സാമ്പത്തിക അച്ചടക്കത്തിനായി ദമ്പതികൾ തീർച്ചയായും പങ്കുവയ്ക്കേണ്ട അഞ്ച് കാര്യങ്ങൾ
എത്ര സ്നേഹസമ്പന്നരായ ദമ്പതികളാണെങ്കിലും ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. പണത്തെ ചൊല്ലിയുള്ള തർക്കം ഇതിൽ പ്രധാനപ്പെട്ട ഒന്നാണ്. ഭാര്യയും ഭർത്താവും ജോലിക്കു പോകുന്ന കുടുംബങ്ങളാണ് ഇന്ന് അധികവും. അതുകൊണ്ട് തന്നെ കുടുംബഭദ്രത ഉറപ്പു വരുത്താൻ ദമ്പതികൾ പരസ്പരം പങ്കുവയ്ക്കേണ്ട ചില കാര്യങ്ങൾ ഇവയാണ്.
പങ്കാളിത്ത ഉത്തരവാദിത്വം
മറ്റ് കുടുംബകാര്യങ്ങൾ പോലെ തന്നെ സാമ്പത്തിക കാര്യങ്ങളും പങ്കാളികൾ തുല്യമായി വിതീക്കണം. സാമ്പത്തിക ബാധ്യതകൾ മുഴുവൻ ഒരാളെ മാത്രം ഏൽപ്പിക്കുന്നത് ശരിയല്ല. ദമ്പതികൾ തമ്മിലുള്ള പരസ്പര ബഹുമാനം ഉറപ്പുവരുത്താനുള്ള ഏറ്റവും നല്ല മാർഗമാണ് അവരവരുടെ വരുമാനം അനുസരിച്ച് കുടുംബ ചെലവിനായി പണം ഉപയോഗിക്കുന്നത്.
ലക്ഷ്യങ്ങളും വീക്ഷണങ്ങളും മനസ്സിലാക്കുക
ഓരോ വ്യക്തികളും വ്യത്യസ്തരാണ്. അതുകൊണ്ട് തന്നെ ഇരുവരുടെയും ലക്ഷ്യങ്ങളും വീക്ഷണങ്ങളും പരസ്പരം മനസ്സിലാക്കുകയും അംഗീകരിക്കുകയും വേണം. നിങ്ങളുടെ പങ്കാളിയുടെ അടുത്ത അഞ്ചു വർഷത്തെ പദ്ധതി എന്താണ്? പുതിയ ഒരു ടിവി ഉടൻ വാങ്ങേണ്ട ആവശ്യമുണ്ടോ? വളരെ നിസാരമായ ചോദ്യങ്ങളാണ് ഇവയെന്ന് തോന്നാം. എന്നാൽ ഇക്കാര്യങ്ങളൊക്കെ പങ്കാളികൾ പരസ്പരം അറിഞ്ഞിരിക്കണം.
ചെലവിനെക്കുറിച്ച് ചർച്ച ചെയ്യുക
ഓരോ മാസത്തെയും സമ്പാദ്യത്തെക്കുറിച്ചും ചെലവുകളെക്കുറിച്ചും ദമ്പതികൾ ചർച്ച ചെയ്യണം. ഒരു ഡയറിയിൽ കുറിച്ചു വയ്ക്കാനായാൽ നിങ്ങളുടെ ഓരോ മാസത്തെയും അനാവശ്യ ചെലവുകൾ എന്തൊക്കെയാണെന്ന് കണ്ടെത്താനാകും. അത്തരം ചെലവുകൾ പിന്നീട് ഒഴിവാക്കുകയും ചെയ്യാം. ഒരു മാസം എത്ര രൂപ ചെലവാക്കണമെന്നും എത്ര രൂപ സമ്പാദിക്കണമെന്നും കൃത്യമായ കണക്ക് ഉണ്ടാകുന്നതും കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത കാത്തുസൂക്ഷിക്കും.
സാമ്പത്തിക കാര്യങ്ങളിലെ സുതാര്യത
ജോയിന്റ് സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നതുപോലുള്ള തീരുമാനങ്ങൾ വളരെ പ്രധാനമാണ്. അതിനാൽ നിങ്ങളുടെ പങ്കാളിയുമായി ഇത് വ്യക്തമായും സുതാര്യമായും സംസാരിച്ച് ഉറപ്പാക്കുക. നിങ്ങൾക്ക് മറ്റൊരു അക്കൌണ്ട് ഉണ്ടെങ്കിൽ അത് സംബന്ധിച്ച വിവരങ്ങളും സാമ്പത്തിക സ്ഥിതിയും പങ്കാളിയുമായി പങ്കുവയ്ക്കേണ്ടതാണ്.
സാമ്പത്തിക വിദഗ്ദ്ധനോട് സംസാരിക്കുക
സാമ്പത്തിക വിദഗ്ധനെ ദമ്പതികൾ ഒരുമിച്ച് കാണുന്നതാണ് നല്ലത്. ഇത് ഇരുവരെയും കൂടുതൽ ഉത്തരവാദിത്വമുള്ളവരാക്കി തീർക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
