ജെഫ് ബെസോസ് വെറും ഒരു ദിവസത്തെ കോടീശ്വരൻ!!! യഥാ‍ർത്ഥ കോടീശ്വരൻ ബിൽ ​ഗേറ്റ്സ് തന്നെ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൈ​ക്രോ​സോ​ഫ്റ്റ് സ്ഥാ​പ​ക​ൻ ബി​ൽ​ ഗേ​റ്റ്സ് ത​ന്നെ ലോ​ക സ​മ്പന്ന​രി​ൽ ഒ​ന്നാ​മ​ൻ. കണ്ണടച്ച് തുറക്കും മുമ്പ് ജെഫ് ബെസോസിനെ പിന്തള്ളി കോടീശ്വര കുലപതി ബിൽ ​ഗേറ്റ്സ് തന്റെ ഒന്നാം സ്ഥാനം വീണ്ടെടുത്തു. ഒ​രു ദി​വ​സം മാ​ത്രം ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനാകാനേ ആമസോൺ ഉടമ ജെഫ് ബെസോസിന് സാധിച്ചുള്ളൂ.

 

എന്നും ഒന്നാമൻ

എന്നും ഒന്നാമൻ

2013 മുതൽ ബിൽ ഗേറ്റ്സായിരുന്നു ഒന്നാം സ്ഥാനത്ത്. എന്നാൽ കഴിഞ്ഞ ദിവസം ആ​മ​സോ​ണി​ന്‍റെ ഓ​ഹ​രി​ മൂല്യം ഉ​യ​ർ​ന്ന​താ​ണ് ബിൽ ​ഗേറ്റ്സ് പിന്തള്ളപ്പെടാൻ കാരണം. ആമസോണിന്‍റെ വരുമാനത്തില്‍ 23ശതമാനം വളര്‍ച്ചയാണ് ഈ വര്‍ഷമുണ്ടായത്.

തിരിച്ചു പിടിച്ചു

തിരിച്ചു പിടിച്ചു

ഇ​ന്ന​ലെ ഓ​ഹ​രി ക​മ്പോ​ള​ങ്ങ​ളി​ൽ നി​ക്ഷേ​പ​ക​ർ ലാ​ഭ​മെ​ടു​പ്പ് ആരംഭിച്ചതോടെ ആ​മ​സോ​ണി​ന്‍റെ ഓ​ഹ​രി​ക​ൾ ത​ള​ർന്നു. ഇ​ന്ന​ലെ മാത്രം ആ​മ​സോ​ണി​ന്‍റെ ഓ​ഹ​രി​ക​ൾ മൂ​ന്നു ശ​ത​മാ​നമാണ് താ​ഴ്ന്നത്. ഇ​തോ​ടെ 9,010 കോ​ടി ഡോ​ള​റി​ന്‍റെ ആ​സ്തി​യു​മാ​യി ബി​ൽ​ഗേ​റ്റ്സ് ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് തി​രി​ച്ചെത്തി.

ഫോബ്സ് ലിസ്റ്റ്

ഫോബ്സ് ലിസ്റ്റ്

ഫോബ്സ് മാഗസിന്‍റെ കണക്കു പ്രകാരം ഈ വര്‍ഷം ആദ്യം ലോകസമ്പന്നരരുടെ പട്ടികയില്‍ നാലാമതായിരുന്നു 53കാരനായ ജെഫ് ബെസോസ്. എന്നാൽ ബിൽ ​ഗേറ്റ്സ് തന്റെ ഒന്നാം സ്ഥാനം വ‍ർഷങ്ങളായി തുടരുക തന്നെ ചെയ്തു. 1998ലാ​ണ് കോ​ടീ​ശ്വ​ര​ പ​ട്ടി​ക​യി​ലേ​ക്ക് ജെഫ് ബെസോസിനെ ഫോ​ബ്സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

കമ്പ്യൂട്ടർ വിപ്ലവത്തിന്റെ തുടക്കക്കാരൻ

കമ്പ്യൂട്ടർ വിപ്ലവത്തിന്റെ തുടക്കക്കാരൻ

പേഴ്സണൽ കമ്പ്യൂട്ടർ വിപ്ലവത്തിന് തുടക്കം കുറിക്കുകയും അതിന്റെ വളർച്ചയിൽ അവിഭാജ്യഘടകമാകുകയും ചെയത മൈക്രോസോഫ്റ്റ്, ബിൽ ഗേറ്റ്സും പോൾ അലനും ചേർന്നാണ് സ്ഥാപിച്ചത്.

malayalam.goodreturns.in

English summary

Jeff Bezos Was the Richest Person in the World for a Few Hours. Then He Lost $6 Billion Overnight

At least Amazon CEO Jeff Bezos can say he was once the richest person in the world. On Thursday, after earnings expectations skyrocketed Amazon stock, Bezos dethroned longtime richest-guy-ever Bill Gates with an estimated wealth of $92 billion.
Story first published: Saturday, July 29, 2017, 12:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X