നിങ്ങൾ റിസ്ക് എടുക്കാൻ തയ്യാറാണോ?? എങ്കിൽ വെറും 50 രൂപ മതി ജീവിതം മാറിമറിയാൻ

Posted By:
Subscribe to GoodReturns Malayalam

കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ സമ്പാദിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിലധികവും. എന്നാൽ ഓഹരി വിപണിയിൽ കുറഞ്ഞ ഓഹരികളെ അൽപ്പം സൂക്ഷിക്കണം. കാരണം ഇവയ്ക്ക് നഷ്ട്ടസാധ്യത കൂടുതലാണ്. എന്നാൽ ഇത്തരം റിസ്ക്കുകൾ ഏറ്റെടുത്ത് മികച്ച വരുമാനം ഉണ്ടാക്കിയിട്ടുള്ളവരും നിരവധിയാണ്. 50 രൂപയിൽ കുറഞ്ഞ ഏറ്റവും മികച്ച അഞ്ച് ഓഹരികൾ ഇവയാണ്.

സീ ലേൺ

ഇന്ത്യയിലെ ഒരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണ് സീ ലേൺ. വളരെ പെട്ടെന്ന് വളർന്നു വന്ന ഒരു സ്ഥാപനമാണിത്. മൗണ്ട് ലിറ്റെറ സീ സ്കൂൾ, കീഡ്സീ, സീ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ ആ‍ർട്സ് തുടങ്ങിയവയൊക്കെ സീ ലേണിന് കീഴിൽ വരുന്ന സ്ഥാപനങ്ങളാണ്. സംവിധാനം, അഭിനയം, സൗണ്ട് എഡിറ്റിംഗ്, പ്രൊഡക്ഷൻ, ഛായാഗ്രഹണം എന്നിവയിൽ ഡിപ്ലോമ കോഴ്സുകൾ നൽകുന്നുണ്ട്. വിപണിയെ തള്ളിപ്പറയല്ലേ, 500%ല്‍ അധികം ലാഭം നേടികൊടുത്ത ഓഹരികളെ പരിചയപ്പെടാം

സീ ലേണിന്റെ സാധ്യത

വിദ്യാഭ്യാസ മേഖലയുടെ ആവശ്യകതകൾ നിറവേറ്റാനും വിപുലീകരിക്കാനും ശക്തമായ പദ്ധതികളാണ് സീ ലേണിന്റേത്. സീ ലേണിന്റെ ചില ഉപകമ്പനികളിലേയ്ക്ക് അടുത്തിടെ റിക്രൂട്ട്മെന്റുകൾ നടത്തിയിരുന്നു. കമ്പനിയുടെ നിരവധി പ്രവർത്തനങ്ങൾ കണക്കിലെടുത്താൽ വരും വർഷങ്ങളിൽ സീ ലേൺ ശക്തമായ വളർച്ച കൈവരിക്കും. 60 രൂപയാണ് കമ്പനിയുടെ ഓഹരി വില. ഓഹരി വാങ്ങാനുള്ള മികച്ച സമയം നിങ്ങള്‍ക്ക് അറിയാം, എന്നാല്‍ ഓഹരി എപ്പോള്‍ വില്‍ക്കണം??

ഐഡിഎഫ്സി ബാങ്ക്

ഈ ഓഹരിയുടെ വില കൃത്യമായി 50 രൂപയിൽ താഴെയല്ല, പക്ഷെ, ഏതാണ്ട് 57 രൂപയോളം വരും. മികച്ച സ്വകാര്യ ബാങ്കുകളിലൊന്നാണ് ഐഡിഎഫ്സി ബാങ്ക്. 84 രൂപയായിരുന്നു മുമ്പ് ഐഡിഎഫ്സി ബാങ്കിന്റെ ഓഹരി വില. എന്നാൽ 57 രൂപയാണ് നിലവിലെ വില. നിങ്ങൾ 5 വർഷം സ്റ്റോക്ക് കൈവശം വയ്ക്കാൻ തയ്യാറാണെങ്കിൽ മികച്ച വരുമാനം നൽകും. ദീപാവലിയായില്ല ഓഹരിയില്‍ വമ്പന്‍ നേട്ടം

ഗമോൺ ഇന്ത്യ

ഇന്ത്യയുടെ ഗേറ്റ് വേ ഓഫ് ഇന്ത്യ ഉൾപ്പെടെ നിരവധി നിർമ്മാണ പദ്ധതികൾ നടത്തിയിട്ടുള്ള കൺസ്ട്രക്ഷൻ കമ്പനിയാണ് ഗമോൺ ഇന്ത്യ. ഏഷ്യയിലെ ഏറ്റവും ദൈർഘ്യമേറിയ റെയിൽവേ ടണലും നിർമ്മിച്ചത് ഇവരാണ്. ഗവൺമെന്റിന്റെ വികസന പ്രവ‍ത്തനങ്ങൾ ഈ കമ്പനിയുടെ വള‍ർച്ചയ്ക്ക് കാരണമാകും. അതിനാൽ ഇവ മികച്ച വരുമാനം ഉണ്ടാക്കുമെന്ന കാര്യത്തിൽ സംശയമില്ല. സാലറി കിട്ടിയാല്‍ എന്തുചെയ്യും?

കോ‍ർപ്പറേഷൻ ബാങ്ക്

ഈ ഓഹരി ഇപ്പോൾ 43.80 രൂപയ്ക്കാണ് വിൽക്കുന്നത്. അടുത്ത 2-3 വർഷത്തിനുള്ളിൽ ബാങ്കിന്റെ സ്ഥിതിഗതികൾ മെച്ചപ്പെടുമെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തൽ. അതുകൊണ്ട് നല്ല നേട്ടമുണ്ടാക്കണമെങ്കിൽ 3 വർഷം വരെ ഓഹരി കൈവശം വയ്ക്കേണ്ടി വരും. എപ്പോഴും വാങ്ങാവുന്ന അഞ്ച് ഓഹരികള്‍

എച്ച്സിസി

ഗമോൺ ഇന്ത്യ പോലെ തന്നെ മികച്ച ഒരു കൺസ്ട്രക്ഷൻ കമ്പനിയാണ് എച്ച്സിസി. മുംബൈയിലെ ആദ്യത്തെ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്, ബീഹറിലുള്ള ആദ്യ ഭൂഗർഭ വൈദ്യുതനിലയം, ആദ്യത്തെ ആണവോർജ്ജ പദ്ധതി തുടങ്ങിയവയൊക്കെ എച്ച്സിസിയാണ് നിർമ്മിച്ചിരിക്കുന്നത്. കമ്പനിയുടെ ഇതുവരെയുള്ള കടം പകുതിയായി കുറച്ചിട്ടുണ്ട്. അതുകൊണ്ട് വളരെ പെട്ടെന്ന് തന്നെ ഇനി വരുമാനം കൂടാനാണ് സാധ്യത. 36 രൂപയാണ് കമ്പനിയുടെ നിലവിലെ ഓഹരി വില. ഓഹരിയില്‍ നിക്ഷേപിക്കുമ്പോള്‍ കയറ്റിറക്കങ്ങള്‍ കണ്ട് പേടിക്കരുത്

malayalam.goodreturns.in

English summary

High Risk, High Return Stocks Under Rs 50

Lower share prices, need not necessarily be the best and investors should know, that there are risks. Having said that, there are also stocks that can give good returns over the more long term. We warn investors, that these are high risk stocks, and invest in them, if you have an appetite for risk. Most of these stocks are under Rs 50.
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC