എന്താണ് ജിഎസ്ടി റേറ്റ് ഫൈൻഡർ ആപ്ലിക്കേഷൻ? എങ്ങനെ ഇത് നേടാം?

ജിഎസ്ടി നിരക്ക് അറിയാൻ പുതിയ ആപ് പുറത്തിറക്കി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജൂലൈ ഒന്നിന് പ്രബല്യത്തിൽ വന്ന ജിഎസ്ടി രാജ്യത്ത് വിപ്ലവകരമായ മാറ്റത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഒരു രാജ്യത്ത് ഒരു നികുതി എന്ന തത്ത്വത്തിൽ പ്രവർത്തിക്കുന്ന നികുതി സമ്പ്രദായമാണ് ജിഎസ്ടി.

ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസ് (സിബിഇസി) ഉദ്യോഗസ്ഥരും ചേ‍ർന്ന് ജിഎസ്ടി റേറ്റ്സ് ഫൈൻഡർ എന്ന ആപ്ലിക്കേഷൻ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ജിഎസ്ടിയെക്കുറിച്ച് എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന ആപ് ആണിത്. ജിഎസ്ടി റേറ്റ്സ് ഫൈൻഡർ ഉപഭോക്താക്കളെ സാധനങ്ങളുടെയും സേവനങ്ങളുടെയും കൃത്യമായ നികുതി പരിശോധിക്കാൻ സഹായിക്കുന്നു.

ആപ് എങ്ങനെ ലഭിക്കും?

ആപ് എങ്ങനെ ലഭിക്കും?

ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിലാണ് ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്. ഐഒഎസ് ഉപഭോക്താക്കൾക്കും ആപ് ഉടൻ ലഭ്യമാക്കുമെന്നാണ് വിവരം. ഈ ആപ് നിങ്ങൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഡൗൺലോഡ് ചെയ്തു കഴിഞ്ഞാൽ ഓഫ് ലൈൻ മോഡിലും ഇത് പ്രവർത്തിക്കാനാകും.

ഉപയോ​ഗങ്ങൾ

ഉപയോ​ഗങ്ങൾ

ഉപഭോക്താവിന് വിവിധ സാധനങ്ങളുടെയും സേവനങ്ങളുടെയും ജിഎസ്ടി വിലയും വിശദാംശങ്ങളും തിരയാനാകും. മൊത്തം പട്ടികയാണ് വേണ്ടതെങ്കിൽ അതും ലഭിക്കും. കൂടാതെ സാധനത്തിന്റെയോ സേവനത്തിന്റെയോ പേര് നൽകിയും ജിഎസ്ടി നിരക്ക് കണ്ടെത്താവുന്നതാണ്.

ആപ്ലിക്കേഷന്റെ  പ്രവർത്തനം

ആപ്ലിക്കേഷന്റെ പ്രവർത്തനം

ഉപഭോക്താവിന് സാധനങ്ങളുടെ പട്ടിക സ്ക്രോൾ ചെയ്ത് നിർദ്ദിഷ്ട ഇനത്തിൽ ക്ലിക്ക് ചെയ്യാവുന്നതാണ്. സാധനങ്ങളുടെ പേര്, ജിഎസ്ടി നിരക്ക് എന്നിങ്ങനെ തരംതിരിച്ചാണ് പേജ് ക്രമീകരിച്ചിരിക്കുന്നത്. ഒരു തവണ ഡൗൺലോഡ് ചെയ്തു കഴിഞ്ഞാൽ ഓഫ് ലൈൻ മോഡിലും ആപ് പ്രവർത്തിക്കും.

നികുതി നിരക്ക്

നികുതി നിരക്ക്

സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആന്റ് കസ്റ്റംസിന്റെ (സി.ബി.സി.ഇ) പോർട്ടലിലും ജിഎസ്ടി നിരക്ക് കണ്ടെത്തൽ സാധിക്കും. ഈ പോർട്ടലിൽ ഒരു സാധനത്തിന്റെ സിജിഎസ്ടി, എസ്ജിഎസ്ടി, യുടിജിഎസ്ടി നിരക്ക് എന്നിവ പ്രത്യേകം അറിയാൻ കഴിയും.

malayalam.goodreturns.in

English summary

What Is GST Rate Finder App? How To Get It?

Finance Minister Arun Jaitley along with Central Board of Excise and Customs (CBEC) officials launched an app called the 'GST Rates Finder' which helps Indians to understand GST easily.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X