ഗൂഗിളിൽ ജോലി ലഭിച്ചെന്ന വ്യാജ വാർത്ത; പതിനാറുകാരന് ബോധക്ഷയം!!!

ഗൂഗിളിൽ ജോലി ലഭിച്ചെന്ന വ്യാജ വാർത്ത പ്രചരിച്ചതിനെ തുടർന്ന് പതിനാറുകാരന് ബോധക്ഷയം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

1.44 കോടി വാർഷിക ശമ്പളം വാഗ്ദാനം ചെയ്ത് ഗൂ​ഗിൾ ചണ്ഡീഗഡ് സ്വദേശിയായ 16കാരനെ ജോലിക്കെടുത്തെന്ന വാർത്ത അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. ചണ്ഡീഗണ്ഡിലെ ഗവണ്‍മെന്റ് മോഡല്‍ സീനിയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഹര്‍ഷിത് ശര്‍മ്മയാണ് വാർത്തകളിൽ നിറഞ്ഞ താരം. പതിനാറുകാരന് ഗൂഗിളിൽ ജോലി!!! ശമ്പളം കേട്ടാൽ ഞെട്ടും

എന്നാൽ പിന്നീട് ഇക്കാര്യം ഗൂഗിൾ നിഷേധിച്ചതോടെ വാർത്ത വ്യാജമാണെന്ന് തെളിഞ്ഞു. ഇതോടെ ആശംസകളുമായി എത്തിയവർ തന്നെ വാർത്ത പ്രചരിപ്പിച്ച പതിനാറുകാരനെതിരെ ശകാര വർഷവും കളിയാക്കലുകളുമായെത്തി. എന്നാൽ വാർത്തയെ തുടർന്നുള്ള പ്രതികരണങ്ങൾ സഹിക്ക വയ്യാതെ ഹര്‍ഷിത്തിന് മാനസികാസ്വാസ്ഥ്യവും ബോധക്ഷയവുമുണ്ടായി എന്നാണ് ഏറ്റവും പുതിയ വിവരം. പതിനാറുകാരനെ ജോലിക്കെടുത്തിട്ടില്ലെന്ന് ​ഗൂ​ഗിൾ!!!

ഗൂഗിളിൽ ജോലി ലഭിച്ചെന്ന വ്യാജ വാർത്ത; പതിനാറുകാരന് ബോധക്ഷയം!

സ്‌കൂള്‍ പ്രിന്‍സിപ്പളാണ് യഥാർത്ഥത്തിൽ വിവരം മാധ്യമങ്ങളെ അറിയിച്ചത്. വാര്‍ത്ത മാധ്യമങ്ങളെ അറിയിക്കുന്നതിന് മുമ്പ് പ്രിന്‍സിപ്പളിന് തങ്ങളോട് സംസാരിക്കാമായിരുന്നുവെന്ന് ഹര്‍ഷിതിന്റെ മാതാപിതാക്കള്‍ പറയുന്നു.

ഹരിയാനയിലെ കുരുക്ഷേത്രയിൽ മതാന സ്വദേശിയാണ് ഹർഷിത്ത്. 11-ാം ക്ലാസ്സിൽ വിവര സാങ്കേതികവിദ്യയാണ് പഠനത്തിനായി തെരെഞ്ഞെടുത്തത്. ഹർഷിത്തിന്റെ മാതാപിതാക്കൾ സ്കൂൾ അദ്ധ്യാപകരാണ്.

malayalam.goodreturns.in

English summary

Google job that wasn’t: 16-year-old diagnosed with ‘confusional psychosis’, parents affected too

Parents of the boy who got a fake call as a job offer from Google continues to be in agony. The boy — 16-year-old Harshit Sharma — has been diagnosed with ‘confusional psychosis’ by an Ambala doctor.
Story first published: Wednesday, August 9, 2017, 16:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X