ഉചിതമായ സമയത്തുള്ള വില്‍പ്പനയിലൂടെ വലിയ നഷ്ടം തന്നെ ഒഴിവാക്കാനും സാധിക്കും.
ഓഹരി വാങ്ങുക എന്ന തീരുമാനം തന്നെ വളരെ കഠിനമായ ഒന്നാണ് . അപ്പോള്‍ പിന്നെ വില്‍ക്കുന്ന കാര്യം പറയാനുണ്ടോ, അത് അതിലേറെ കഠിനമാണ്. അങ്ങനെയാണെങ്കില്‍ ആ തീരുമാനം പരമാവധി വൈകിപ്പിക്കുന്നതാണ് നല്ലത്. ഓഹരിയില്‍ നിന്ന് നേട്ടം കൊയ്യാന്‍ ദീര്‍ഘകാല നിക്ഷേപമാണ് നല്ലത്. ദീര്‍ഘകാലം എന്നു പറയുന്നത് പത്ത് വര്‍ഷമോ അതില്‍ കൂടുതലോ ഒക്കെ ആകാം.
ശരിയായ സമയത്തുള്ള വില്‍പ്പന രണ്ട് തരത്തില്‍ നിക്ഷേപകന് അനുഗ്രഹമാകും. ഒന്ന് നിക്ഷേപത്തിന് ന്യായമായ നേട്ടം കിട്ടും. രണ്ടാമതായി ഉചിതമായ സമയത്തുള്ള വില്‍പ്പനയിലൂടെ വലിയ നഷ്ടം തന്നെ ഒഴിവാക്കാനും സാധിക്കും. ഓഹരികള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങി ഉയര്‍ന്ന വിലയില്‍ വില്‍ക്കുക എന്നതൊക്കെ തികച്ചും സാങ്കല്പ്പികമായ കാര്യമാണ്. നല്ല കമ്പനികളുടെ സ്റ്റോക്കുകള്‍ ന്യായമായ നിരക്കില്‍ വാങ്ങി കൂടിയ വില എത്തുമ്പോള്‍ വില്‍ക്കുക എന്നതാണ് നിക്ഷേപകര്‍ക്ക് സ്വീകരിക്കാവുന്ന തന്ത്രം. പക്ഷേ അന്തിമ തീരുമാനമെടുക്കും മുമ്പ് ചില കാര്യങ്ങളും സാഹചര്യങ്ങളും വിലയിരുത്തുന്നത് ഉചിതമാകും.
ഓഹരി വാങ്ങല്‍
ഓഹരി വാങ്ങുകയെന്നാല്‍ ഒരു കമ്പനിയുടെ ബിസിനസ്സില്‍ പങ്കാളിയാകുക എന്നതാണ്. കമ്പനിയുടെ സാരഥ്യത്തിലുള്ളവര്‍ കഴിവില്ലാത്തവരോ തെറ്റായ തീരുമാനങ്ങളെടുക്കുന്നവരോ ആണെങ്കില്‍ ആ ബിസിനസില്‍ നിന്ന് മാറുന്നതാണ് നല്ലത്.
ധൈര്യമാണ് പ്രധാനം
നിക്ഷേപം നടത്തിയ കമ്പനിയുടെ ഉല്‍പ്പന്നത്തിനോ സേവനത്തിനോ മാറിയ സാഹചര്യത്തില്‍ സാധ്യതയില്ലെന്ന് കണ്ടാലും എത്രയും വേഗം അത്തരം കമ്പനികളുടെ സ്റ്റോക്കുകള്‍ വിറ്റുമാറണം. എന്നാല്‍ ഏതാനും പാദങ്ങളിലായി മോശം റിസര്‍ട്ട് പുറത്തുവിടുകയും അതിന്റെ ഫലമായി ഓഹരി വിലയിടിഞ്ഞാലും ഭാവിയില്‍ സാധ്യത നിലനിര്‍ത്തുന്ന കമ്പനികളുടെ ഓഹരികള്‍ വില്‍ക്കരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. എന്നാല്‍ ഇത്തരം ഒരു തീരുമാനമെടുക്കുമ്പോഴും ഓരോ നിക്ഷേപകനും റിസ്കെടുക്കാനുള്ള ശേഷി സ്വയം വിലയിരുത്തണം. ഓഹരി വാങ്ങുമ്പോള്‍ തന്നെ അതില്‍ നിന്നുണ്ടാക്കാവുന്ന നേട്ടത്തെ കുറിച്ചും താങ്ങാവുന്ന നഷ്ടത്തെ കുറിച്ചും കൃത്യമായ ധാരണ നിക്ഷേപകര്‍ മനസില്‍ കുറിക്കുന്നത് ഉചിതമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പോര്‍ട്ട്ഫോളിയോ അവലോകനം
ഓഹരി വിപണി വിദഗ്ധര്‍ പൊതുവേ നിക്ഷേപകരോട് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും സ്വന്തം പോര്‍ട്ട്ഫോളിയോ പുനരവലോകനം ചെയ്യണമെന്ന് ആവശ്യപ്പെടാറുണ്ട്. പോര്‍ട്ട്ഫോളിയോയില്‍ ഓഹരികളുടെ ശരിയായ മിക്സ് ഉറപ്പാക്കാന്‍ വേണ്ടിയാണിത്. ഇത്തരം അവലോകനം നടക്കുമ്പോള്‍ മികച്ച നേട്ടം നല്കിയവയെ വിറ്റ് കുറഞ്ഞ വിലയില്‍ ഭാവിയില്‍ സാധ്യതയുള്ളവ വാങ്ങാം.
സാമ്പത്തിക ലക്ഷ്യം നിറവേറ്റാന്‍ ഓഹരി വില്‍ക്കാം
ഏതൊരു നിക്ഷേപവും വ്യക്തമായ ലക്ഷ്യത്തോടെ നടത്തണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. എന്തിനുവേണ്ടിയാണോ ഓഹരി നിക്ഷേപം നടത്തിയത് ആ ലക്ഷ്യം നേടാന്‍ വേണ്ടി വില്‍ക്കാം. കുട്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള തുക കണ്ടെത്താനോ ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ വിശ്രമ ജീവിതം സുഖമായി നയിക്കാനോ ഒക്കെയാണ് ഓഹരി നിക്ഷേപം നടത്തിയതെങ്കില്‍ ആ സാഹചര്യം വരുമ്പോള്‍ ഓഹരി വിറ്റ് പണം നേടുക തന്നെ ചെയ്യാമെന്ന് വിദഗ്ധര്‍ പറയുന്നു.
More From GoodReturns

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം



Click it and Unblock the Notifications
