പാവങ്ങളുടെ ഇന്ത്യയല്ല കോടീശ്വരന്മാരുടെ ഇന്ത്യ,രാജ്യത്ത് 48,000 കോടീശ്വരന്മാര്‍

ഇന്ത്യയില്‍ കോടീശ്വരന്മാരുടെ എണ്ണം 2014-15 കാലയളവില്‍ 48000 കവിഞ്ഞു.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോടീശ്വരന്മാരുടെ എണ്ണം 2014-15 കാലയളവില്‍ 48000 കവിഞ്ഞു. ആദായ നികുതി വകുപ്പാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യയില്‍ കോടീശ്വരന്മാരുടെ എണ്ണം ഇത്രത്തോളം വര്‍ധിക്കുന്നത് ആദ്യമായിട്ടാണെന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്.

 

വര്‍ധന ഇങ്ങനെ

വര്‍ധന ഇങ്ങനെ

പുതിയ കണക്കു പ്രകാരം രാജ്യത്ത് വര്‍ഷത്തില്‍ ഒരു കോടി രൂപയില്‍ അധികം വരുമാനം ലഭിക്കുന്നവരുടെ എണ്ണത്തില്‍ 10 ശതമാനമാണ് വര്‍ധന. 50 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ വരുമാനമുള്ളവരുടെ എണ്ണം 22 ശതമാനമാണ് കൂടിയത്.

ജോലിക്ക് വലിയ ശമ്പളം

ജോലിക്ക് വലിയ ശമ്പളം

വലിയ ശമ്പളമുള്ള സിഇഒ തസ്തികകള്‍ കൂടുന്നത് ഇന്ത്യയുടെ സാമ്പത്തിക അഭിവൃദ്ധിയുടെ ലക്ഷണമാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍. ശമ്പളത്തിനൊപ്പം വലിയ തുക ബോണസും മറ്റാനുകൂല്യങ്ങളും നല്‍കുന്ന ജോലികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്.

വാര്‍ഷിക വരുമാനം കൂടുന്നു

വാര്‍ഷിക വരുമാനം കൂടുന്നു

45,027 ഇന്ത്യക്കാര്‍ ഒരു കോടി രൂപയ്ക്കും അഞ്ച് കോടി രൂപയ്ക്കുമിടയില്‍ വാര്‍ഷിക വരുമാനം ലഭിക്കുന്നവരാണ്. 50 ലക്ഷം രൂപ- ഒരു കോടി രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ 98,815 പേരാണ്. 3000 പേര്‍ക്ക് വാര്‍ഷിക വരുമാനം അഞ്ച് കോടി രൂപയില്‍ കൂടുതലാണ്.

കോടികള്‍ ശമ്പളം

കോടികള്‍ ശമ്പളം

രാജ്യത്ത് 54,921 പേര്‍ക്ക് വാര്‍ഷിക ശമ്പളം 50 ലക്ഷത്തിനും ഒരു കോടി രൂപയ്ക്കും ഇടയ്ക്കാണ്. 24,942 പേര്‍ക്ക് വര്‍ഷം ഒരു കോടിയില്‍ അധികം രൂപ ശമ്പളമുണ്ട്. 5 കോടിക്കും 10 കോടിക്കുമിടയില്‍ ശമ്പളം വാങ്ങുന്നത് 928 പേരാണ്.

കോടീശ്വരന്മാരുടെ ഇന്ത്യ

കോടീശ്വരന്മാരുടെ ഇന്ത്യ

232 പേര്‍ വാര്‍ഷിക ശമ്പളം 10 കോടിക്കും 25 കോടിക്കും ഇടയില്‍ കൈപ്പറ്റുമ്പോള്‍ 32 പേര്‍ക്കത് 25 മുതല്‍ 50 കോടി രൂപ വരെയാണ്. 10 പേരാണ് 50 മുതല്‍ 100 കോടി രൂപ വരെ വാര്‍ഷിക ശമ്പളം നേടുന്നത്. രണ്ട് പേര്‍ക്ക് 100 കോടിയിലധികമാണ് വാര്‍ഷിക ശമ്പളം.

English summary

India had 48,000 crorepatis in 2015: Income Tax Department

The number of people earning more than Rs 1 crore annually has jumped by 10% and those earning between Rs 50 lakh to Rs 1 crore by 22% according to the latest tax returns figure by income tax department for the year 2014-15.
Story first published: Thursday, November 3, 2016, 14:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X