പ്രവാസികൾക്ക് ചിട്ടി പിടിക്കാം വിദേശത്ത് നിന്ന് തന്നെ; മാസത്തവണയും ലേലവും ഓൺലൈൻ വഴി

Posted By:
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  പ്രവാസികള്‍ക്ക് നിക്ഷേപ അവസരം ഒരുക്കുന്നതിന്റെ ഭാഗമായി പ്രവാസിച്ചിട്ടി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. പ്രവാസികളുടെ നിഷേപം കെഎസ്എഫ്ഇയുടെ എന്‍ആര്‍ഐ ചിട്ടികളിലൂടെയാണ് സമാഹരിക്കുക. ആദ്യവര്‍ഷം തന്നെ ഒരു ലക്ഷം പേരെ പ്രവാസി ചിട്ടിയില്‍ ചേര്‍ക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

  സോഫ്റ്റ്‍വെയർ പണിപ്പുരയിൽ

  വിദേശത്തു നിന്ന് മാസത്തവണ അടയ്ക്കുന്നതിനും ലേലം ഓൺലൈനായി നടത്തുന്നതിനുമുള്ള സോഫ്ട്‍വെയറുകൾ തയ്യാറാക്കുന്നുണ്ട്. എൻഐസിയാണ് പ്രത്യേക സോഫ്ട്‍വെയർ ഇതിനായി തയ്യാറാക്കുന്നത്. പരാതികൾക്കും പരിഹാരത്തിനും കൺട്രോൾ റൂം സൗകര്യവുമുണ്ടായിരിക്കും. ചിട്ടി സാധാരണക്കാരന്‍റ സമ്പാദ്യപ്പെട്ടി

  കിഫ്ബിയില്‍ നിക്ഷേപം

  സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്(കിഫ്ബി) രൂപീകരിച്ചത്. കിഫ്ബിക്ക് പണം സമാഹരിക്കുകയാണ് പ്രവാസി ചിട്ടി പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കെഎസ്എഫ്ഇ വഴി 12000 കോടി കിഫ്ബിയിലേക്ക് സമാഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കിഫ്ബിയില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് സമ്പാദ്യപദ്ധതി എന്നതിലുമപ്പുറം നാടിന്റെ വികസനത്തിലും പങ്കാളികളാകാം. കേരളത്തിൽ എൻആ‍‍ർഐ നിക്ഷേപം കൂടി; യുഎഇയിൽ നിന്നുള്ള വരവ് കുറഞ്ഞു

  സുരക്ഷിതത്വം ഉറപ്പ്

  കെ.എസ്.എഫ്.ഇ ചിട്ടിക്ക് സര്‍ക്കാരിന്‍െറ ഗ്യാരണ്ടിയും സുരക്ഷിതത്വവുമുണ്ട്. അതുകൊണ്ട് പ്രവാസികള്‍ക്ക് ധൈര്യത്തോടെ ചിട്ടിയിൽ ചേരാം. സമ്പൂർണ കോർ ബാങ്കിങ് വന്നതോടെ ഇടപാടുകാർക്ക് ഏതു ശാഖയിൽ ചെന്നാലും പണം അടയ്ക്കാനാകും. ഗൾഫ് പണം ഒഴുകുന്നത് എങ്ങോട്ട്? പ്രവാസികൾ ഏറ്റവും കൂടുതൽ പൈസ ചെലവാക്കുന്നതെന്തിന്?

  ആദ്യവര്‍ഷം ഒരുലക്ഷം പേ‍ർ

  ആദ്യവര്‍ഷം തന്നെ ഒരു ലക്ഷം പേരെ പ്രവാസി ചിട്ടിയില്‍ ചേര്‍ക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. പ്രവാസികള്‍ മാസത്തവണയായി അടക്കുന്ന പണം മുഴുവന്‍ അപ്പപ്പോള്‍ കെ.എസ്.എഫ്.ഇയുടെ പേരില്‍ കിഫ്ബിയുടെ പ്രവാസി ബോണ്ടുകളില്‍ സ്വമേധയാ നിക്ഷേപിക്കപ്പെടും. ചിട്ടി പിടിക്കുമ്പോഴോ നറുക്കുവീണ പണം പിന്‍വലിക്കുമ്പോഴോ ആവശ്യമുള്ള പണം പിന്‍വലിക്കാന്‍ കെഎസ്എഫ്ഇക്ക് കോള്‍ ഒപ്ഷന്‍ ഉണ്ടാകും. മിച്ചമുള്ള പണം കിഫ്ബിയുടെ ബോണ്ടുകളില്‍ കിടക്കും. പദ്ധതി നടപ്പിലാകുന്ന ഏതാനും വര്‍ഷം കൊണ്ട് ഇത്തരത്തില്‍ 12,000 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. ഗൾഫിൽ മക്കളെ പഠിപ്പിച്ചാൽ മാതാപിതാക്കളുടെ പോക്കറ്റ് കീറും!!! വിദ്യാഭ്യാസ ചെലവ് കേട്ടാൽ ഞെട്ടും!!!

  കേന്ദ്ര നിയമം

  ചിട്ടിയ്ക്ക് കേന്ദ്രനിയമം വന്നതോടെ സുതാര്യമായി ഓൺലൈൻ സംവിധാനം വേണം. അതിനാൽ സ്വകാര്യ മേഖലയിലെ പ്രമുഖ ചിട്ടി കമ്പനികളും അതിനുള്ള സോഫ്ട്‍‍വെയറുകൾ തയ്യാറാക്കി കഴിഞ്ഞു. നാട്ടിൽ സ്ഥലം വാങ്ങാൻ പ്ലാനുണ്ടോ? പുതിയ പരിഷ്കാരങ്ങൾ അറിയൂ...

  malayalam.goodreturns.in

  English summary

  Pravasi Chitty to tap NRI investments

  A Pravasi Chitty announced by Finance Minister Thomas Isaac in his budget aims at utlising pravasi funds for infrastructure development. The government is expecting to raise Rs 12,000 crore from the Pravasi Chitty which would be used to fund a 1267 kilometre hill highway and 630 kilometre coastal highway.
  Company Search
  Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
  Thousands of Goodreturn readers receive our evening newsletter.
  Have you subscribed?

  Find IFSC

  Get Latest News alerts from Malayalam Goodreturns

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more