20 വയസു മുതൽ ഈ 10 കാര്യങ്ങൾ ചെയ്താൽ... 30-ാം വയസ്സിൽ നിങ്ങൾക്കുമാകാം കോടീശ്വരൻ!!!

Posted By:
Subscribe to GoodReturns Malayalam

30-ാം വയസ്സിൽ കോടീശ്വരനാകണോ? നിങ്ങൾക്കും സാധിക്കും. ലോകത്തിലെ ഏറ്റവും സമ്പന്നരായ 1,200 പേരെക്കുറിച്ച് പഠനം നടത്തിയ കോടീശ്വരനായ സ്റ്റീവ് സൈബോൾഡാണ് ഈ ഉറപ്പ് നൽകുന്നത്. ചെറുപ്പത്തിൽ തന്നെ കാശുകാരാൻ താഴെ പറയുന്ന 11 കാര്യങ്ങൾ ആവശ്യമാണെന്നാണ് സ്റ്റീവിന്റെ കണ്ടെത്തൽ.

സമ്പാദിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക

നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ആദ്യത്തെ നടപടി. ഇതിനായി നിങ്ങൾക്ക് അനുയോജ്യമായ തൊഴിലുകൾ കണ്ടെത്തുക. ആത്മാ‍ർത്ഥമായി പരിശ്രമിക്കുക. 2025ൽ ലോകം ഈ രാജ്യങ്ങൾക്ക് കീഴിൽ; സമ്പത്തിൽ മുന്നിൽ ഈ 19 നഗരങ്ങൾ

അധിക വരുമാനം

നിങ്ങളുടെ ജോലിക്കൊപ്പം അധിക വരുമാനം കണ്ടെത്താൻ ശ്രമിക്കുകയാണ് അടുത്ത പടി. അതായത് പല വഴികളിലൂടെ സമ്പാദിക്കാൻ ശ്രമിക്കുക. ഇതിനായി പാ‍ർട്ട് ടൈം ‍ജോലികളും മറ്റും കണ്ടെത്താം. വാടകയ്ക്ക് നൽകൽ, സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപങ്ങൾ, പങ്കുകച്ചവടം തുടങ്ങിയവ ഇത്തരത്തിൽ അധിക വരുമാനം നേടി തരുന്ന മാ‍ർ​ഗങ്ങളാണ്. ലോകത്തിലെ ഏറ്റവും ധനികരായ 10 പേ‍ർ ആരൊക്കെ?? ഇവരാണ് ആ കോടീശ്വരന്മാ‍ർ

നിക്ഷേപിക്കാനായി സമ്പാദിക്കുക

സമ്പാദിക്കുന്ന പണം ചെലവായി പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതായത് പണം സ്ഥിരനിക്ഷേപപദ്ധതികളിൽ നിക്ഷേപിക്കുക. ഒരിക്കലും ഈ അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കരുത്. അടിയന്തര ഘട്ടങ്ങളിൽ പോലും. ഫീസ് കേട്ടാൽ ഞെട്ടും!! ഇന്ത്യയിലെ കോടീശ്വര പുത്രന്മാ‍ർ പഠിക്കുന്ന സ്കൂളുകൾ ഇതാ...

നി‍‍ർണായക തീരുമാനങ്ങൾ

കൂടുതൽ പണം സമ്പാദിക്കുന്നതിന് പലപ്പോഴും നി‍ർണായകമായ പല തീരുമാനങ്ങളും വേണ്ടി വന്നേക്കാം. ഇത്തരം സന്ദ‍ർഭങ്ങളിൽ എല്ലാ വശങ്ങളും ചിന്തിച്ച ശേഷം മാത്രം തീരുമാനങ്ങൾ എടുക്കുക. റിസ്ക് എപ്പോഴും ലാഭം നൽകിയെന്ന് വരില്ല. ജെഫ് ബെസോസ് വെറും ഒരു ദിവസത്തെ കോടീശ്വരൻ!!! യഥാ‍ർത്ഥ കോടീശ്വരൻ ബിൽ ​ഗേറ്റ്സ് തന്നെ

