണ് ഇദ്ദേഹത്തിനുള്ളത്. ലോകത്തിലെ ഒമ്പതാമത്തെ ധനികനാണ് ഇദ്ദേഹം. 53 ബില്ല്യൻ ഡോളറാണ് സമ്പാദ്യം. സ്വർണത്തിൽ പണം നിക്ഷേപിക്കുന്നത് ബുദ്ധിപരമോ? അറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങൾ

ഡേവിഡ് കോച്ച് ആൻഡ് ചാൾസ് കോച്ച്

അമേരിക്കയിലെ രണ്ടാമത്തെ വലിയ സ്വകാര്യ കമ്പനിയാണ് കോച്ച് ഇൻഡസ്ട്രീസ്. കമ്പനിയുടെ ചെയർമാനും സി.ഇ.ഒയുമാണ് ചാൾസ് കോച്ച് സഹോദരൻ ഡേവിഡ് കോച്ച് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി പ്രവർത്തിക്കുന്നു. ഇരുവ‍ർക്കും സ്വന്തമായി 42% പങ്കാളിത്തമുണ്ട്. 48.6 ബില്ല്യൻ ഡോളറാണ് ആസ്തി. ശമ്പളത്തില്‍ നിന്ന് നികുതി ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് അറിയാമോ?

malayalam.goodreturns.in

English summary

These are the 10 richest people in the world

In 1975, Gates and Paul Allen launched Microsoft, which became the world's largest PC software company. He stepped down as chairman of Microsoft in February 2014. Gates is one of the best-known entrepreneurs of the personal computer revolution. Since 1987, Gates has been included in the Forbes list of the world's wealthiest people.
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns