നാട്ടിൽ ബിസിനസ് തുടങ്ങാനാണോ പ്ലാൻ? എങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കണം ഈ 7 കാര്യങ്ങൾ

ഇന്ത്യയിൽ ഒരു ബിസിനസ് ആരംഭിക്കാൻ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിൽ കാര്യങ്ങൾ മാറിമറിയുകയാണ്. നിരവധി ആളുകളാണ് ഇപ്പോൾ സ്വന്തമായ ഒരു ബിസിനസ് എന്ന സ്വപ്നം മൂടി വയ്ക്കാതെ സഫലമാക്കാൻ ശ്രമിക്കുന്നത്. ചെറുകിട ബിസിനസ്സുകളുമായി മുന്നോട്ട് വരുന്ന ചെറുപ്പക്കാരും നിരവധിയാണ്. സ്ത്രീകളും ബിസിനസിൽ ഒരു കൈ നോക്കാൻ മുന്നിട്ടിറങ്ങുന്നുവെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. എന്നാൽ ഇന്ത്യയിൽ ഒരു ബിസിനസ് ആരംഭിക്കാൻ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ബിസിനസ് ഐഡിയ

ബിസിനസ് ഐഡിയ

ബിസിനസ് ആരംഭിക്കുന്നതിന് മുമ്പുള്ള പ്രധാന കാര്യം ബിസിനസ് ഐഡിയ തീരുമാനിക്കുക എന്നതാണ്. വളരെ ഗൗരവകരമായ ഒന്നാണിത്. ഏറെ ആലോചിച്ച് വേണം തീരുമാനത്തിൽ എത്താൻ. എന്നാൽ തീരുമാനം എടുത്തു കഴിഞ്ഞാൽ പിന്നെ സംശയങ്ങളും പരിഭ്രമങ്ങളുമില്ലാതെ നിങ്ങളുടെ ബിസിനസ് ഐഡിയയിൽ ഉറച്ചു നിൽക്കുക. നിങ്ങളുടെ ബിസിനസ് ഐഡിയ സമൂഹത്തിലെ എന്തെങ്കിലും പ്രധാന പ്രശ്നത്തിനുള്ള പരിഹാരമോ, വിപണിയിക്ക് ആവശ്യമുള്ള വസ്തുക്കളോ ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ജോലി ഇല്ലെങ്കിലും ടെൻഷൻ വേണ്ട; തൊഴിലില്ലാത്തവർക്ക് സർക്കാർ വായ്പ നൽകും!! അപേക്ഷിക്കേണ്ടത് എങ്ങനെ?

റിസേ‍ർച്ച് നടത്തുക

റിസേ‍ർച്ച് നടത്തുക

നിങ്ങളുടെ ബിസിനസിനായി പണം ഇറക്കുന്നതിന് മുമ്പ് വിശദമായ ഒരു റിസേ‍‍ർച്ച് നടത്തണം. വിപണിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാക്കാൻ ഇത് നിങ്ങളെ സഹായിക്കും. നിങ്ങളുടെ ലക്ഷ്യം എന്താണ്? നിങ്ങൾ ഫോക്കസ് ചെയ്യുന്ന ഉപഭോക്താക്കൾ ആരൊക്കെയാണ് തുടങ്ങിയ വ്യക്തമായ കാഴ്ച്ചപ്പാടുണ്ടാക്കുക. മിക്കയാളുകളും എടുത്തുചാടി ബിസിനസിലേയ്ക്ക് കാലെടുത്തു വയ്ക്കുന്നവരാണ്. ഇത് അബന്ധങ്ങളിൽ ചാടിക്കും. സ്ത്രീ സംരംഭക‍ർക്ക് ലോൺ റെഡി!! ഇതാ മികച്ച 9 പദ്ധതികൾ

ബിസിനസ് പ്ലാൻ തയ്യാറാക്കുക

ബിസിനസ് പ്ലാൻ തയ്യാറാക്കുക

ബിസിനസ് തുടങ്ങുന്നതിന് മുമ്പ് ഒരു ബിസിനസ് പ്ലാൻ കൂടി ആവശ്യമാണ്. ബിസിനസ് പ്ലാൻ കാര്യങ്ങൾ കൂടുതൽ കാര്യക്ഷമവും ലളിതവുമാക്കി മാറ്റുന്നു. ബിസിനസ് പ്ലാൻ ഇല്ലാത്ത ബിസിനസ് ഐഡിയകൾ ഒരിക്കലും വിജയകരമാകില്ല. 2018ൽ ബിസിനസ് ചെയ്ത് കാശുകാരാകാം... ബിസിനസിന് പറ്റിയ 30 രാജ്യങ്ങൾ

നിയമ നടപടി

നിയമ നടപടി

അടുത്ത നടപടി നിങ്ങളുടെ ബിസിനസ് സ്ഥാപനം രജിസ്റ്റർ ചെയ്ത് നിയമപരമാക്കുക എന്നതാണ്. ഒരു കമ്പനി സ്ഥാപിക്കാൻ ഇന്ത്യയിൽ വിവിധ തരത്തിലുള്ള ഓപ്ഷനുകൾ ലഭ്യമാണ്. എൽഎൽപി, പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾ എന്നിവ ഇവയിൽ ചിലതാണ്. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ഒരു കമ്പനി രജിസ്റ്റ‍‍ർ ചെയ്യാൻ സാധിക്കും. രജിസ്ട്രേഷൻ നടപടികൾ പൂ‍ർത്തിയായാൽ ട്രേഡ്മാ‍ർക്കും ജിഎസ്ടി നമ്പറും ലഭിക്കും. പുതുതായി ഒരു ബാങ്ക് അക്കൗണ്ടും തയ്യാറാക്കുക. വിദേശത്തേയക്ക് പറക്കേണ്ട; സ്വന്തം നാട്ടിൽ നിന്ന് കാശുണ്ടാക്കാൻ ചില വഴികൾ ഇതാ...

ബജറ്റും ഫിനാൻസും

ബജറ്റും ഫിനാൻസും

എല്ലാ ചെറുകിട ബിസിനസുകളുടെയും ബജറ്റ് തുടക്കത്തിൽ പരിമിതമായിരിക്കും. ഫ്ലിപ്കാ‍‍ർട്ട് അല്ലെങ്കിൽ പേടിഎം പോലുള്ള സ്ഥാപനങ്ങൾ വെറും ഒറ്റമുറി കെട്ടിടത്തിൽ നിന്നാണ് ബിസിനസ് ആരംഭിച്ചത്. ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങളുടെ ബിസിനസിനെ വിജയത്തിലേയ്ക്ക് എത്തിക്കേണ്ടത് ഇവരാണ്. കോളേജിൽ നിന്ന് പുറത്താക്കിയാലെന്താ? ഇവ‍ർ കോടീശ്വരന്മാരായില്ലേ...

വിൽപ്പനയിൽ ശ്രദ്ധകേന്ദ്രീകരിക്കുക

വിൽപ്പനയിൽ ശ്രദ്ധകേന്ദ്രീകരിക്കുക

മികച്ച വരുമാനമാണ് ഏതൊരു ബിസിനസിലും ഉണ്ടാകേണ്ട നേട്ടം. ആദ്യ ദിവസം മുതൽ വിൽപ്പനയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ നിങ്ങൾക്ക് മികച്ച വരുമാനമുണ്ടാക്കാനാകും. മാർക്കറ്റിംഗിനായി ചെലവഴിക്കുന്ന ഓരോ രൂപയും വിൽപ്പന ലക്ഷ്യമാക്കിയുള്ളതാകണം. ബിസിനസ് തുടങ്ങാൻ മടിക്കേണ്ട!! വെറും വട്ടപ്പൂജ്യത്തിൽ നിന്ന് കോടീശ്വരന്മാ‍രായ ബിസിനസുകാർ ഇവരാണ്

ലക്ഷ്യം വിജയം

ലക്ഷ്യം വിജയം

നിങ്ങളുടെ ചെറുകിട ബിസിനസ് സംരംഭം ആരംഭിച്ചു കഴിഞ്ഞാൽ അടുത്ത ലക്ഷ്യം മികച്ച വിജയമാണ്. പല വ്യവസായങ്ങളും പരാജയപ്പെടാൻ കാരണം ലക്ഷ്യം മറക്കുന്നതിനാലാണ്. ഉപഭോക്താക്കളെ സ്വാധീനിക്കാൻ നിങ്ങളുടെ ഉത്പന്നത്തിന് കഴിയുന്നുണ്ടെങ്കിൽ നിങ്ങൾക്ക് വിജയമുറപ്പാണ്. കാശുണ്ടാക്കാൻ സ്കൂളിൽ പോയി പഠിക്കേണ്ട!!! മാസം 40000 രൂപ ശമ്പളം ലഭിക്കുന്ന ജോലികൾ ഇവയാണ്

English summary

How To Start A Small Business In India

Things are changing in India, more and more people are coming forward to fulfill their entrepreneurial dream and starting small businesses. Different people have different reasons to start their business, and many have great business ideas, independent working and much more.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X