ആർഭാടം ഒഴിവാക്കുക

പണമുണ്ടാകുന്നതിന് അനുസരിച്ച് ആ‍ർഭാട ജീവിതം ആ​ഗ്രഹിക്കുന്നവരാണ് പലരും. എന്നാൽ കോടീശ്വരനാകുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ആ‍ർഭാട ജീവിതത്തോടുള്ള അഭിനിവേശം കുറയ്ക്കുക. ജൂണിൽ ജനിച്ചാൽ കോടീശ്വരന്മാരാകുമോ? ഇവ‌‌ർ പറയും ആ ഉത്തരം

മനോഭാവത്തിൽ മാറ്റം വരുത്തുക

സ്വയം സമ്പാദിച്ച് സമ്പന്നൻ ആയി തീരുക എന്നത് അത്ര നിസാരമായ കാര്യമല്ല. അതിനായി നിങ്ങളുടെ മനോഭാവത്തിലും കാഴ്ച്ചപ്പാടിലും വരെ മാറ്റങ്ങൾ വരുത്തണം. കാരണം പണമുണ്ടാക്കുക എന്നത് അത്ര നിസാരകാര്യമല്ല. പുതുവ‍ർഷത്തിൽ കൂടുതൽ കാശുണ്ടാക്കാം... അൽപ്പം പിശുക്കാൻ ചില പൊടിക്കൈകൾ

പ്രചോദനം

ഒന്നുമില്ലായ്മയിൽ നിന്ന് ജീവിതം കെട്ടിയുയർത്തിയവരെക്കുറിച്ച് വായിക്കുന്നത് നിങ്ങളെ തീർച്ചയായും പ്രചോദിപ്പിക്കും. അതിനാൽ അത്തരം വിജയ കഥകൾ വായിക്കുന്നത് ​ഗുണം ചെയ്യും. വെറും 150 രൂപ കൊണ്ട് എങ്ങനെ കാശുകാരാകാം?? ലക്ഷങ്ങൾ നേടാൻ ഈ വഴിയാണ് ബെസ്റ്റ്

സ്ഥിരവരുമാനം നിലനിർത്തുക

ബിസിനസിലൂടെയാണ് നിങ്ങൾ പണം സമ്പാദിക്കുന്നതെങ്കിൽ തീ‍ർച്ചയായും ഓരോ മാസത്തെയും സ്ഥിര വരുമാനം നിലനിർത്താൻ ശ്രമിക്കണം. വരുമാനം ഇടിയാതെ പ്രത്യേകം ശ്രദ്ധിക്കുക. 10 വർഷം കൊണ്ട് 17 ലക്ഷം നേടാം... ദിവസവും ചെയ്യേണ്ടത് ഇത്രമാത്രം

ലക്ഷ്യം കൈവരിക്കുക

നിങ്ങൾ കൂടുതൽ പണമുണ്ടാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, തീ‍ർച്ചയായും നിങ്ങൾക്ക് വ്യക്തമായ ലക്ഷ്യം ഉണ്ടായിരിക്കണം. ആ ലക്ഷ്യം കൈവരിക്കാൻ പ്രത്യേക പദ്ധതിയും തയ്യാറാക്കണം. കാരണം പണം വെറുതെ ലഭിക്കുന്ന ഒന്നല്ല. അതിനാൽ പ്രവർത്തിക്കുക തന്നെ വേണം. ധൈര്യം, അറിവ്, പരിശ്രമം ഈ മൂന്ന് കാര്യങ്ങളാണ് ഒരുവരെ ധനികനാക്കി മാറ്റുന്നത്. ഇന്ത്യയിലെ 25 കോടീശ്വരന്മാർ ഇവരാണ്; ആസ്തി എത്രയെന്ന് കേട്ടാൽ ഞെട്ടും!!

കുന്നോളം ആ​ഗ്രഹിക്കുക

കുന്നോളം ആ​ഗ്രഹിക്കുന്നവനെ കുന്നിക്കുരുവോളം എങ്കിലും ലഭിക്കൂവെന്നാണ് പഴമൊഴി. പണത്തിന്റെ കാര്യത്തിലും ഇക്കാര്യം മനസ്സിൽ സൂക്ഷിക്കുക. ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങൾ ഏതൊക്കെ?? എന്തുകൊണ്ട് അമേരിക്ക ഈ ലിസ്റ്റിൽ ഇല്ല!!!

malayalam.goodreturns.in

English summary

10 Things to Do in Your 20s to Become a Millionaire by 30

To help you reach the seven-figure mark by 30, we rounded up 11 pieces of advice from people who became millionaires at a young age and people who have studied hundreds of self-made millionaires.
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns