ജോലി ഭിക്ഷാടനം, വരുമാനം ലക്ഷങ്ങൾ; ഇവരാണ് ഇന്ത്യയിലെ ഏറ്റവും ധനികരായ പിച്ചക്കാ‍ർ

Posted By:
Subscribe to GoodReturns Malayalam

ഒരു നേരത്തെ ഭക്ഷണം കഴിക്കാനോ വസ്ത്രം ധരിക്കാനോ ഇല്ലാതെ ഭിക്ഷ യാചിച്ച് ജീവിക്കുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ ഭിക്ഷാടനം പ്രൊഫഷണൽ ജോലിയായി തിരഞ്ഞെടുത്ത് ലക്ഷങ്ങൾ സമ്പാദിക്കുന്ന ചില ഭിക്ഷാടകരെ പരിചയപ്പെടാം. ഇവരാണ് ഇന്ത്യയിലെ ഏറ്റവും ധനികരായ പിച്ചക്കാർ.

ഭാരത് ജയ്ൻ

49കാരനായ ഭാരത് ജയ്നാണ് ഇന്ത്യയിലെ ഏറ്റവും ധനികനായ ഭിക്ഷക്കാരൻ. മുംബൈയിലെ പരേൽ മേഖലയിലാണ് ഇയാൾ ഭിക്ഷാടനം നടത്തുന്നത്. 70 ലക്ഷം രൂപ വിലയുള്ള രണ്ട് അപ്പാർട്ട്മെന്റുകൾ ഇയാൾക്ക് സ്വന്തമായുണ്ട്. കൂടാതെ ഒരു ജ്യൂസ് ഷോപ്പും വാടകയ്ക്ക് നൽകിയിട്ടുണ്ട്. ഇതിൽ നിന്ന് പതിനായിരം രൂപ മാസം വാടകയിനത്തിൽ ലഭിക്കും. ഒരു പ്രൊഫഷണൽ ഭിക്ഷാടകനായ ഇയാൾ മാസം ഏകദേശം 60,000 രൂപ വരെയാണ് സമ്പാദിക്കുന്നത്. പത്താം ക്ലാസ്സിലും പന്ത്രണ്ടിലും പഠിക്കുന്ന രണ്ട് മക്കളും ഭാര്യയും പിതാവും സഹോദരനുമടങ്ങുന്നതാണ് ഇയാളുടെ കുടുംബം. ഉറങ്ങിക്കിടന്നും കൈ നിറയെ കാശുണ്ടാക്കാം...‌ ഇതാ ഈ വഴികളാണ് ബെസ്റ്റ്

കൃഷ്ണ കുമാർ ഗീതെ

മുംബൈയിലെ ചാർനി റോഡരികുകളിലാണ് ഇയാൾ ഭിക്ഷാടനം നടത്തുന്നത്. ലക്ഷം രൂപ വിലമതിക്കുന്ന ഒരു ഫ്ലാറ്റാണ് ഇയാൾക്ക് സ്വന്തമായുള്ളത്. സഹോദരനോടൊപ്പമാണ് താമസം. കാശുണ്ടാക്കാൻ സ്കൂളിൽ പോയി പഠിക്കേണ്ട!!! മാസം 40000 രൂപ ശമ്പളം ലഭിക്കുന്ന ജോലികൾ ഇവയാണ്

സർവാതിയ ദേവി

പാട്നയിലെ പ്രശസ്തയായ ഭിക്ഷാടകയാണ് സർവാതിയ ദേവി. അശോക് സിനിമാസിന്റെ പിന്നിലാണ് ഇവരുടെ താമസം. രാജ്യത്തെ തന്നെ ഏറ്റവും പ്രശസ്തയായ ഭിക്ഷാടകയാണിവർ. വർഷം 36,000 രൂപ ഇൻഷ്വറൻസ് പ്രീമിയമായി ഇവർ അടയ്ക്കുന്നുണ്ട്. കൂടാതെ ഭിക്ഷാടനം നടത്തി ഒരു മകളെ വിവാഹം കഴിച്ചയയ്ക്കുകയും ചെയ്തു. രാജ്യത്തുടനീളം യാത്ര ചെയ്യുന്ന ഇവർ നിരവധി പുണ്യസ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ദിവസം വെറും 100 രൂപ എടുക്കാനുണ്ടോ?? നിങ്ങൾക്കുമാകാം കോടീശ്വരൻ!!!

സാംബാജി കലേ

സോലാപൂരിൽ ഒരു ഫ്ലാറ്റ്, രണ്ട് വീടുകൾ, കൃഷിഭൂമി എന്നിവ സ്വന്തമായുള്ള ഭിക്ഷാടകനാണ് സാംബാജി കലേ. കൂടാതെ ലക്ഷങ്ങളുടെ ബാങ്ക് നിക്ഷേപവും ഇയാൾക്കുണ്ട്. പാവങ്ങളുടെ ഇന്ത്യയല്ല കോടീശ്വരന്മാരുടെ ഇന്ത്യ,രാജ്യത്ത് 48,000 കോടീശ്വരന്മാര്‍

ലക്ഷ്മി ദാസ്

1964 മുതൽ ലക്ഷ്മിദാസ് കൊൽക്കത്തയിൽ ഭിക്ഷാടനം നടത്തുന്നുണ്ട്. 16 വയസ്സുള്ളപ്പോഴാണ് ഇവർ ഭിക്ഷാടനം ആരംഭിക്കുന്നത്. ഇപ്പോൾ ലക്ഷങ്ങളുടെ ബാങ്ക് ബാലൻസ് ഇവർക്കുണ്ട്. തട്ടുകടക്കാര്‍ക്ക് കോടികള്‍ വരുമാനം, ഞെട്ടിത്തരിച്ച് ആദായനികുതി വകുപ്പ്

മലാന

ഭിക്ഷാടന സ്ഥലത്ത് ഓട്ടോറിക്ഷയിലാണ് ഇയാളെത്തുന്നത്. തുടർന്ന് വസ്ത്രം മാറി 8 മുതൽ 10 മണിക്കൂർ വരെ ഭിക്ഷാടനം നടത്തും. അതിനു ശേഷം വീണ്ടും ഓട്ടോയിൽ തന്നെ തിരികെ വീട്ടിലേയ്ക്ക് പോകും. നിങ്ങൾക്ക് പണക്കാരനാകാന്‍ ആഗ്രഹമുണ്ടോ? എങ്കിൽ തീർച്ചയായും ഇക്കാര്യങ്ങൾ ശീലമാക്കൂ...

malayalam.goodreturns.in

English summary

6 Professional Beggars In India Who Are Probably Richer Than You & I

When we see beggars on traffic signals, temples, footpaths or outside restaurants, we are filled with remorse, we pity them and hope for them to have a better life. However, this article will certainly change your mind.
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns