പഴയ സ്വർണം, കാർ തുടങ്ങിയവ വിൽക്കുന്നതിന് ജിഎസ്ടി ബാധകമല്ല.
ജി.എസ്.ടി വന്നതോടെ പഴയ സ്വര്‍ണം മാറ്റി വാങ്ങുമ്പോള്‍ നികുതി നല്‍കേണ്ടി വരുമോ എന്ന് ആശങ്കയിലായിരുന്നു ജനം. എന്നാൽ പഴയ സ്വർണം, കാർ, ഇരുചക്രവാഹനങ്ങൾ തുടങ്ങിയവ വിൽക്കുന്നതിന് ജിഎസ്ടി ബാധകമല്ലെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കി.
ബിസിനസ് ആവശ്യത്തിനായുള്ള ഇടപാടല്ല എന്ന കാരണത്താലാണ് ഇവ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ജിഎസ്ടി നിയമപ്രകാരം രജിസ്റ്റർ ചെയ്യാത്ത സാധാരണ വ്യക്തിയും രജിസ്റ്റർ ചെയ്യാത്ത ബിസിനസുകാരനായ വ്യക്തിയും നടത്തുന്ന ഇടപാടുകൾ വ്യത്യസ്തമായാണ് കണക്കാക്കുന്നത്.

പഴയ കാറുകളുടെയും ഇരുചക്രവാഹനങ്ങളും വിൽക്കുന്നത് ബിസിനസ് ആവശ്യത്തിനല്ല എന്ന് കണക്കാക്കിയാണ് ഇവയ്ക്കും ജിഎസ്ടി ബാധകമല്ലാത്തത്. എന്നാൽ ബിസിനസ് ആവശ്യത്തിനുള്ള ഇത്തരം കച്ചവടങ്ങൾക്ക് ജിഎസ്ടി ബാധകമാണ്.
എന്നാൽ, ആഭരണത്തിൽ പരിഷ്കാരമോ മാറ്റങ്ങളോ വരുത്താൻ ഏല്പിച്ചാൽ അതിന് ഈടാക്കുന്ന തുക പണിക്കൂലിയായാകും ഇനി കണക്കാക്കുക. അതിന് അഞ്ചു ശതമാനമാണ് ജിഎസ്ടി.
malayalam.goodreturns.in
More From GoodReturns

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications