​ഗിഫ്റ്റ് വാങ്ങാൻ പൈസയില്ലേ?? വിഷമിക്കേണ്ട എസ്ബിഐ ലോൺ നൽകും

Posted By:
Subscribe to GoodReturns Malayalam

ഇന്ത്യയിലെ പ്രധാന ആഘോഷങ്ങളിലൊന്നായ ദീപാവലിയ്ക്കായി നാടും ന​ഗരവും ഒരുങ്ങുന്നു. മധുരപലഹാരങ്ങളും സമ്മാനപ്പൊതികളുമൊക്കെയായി അൽപ്പം കാശു ചെലവുമുണ്ട് ഇത്തരം ആഘോഷങ്ങൾക്ക്. എന്നാൽ കാശില്ലാത്തതിനാൽ ഇനി ആഘോഷങ്ങൾ മാറ്റി വയ്ക്കേണ്ട, കാരണം ഫെസ്റ്റിവൽ സംബന്ധമായ എല്ലാ ചെലവുകൾക്കുമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ എസ്ബിഐ ലോൺ നൽകുന്നു. എസ്ബിഐ ഫെസ്റ്റിവൽ ലോണിനായി നിങ്ങൾക്കും അപേക്ഷിക്കാം.

വായ്പ തുക

അപേക്ഷകന്റെ വരുമാനം, തിരിച്ചടവ് ശേഷി എന്നിവ കണക്കാക്കിയാണ് വായ്പാ പരിധി നിർണ്ണയിക്കുക. നിങ്ങളുടെ ശമ്പളത്തിനനുസരിച്ച് 5000 രൂപ മുതൽ 50000 രൂപ വരെ വായ്പ ലഭിക്കും. ബാങ്കിൽ പോകേണ്ട...നിങ്ങളുടെ എസ്ബിഐ അക്കൗണ്ട് ഇന്ത്യയിലെവിടേയ്ക്കും മാറ്റാം

യോ​ഗ്യത

എസ്ബിഐയുടെ ഫെസ്റ്റിവൽ വായ്പ ലഭിക്കുന്നതിന് ചില മാനദണ്ഡങ്ങൾ ഉണ്ട്.

  • സർക്കാ‍ർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ പരിമിത കമ്പനികൾ എന്നിവയിലെ ജീവനക്കാരനായിരിക്കണം. കൂടാതെ രണ്ട് വർഷത്തെ സേവനം ഈ കമ്പനികളിൽ ചെയ്തിരിക്കണം.
  • മൂന്ന് വ‍ർഷമായി സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തി അല്ലെങ്കിൽ പെൻഷൻ പോലുള്ള വരുമാന മാ‍​ർ​ഗമുള്ളവർക്കും അപേക്ഷിക്കാം. 
  • 3000 രൂപയിൽ കൂടുതൽ മാസവരുമാനം ഉണ്ടായിരിക്കണം
  • ജോലിക്കാരായ ​ദമ്പതികൾക്ക് ഒരുമിച്ച് വായ്പയ്ക്ക് അപേക്ഷിക്കാം

 

ആവശ്യമായ രേഖകൾ

എസ്ബിഐ ഫെസ്റ്റിവൽ വായ്പ ലഭിക്കാൻ താഴെപറയുന്ന രേഖകൾ ആവശ്യമാണ്:

  • അപേക്ഷകന്റെ പാസ്പോർട്ട് സൈസ് ഫോട്ടോ.
  • ഓഫീസ് അല്ലെങ്കിൽ സ്വയം തൊഴിൽ ചെയ്യുന്ന സ്ഥാപനത്തിന്റെ അഡ്രസ് തെളിയിക്കുന്ന രേഖകൾ.
  • അവസാന മാസത്തെ സാലറി സ്ലിപ്പും ഇൻകം ടാക്സ് അടച്ചവർ ഫോം 16 ഉം ഹാജരാക്കണം

 

ഇഎംഐ

വായ്പ 12 പ്രതിമാസ ഗഡുക്കളായി തിരിച്ചടയ്ക്കാം. പൂർണ്ണമായോ ഭാഗികമായോ ഇഎംഐകൾ മുൻകൂട്ടി നിശ്ചയിക്കാവുന്നതാണ്. ലോൺ എടുത്താണോ വീട് വയ്ക്കുന്നത്??? പണി കിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ...

malayalam.goodreturns.in

English summary

SBI Festival Loans: Know The Details

Country's largest lender SBI offers you the facility of Festival Loans to help you meet any kind of festival related expenses.
Story first published: Thursday, October 5, 2017, 14:09 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns