ദുബായ് സ്വർണത്തിന് വൻ ഡിമാൻഡ്.
ഇന്ത്യയിൽ ജിഎസ്ടി പ്രാബല്യത്തിൽ വന്നതോടെ ദുബായിൽ സ്വർണത്തിന് വൻ ഡിമാൻഡ്. സ്വർണം വാങ്ങിക്കൂട്ടുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ.
ജിഎസ്ടി ഇംപാക്ട്
ജിഎസ്ടി നടപ്പാക്കിയതോടെ ഇന്ത്യയിൽ സ്വർണത്തിന് 3% നികുതി വർദ്ധിച്ചു. ഇതാണ് വിദേശത്തെ സ്വർണ വിൽപ്പന കൂടാൻ കാരണം. ഇന്ത്യയിൽ നിന്ന് സ്വർണം വാങ്ങുന്നതിലും 13 ശതമാനം വിലക്കുറവാണ് ദുബായിയിൽ നിന്ന് വാങ്ങുമ്പോൾ. കാർ, സ്വർണം, വസ്തു വാങ്ങാൻ പ്ലാനുണ്ടോ??? ജിഎസ്ടി എങ്ങനെ ബാധിക്കുമെന്നറിയണ്ടേ...
ജ്വല്ലറികളിൽ വൻ തിരക്ക്
ദുബായിലെ ജ്വല്ലറികളിൽ കഴിഞ്ഞ രണ്ടാഴ്ച്ചയായി വൻ തിരക്കാണ് അനുഭവപ്പെടുന്നത്. അഞ്ച് മുതൽ 10 ശതമാനം വരെയാണ് ഇവിടെ വിൽപ്പന വർദ്ധിച്ചിരിക്കുന്നത്.
ജിഎസ്ടിയ്ക്ക് ശേഷം
നാട്ടിൽ നേരത്തെ സ്വർണത്തിന് ഒരു ശതമാനം എക്സൈസ് തീരുവയും 1.2 ശതമാനം ശരാശരി വാറ്റുമാണ് ഇൗടാക്കിയിരുന്നത്. പുതിയ സംവിധാനത്തിൽ എക് സൈസ് തീരുവയും വാറ്റും ഒഴിവാക്കി മൂന്നു ശതമാനം ജി.എസ്.ടി ഏർപ്പെടുത്തി. പണിക്കൂലിക്ക് അഞ്ചു ശതമാനം ജി.എസ്.ടി വേറെയുമുണ്ട്. സ്വര്‍ണം ആഭരങ്ങളായല്ലാതെ നിക്ഷേപിക്കാനുള്ള രീതികള്‍ ഏതൊക്കെയെന്ന് നോക്കാം
സ്വർണം വാങ്ങുന്നവർ
ഗൾഫിൽ സ്ഥിരതാമസമാക്കിയവർ, ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾ തുടങ്ങിയവരാണ് ദുബായിയിൽ നിന്ന് സ്വർണം വാങ്ങിക്കൂട്ടുന്നത്. 10 ഗ്രാം സ്വർണത്തിന് 3600 രൂപയോളം ലാഭമുണ്ടെന്ന് ജൂവലറിയുടമകൾ പറയുന്നു. സ്വർണത്തിൽ പണം നിക്ഷേപിക്കുന്നത് ബുദ്ധിപരമോ?അറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങൾ
സ്വർണം നാട്ടിലേയ്ക്ക്
പ്രവാസി സ്ത്രീകൾക്ക് ഒരു ലക്ഷം രൂപയുടെയും പുരുഷന്മാർക്ക് അര ലക്ഷം രൂപയുടെയും ആഭരണങ്ങൾ വിദേശത്ത് നിന്ന് നികുതിയില്ലാതെ നാട്ടിലേയ്ക്ക് കൊണ്ടു പോകാം. ഇതിലധികമുള്ളവക്ക് 10 ശതമാനം ഇറക്കുമതി തീരുവ നൽകണം. എങ്കിലും ലാഭം വിദേശ സ്വർണം തന്നെ വാങ്ങുന്നതാണ്. ഗള്‍ഫില്‍ നിന്നും സ്വര്‍ണം കൊണ്ടുവരുമ്പോള്‍ പോലീസ് പിടിക്കാതിരിക്കാന്‍
നിയമനടപടി
അനുവദിനീയമായ അളവില്‍ കൂടുതല്‍ സ്വര്‍ണ്ണം കൈവശമുള്ളവരെ 1962 ലെ കസ്റ്റംസ് ആക്ട് പ്രകാരം അറസ്റ്റു ചെയ്യാവുന്നതാണ്. നികുതി അടക്കാതെ കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നത് കുറ്റകരമാണ്. പഴയ സ്വർണം, കാർ... വിൽക്കാനുണ്ടോ...??? കിട്ടുന്ന കാശ് ഓർത്ത് നോ ടെൻഷൻ
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ



Click it and Unblock the Notifications
