വിശാൽ സിക്കയ്ക്ക് പിന്നാലെ ഭാര്യ വന്ദനയും രാജി വച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് വന്ദന ഇക്കാര്യം അറിയിച്ചത്.
ഇൻഫോസിസ് മുൻ സിഇഒ വിശാൽ സിക്കയുടെ ഭാര്യ വന്ദന സിക്കയും ഇൻഫോസിസിൽ നിന്ന് രാജി വച്ചു. യു.എസ്.എയിലെ ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സണായിരുന്നു വന്ദന സിക്ക. ഇൻഫോസിസിൽ നിന്ന് രാജിവയ്ക്കുന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെയാണ് വന്ദന സിക്ക അറിയിച്ചത്.
താൻ രാജിവെക്കുന്ന തീരുമാനം അറിയിച്ചു കൊണ്ട് കമ്പനിയിക്ക് ഇ-മെയിൽ അയച്ചതായാണ് വന്ദന സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ഈ മാസം ആദ്യവാരത്തിലാണ് വിശാൽ സിക്ക ഇൻഫോസിസിൽ നിന്ന് രാജി വച്ചത്. ആരോപണങ്ങളില്‍ മനംമടുത്ത് വിശാൽ സിക്ക ഇൻഫോസിസ് സിഇഒ സ്ഥാനം രാജിവച്ചു

ആരോപണങ്ങളില്‍ മനം മടുത്താണ് താൻ രാജി വയ്ക്കുന്നതെന്ന് വിശാൽ സിക്കയുടെ രാജിക്കത്തില്‍ പറഞ്ഞിരുന്നു. വ്യക്തിപരമായ ആക്രമണങ്ങളാണ് രാജിക്കിടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇൻഫോസിസ് സ്ഥാപകനും മുൻ സിഇഒയുമായ നാരായണ മൂർത്തിക്ക് വിശാൽ സിക്കയോടുണ്ടായിരുന്ന നീരസമാണ് രാജിയിലേക്ക് നയിച്ചതെന്ന് സിക്ക തന്നെ സൂചന നൽകിയിരുന്നു.
നന്ദൻ നിലേക്കനിയാണ് ഇൻഫോസിസിന്റെ പുതിയ ചെയർമാൻ. മൂന്നു ദശാബ്ദം മുമ്പ് ഇൻഫോസിസ് സ്ഥാപിച്ച ഏഴ് സ്ഥാപകരിലൊരാളാണ് നിലേക്കനി. നന്ദൻ നിലേക്കനി ഇൻഫോസിസ് ചെയർമാനായി തിരിച്ചെത്തി
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
