200 കമ്പനികൾ ഓഹരി വ്യാപാരത്തിൽ നിന്ന് ഔട്ട്!!!

ബോംബെ സ്റ്റോക്ക് എക്സ്‌ചേഞ്ച് (ബി.എസ്.ഇ.) ലിസ്റ്റിൽ ഉൾപ്പെട്ട 200 കമ്പനികളെ നാളെ മുതൽ ഓഹരി വ്യാപാരത്തിൽ നിന്ന് പുറത്താക്കുന്നു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബോംബെ സ്റ്റോക്ക് എക്സ്‌ചേഞ്ച് (ബി.എസ്.ഇ.) ലിസ്റ്റിൽ ഉൾപ്പെട്ട 200 കമ്പനികളെ ഓഹരി വ്യാപാരത്തിൽ നിന്ന് പുറത്താക്കുന്നു. ഓഗസ്റ്റ് 23 മുതൽ ഈ കമ്പനികളുടെ ഓഹരികൾ വ്യാപാരം ചെയ്യാൻ സാധിക്കില്ല.

സാമ്പത്തി ക്രമക്കേടിനും കള്ളപ്പണം വെളുപ്പിക്കുന്നതിനുമായി ചില കമ്പനികൾ ഓഹരി വ്യാപാരം നടത്തുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് 331 കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കാൻ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ഓഹരി വിപണികൾക്ക് നേരത്തെ നിർദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾക് 200 കമ്പനികളെ ഓഹരി വ്യാപാരത്തിൽ നിന്ന് പുറത്താക്കുന്നത്.

200 കമ്പനികൾ ഓഹരി വ്യാപാരത്തിൽ നിന്ന് ഔട്ട്!!!

ഡീ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മുഴുവൻ സമയ ഡയറക്ടർമാർ, പ്രൊമോട്ടർമാർ, ഗ്രൂപ്പ് കമ്പനികൾ എന്നിവരും ഓഹരി വിപണിയിൽ നിന്ന് പത്ത് വർഷം വരെ നിർബന്ധിതമായി മാറി നിൽക്കേണ്ടതാണ്. രാജ്യത്ത് മൊത്തം 1.75 ലക്ഷം കമ്പനികൾ പേരിനു മാത്രമായി പ്രവർത്തിക്കുന്നുണ്ടെന്നും പരിശോധനകളിൽ നിന്ന് കണ്ടെത്തി.

കഴിഞ്ഞ വർഷം ക്രമക്കേടും തിരിമറികളും കണ്ടെത്തിയതിനെ തുടർന്ന് 1600 കോടി രൂപയുടെ അനധികൃത ലാഭമുണ്ടാക്കിയ 246 കമ്പനികളെ ബോംബെ സ്റ്റോക്ക് എക്സ്‌ചേഞ്ചിൽ നിന്ന് സെബി വിലക്കിയിരുന്നു.

malayalam.goodreturns.in

English summary

BSE to delist 200 companies from Wednesday

Stock exchange major BSE on Monday said that it will delist 200 firms from its platform from August 23.
Story first published: Tuesday, August 22, 2017, 10:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X