ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങൾ ഏതൊക്കെ?? എന്തുകൊണ്ട് അമേരിക്ക ഈ ലിസ്റ്റിൽ ഇല്ല!!!

ലോകത്തിലെ ഏറ്റവും സമ്പന്നമായ 10 രാജ്യങ്ങൾ ഇവയാണ്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2017 ഒക്ടോബറിൽ ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിൻറെ കണക്കു പ്രകാരം, പ്രതിശീർഷ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ 10 രാജ്യങ്ങൾ ഇവയാണ്. രാജ്യത്തിന്റെ കറൻസിയെ താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ സാധനങ്ങൾ വാങ്ങാൻ സാധിക്കുന്ന രാജ്യങ്ങളാണ് ഇവ. എന്നാൽ ഈ ലിസ്റ്റിൽ ലോകത്തിലെ തന്നെ ഏറ്റവും ശക്തരായ അമേരിക്ക ഇല്ല എന്നതാണ് ഞെട്ടിക്കുന്ന വിവരം. ഏതൊക്കെയാണ് ആ പത്ത് രാജ്യങ്ങൾ എന്നു നോക്കാം...

 

ഖത്തർ

ഖത്തർ

വളരെ ചെറിയ മിഡിൽ ഈസ്റ്റേൺ രാജ്യമായ ഖത്തറാണ് ജിഡിപി അനുസരിച്ച് ലോകത്തിലെ ഏറ്റവും ധനികരാജ്യം. ഖത്തറിന്റെ ജനസംഖ്യ 2.27 മില്യൺ ആണ്. ഇന്ധനത്തിനായി ഉപയോഗിക്കുന്ന ഖത്തറിലെ പ്രധാന റവന്യൂ സ്രോതസ്സായ ഹൈഡ്രോ കാർബണറിന് കുറഞ്ഞ വില നേരിട്ടെങ്കിലും രാജ്യം വളരുകയായിരുന്നു. ഖത്തറിലെ ജിഡിപി വളർച്ച വീണ്ടും തുടരുമെന്നാണ് പ്രതീക്ഷ.

ലക്സംബർഗ്

ലക്സംബർഗ്

6 ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ലക്സംബർഗാണ് ലോകത്തിലെ രണ്ടാമത്തെ സമ്പന്ന രാജ്യം. ശക്തമായ ഒരു തൊഴിൽശക്തി രാജ്യത്തിനുണ്ട്. 2016 ലെ രാജ്യത്തിന്റെ വളർച്ച യൂറോപ്യൻ യൂണിയന്റെ മൊത്തത്തിലുള്ള വളർച്ചയെക്കാൾ കൂടുതലാണ്.

സിംഗപ്പൂർ

സിംഗപ്പൂർ

ലോകത്തിലെ ഏറ്റവും ധനികരാജ്യങ്ങളിൽ മൂന്നാം സ്ഥാനമാണ് സിംഗപ്പൂരിന്. 2017 ആദ്യപാദത്തിൽ ജിഡിപി യഥാക്രമം 2.7% വളർച്ചയാണ് നേടിയത്.

ബ്രൂണൈ

ബ്രൂണൈ

ബ്രൂണൈയുടെ ജിഡിപി വളർച്ച 2016ൽ കുറഞ്ഞു വരികയാണ് ചെയ്തതെങ്കിലും ഐഎംഎഫിനെ കണക്ക് പ്രകാരം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് പ്രതീക്ഷിച്ചതിനേക്കാളും മെച്ചമാണ് രാജ്യം നേടിയത്. വെറും നാല് ലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ.

അയർലൻഡ്

അയർലൻഡ്

യൂറോപ്പിലെ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കുള്ള രാജ്യമാണ് അയർലൻഡ്. ചെലവ്, നിക്ഷേപം, നിർമ്മാണം തുടങ്ങിയവയാണ് 2016ൽ അയർലൻഡിൽ ജിഡിപി വളർച്ചയാണ് കൈവരിക്കാൻ സഹായിച്ചത്.

നോർവേ

നോർവേ

സ്കാൻഡിനേവിയൻ രാജ്യമായ നോർവേയ്ക്ക് ആറാം സ്ഥാനമാണുള്ളത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്തെ എണ്ണവിലയിലുള്ള കുറവ് പ്രതികൂലമായി ബാധിച്ചിരുന്നു. എന്നാൽ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുവാൻ രാജ്യത്തിന് സാധിച്ചു.

കുവൈറ്റ്

കുവൈറ്റ്

ക്രൂഡ് ഓയിൽ വിലയും ഉൽപാദനവും കുറയുന്നത് മൂലം കുവൈറ്റിന്റഎ സമ്പദ്വ്യവസ്ഥകളുടെ വളർച്ചയെ പ്രതികൂലമായി ബാധിച്ചിരുന്നു. എന്നാൽ എണ്ണ ഇതര മേഖലകളിൽ രാജ്യം വളർച്ച രേഖപ്പെടുത്തിയതാണ് നേട്ടമുണ്ടാക്കിയത്. ഇത് വീണ്ടും വളരാൻ സാധ്യതയുണ്ട്.

യുഎഇ

യുഎഇ

ലോകത്തിലെ ഏറ്റവും ധനിക രാജ്യങ്ങളിൽ ഒന്നാണ് യുഎഇ. ഐഎംഎഫിന്റെ കണക്കുകൾ പ്രകാരം എണ്ണ സമ്പന്നമായ സമ്പദ്വ്യവസ്ഥയാണ് യുഎഇയുടേത്. 2016 ൽ രാജ്യത്തെ എണ്ണയുടെ വളർച്ചയിൽ കുറവുണ്ടായെങ്കിലും 2017ൽ ഇത് ഉയർന്നു.

സ്വിറ്റ്സർലൻഡ്

സ്വിറ്റ്സർലൻഡ്

രാജ്യത്ത് എട്ട് മില്യൺ ജനങ്ങളാണ് ആകെയുള്ളത്. രാജ്യത്തിന്റെ സാമ്പത്തിക വീണ്ടെടുപ്പിനെ ശക്തിപ്പെടുത്തുന്നതിനുള്ള നയങ്ങൾ ഫലം കണ്ടതാണ് സ്വിറ്റ്സർലൻഡ് ഈ ലിസ്റ്റിൽ വരാൻ കാരണം.

ഹോം കോങ്

ഹോം കോങ്

ഹോം കോങ്ങിന്റെ വളർച്ചാ നിരക്ക് 2016 ൽ മന്ദഗതിയിലാണെന്ന് ഐഎംഎഫ് പറയുന്നു. എന്നിരുന്നാലും ഇപ്പോഴും ലോകത്തിലെ ഏറ്റവും ധനിക രാജ്യങ്ങളിൽ ഒന്നാണ് ഹോം കോങ്. 7 മില്യണാണ് ഇവിടുത്തെ ജനസംഖ്യ.

malayalam.goodreturns.in

English summary

These Are the Richest Countries in the World

Of the almost 200 countries in the world, many generate billions, and even trillions, in revenue each year. But which one comes out on top as the richest country in the world? We looked at the data to find the top 15 richest countries and the richest country in the world per capita.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X