സിഗരറ്റിന്റെ നികുതി കൂട്ടി.
ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രാബല്യത്തിൽ വന്നപ്പോൾ സിഗരറ്റിന്റെ നികുതി എട്ടു ശതമാനത്തോളം കുറഞ്ഞിരുന്നു. എന്നാൽ ഈ നിരക്ക് തിരുത്തി. ഇന്നു മുതൽ കൂട്ടിയ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. ജിഎസ്ടി: ഒറ്റ ക്ലിക്കിൽ നിങ്ങളുടെ എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരം ഇതാ..!!!
അടിയന്തര യോഗം
ഇന്നലെ അടിയന്തരമായി ചേർന്ന ജിഎസ്ടി കൗൺസിലിലാണ് സിഗരറ്റിന്റെ നികുതി കൂട്ടിയത്. ഓഗസ്റ്റ് അഞ്ചിന് കൂടാനിരുന്ന കൗൺസിൽ ഈ ആവശ്യത്തിനു മാത്രമായി ഇന്നലെ യോഗം വിളിച്ചുചേർക്കുകയായിരുന്നു. സിഗരറ്റിന്റെ നികുതിയെക്കുറിച്ച് മാത്രമാണ് കൗൺസിൽ ചർച്ച ചെയ്തത്.
പഴയ നിരക്ക്
ജിഎസ്ടിയിൽ ആദ്യം സിഗരറ്റിന് 28 ശതമാനം ജിഎസ്ടിയും അഞ്ചുശതമാനം പൊതു സെസും നീളമനുസരിച്ച് നിശ്ചിത തുക സെസുമാണ് ഈടാക്കിയിരുന്നത്. എന്നാൽ ഇത് നികുതിബാധ്യത എട്ടുശതമാനം കുറയ്ക്കുകയാണ് ചെയ്തത്.
പുതിയ നിരക്ക്
പുതിയ നിരക്കനുസരിച്ച് ഫിൽട്ടറില്ലാത്ത സിഗരറ്റ് 65 മില്ലിമീറ്റർ വരെയുള്ളതിന് ആയിരത്തിന് 485 രൂപ നികുതി കൂടും. 65 മില്ലിമീറ്ററിൽ കൂടിയ സിഗരറ്റ് ആയിരത്തിന് 792 രൂപ കൂടും. ഫിൽട്ടറുള്ളത് 65 മില്ലിമീറ്റർ വരെ ആയിരത്തിന് 485 രൂപയും 70 മില്ലിമീറ്റർ വരെ ആയിരത്തിന് 621 രൂപയും 75 മില്ലിമീറ്റർ വരെ ആയിരത്തിന് 792 രൂപയും വർദ്ധിക്കും. എന്താണ് ജിഎസ്ടി റേറ്റ് ഫൈൻഡർ ആപ്ലിക്കേഷൻ? എങ്ങനെ ഇത് നേടാം?
അധികവരുമാനം
സിഗരറ്റിന്റെ നികുതി കൂട്ടിയതോടെ 5000 കോടി രൂപയുടെ അധികവരുമാനമാണ് ഒരു വർഷം സർക്കാരിന് ലഭിക്കുക. കൂടാതെ സിഗരറ്റ് വില്പന കുറയ്ക്കാൻ ഇത് കാരണമാകുമെന്ന് പുകയിലവിരുദ്ധർ ചൂണ്ടിക്കാട്ടി.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
