നന്ദൻ നിലേക്കനി ഇൻഫോസിസ് ചെയർമാനായി തിരിച്ചെത്തി

നന്ദൻ നിലേക്കനി വീണ്ടും ഇൻഫോസിസിലേയ്ക്ക്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇൻഫോസിസ് മുൻ സിഇഒയും ആധാർ നിർമ്മാതാവുമായ നന്ദൻ നിലേക്കനി ഇൻഫോസിസിന്റെ പുതിയ ചെയർമാനായി സ്ഥാനമേറ്റു. മൂന്നു ദശാബ്ദം മുമ്പ് ഇൻഫോസിസ് സ്ഥാപിച്ച ഏഴ് സ്ഥാപകരിലൊരാളാണ് നിലേക്കനി. 2002 മാർച്ച് മുതൽ 2007 ഏപ്രിൽ വരെ ഇദ്ദേഹം സിഇഒ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്.

 

ഏകകണ്ഠേനയുള്ള തീരുമാനം

ഏകകണ്ഠേനയുള്ള തീരുമാനം

നിലേക്കനിയെ നിയമിക്കാൻ ബോർഡ് ഓഫ് ഡയറക്ടർമാർ ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം ഏറെ വൈകിയാണ് തീരുമാനമെടുത്തത്. ആരോപണങ്ങളില്‍ മനംമടുത്ത് വിശാൽ സിക്ക ഇൻഫോസിസ്​ സിഇഒ സ്​ഥാനം രാജിവച്ചു

തിരികെ വന്നതിൽ സന്തോഷം

തിരികെ വന്നതിൽ സന്തോഷം

ഇൻഫോസിസിലേക്കു തിരിച്ചു വരുന്നതിൽ സന്തോഷമുണ്ടെന്നും ബോർഡിലെ സഹപ്രവർത്തകർക്കൊപ്പം ജോലി ചെയ്യാൻ കാത്തിരിക്കുകയാണെന്നും നിലേക്കനി പറഞ്ഞു. മൂന്നുവർഷം ഇൻഫോസിസിനെ നയിച്ച വിശാൽ സിക്കയ്ക്ക് നന്ദി പറയാനും അദ്ദേഹം മറന്നില്ല. ഇന്ത്യയില്‍ ഏറ്റവും ടോപ്പാണ് ഈ ഐടി കമ്പനികള്‍

നിക്ഷേപകരുടെ കത്ത്

നിക്ഷേപകരുടെ കത്ത്

നിലേക്കനിയെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കമ്പനി ബോര്‍ഡിന് പ്രമുഖ ആഭ്യന്തര ഇന്‍സ്റ്റിറ്റ്യൂഷണല്‍ നിക്ഷേപക‍ർ കത്ത് നൽകിയിരുന്നു. വിവിധ ഓഹരിയുടമകള്‍, ഉപഭോക്താക്കള്‍, ജീവനക്കാര്‍ തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിശ്വാസ്യത ഉള്ളയാളാണ് നിലേക്കനി. കമ്പനിയിലെ ഓഹരി പങ്കാളികളുടെ വിശ്വാസ്യത പുന:സ്ഥാപിക്കുന്നതിനും, ഇന്‍ഫോസിസ് ഇപ്പോള്‍ അഭിമുഖീകരിക്കുന്ന വിവാദ പ്രശ്‌നങ്ങള്‍ക്ക് സുഗമമായ പരിഹാരം കാണുന്നതിനും ഈ ഘട്ടത്തില്‍ അദ്ദേഹം ബോര്‍ഡില്‍ ചേരണമെന്നായിരുന്നു നിക്ഷേപകരുടെ ആവശ്യം. അപൂര്‍വനേട്ടം: ലോകത്തിലെ ധനികരില്‍ 14 മലയാളികള്‍

തുടക്കം

തുടക്കം

നാരായണ മൂർത്തി, ക്രിസ് ഗോപാലകൃഷ്‌ണൻ, എസ്.ഡി. ഷിബുലാൽ, ടി.വി. മോഹൻദാസ് പൈ തുടങ്ങിയവർക്കൊപ്പം ഇൻഫോസിസ് ടെക്‌നോളജീസിനു തുടക്കമിട്ട നിലേക്കനി 1981 മുതൽ ഡയറക്‌ടർ ബോർഡ് അംഗമായിരുന്നു. ഇൻഫോസിസിനെ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി ഉൽപന്ന കയറ്റുമതി കമ്പനിയായി വളർത്തുന്നതിൽ സുപ്രധാന പങ്കു വഹിച്ചയാളാണ് ഇദ്ദേഹം. ഇന്‍ഫോസിസില്‍ വന്‍ കൊഴിഞ്ഞുപോക്ക്

ആരോപണങ്ങളില്‍ മനം മടുത്ത് വിശാൽ സിക്ക

ആരോപണങ്ങളില്‍ മനം മടുത്ത് വിശാൽ സിക്ക

ആരോപണങ്ങളില്‍ മനം മടുത്താണ് രാജിയെന്ന് വിശാൽ സിക്കയുടെ രാജിക്കത്തില്‍ പറഞ്ഞിരുന്നു. വ്യക്​തിപരമായ ആക്രമണങ്ങളാണ്​ രാജിക്കിടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഫോസിസിന്റെ സ്ഥാപകാംഗമല്ലാത്ത ആദ്യ സി.ഇ.ഒ. ആണ് വിശാല്‍ സിക്ക. 2014 ലാണ്​ സിക്ക സി.ഇ.ഒ സ്​ഥാനത്തെത്തിയത്​. ഏറ്റവും മൂല്യം ഈ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക്

ഓഹരികളിൽ വൻ ഇടിവ്

ഓഹരികളിൽ വൻ ഇടിവ്

പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ സിഇഒയും എംഡിയുമായ വിശാല്‍ സിക്ക രാജി വച്ചതോടെ മുപ്പതിനായിരം കോടി രൂപയാണ് കമ്പനിക്ക് ഒറ്റയടിക്ക് നഷ്ടപ്പെട്ടത്. ഇന്‍ഫോസിസിന്റെ ഓഹരി വിലയില്‍ ഉണ്ടായ വന്‍ ഇടിവാണ് നിക്ഷേപകരെ തകര്‍ത്തു കളഞ്ഞിരുന്നു. നിതാ അംബാനിയുടെ ഫോണിന്റെ വില കേട്ടാൽ ഞെട്ടും!!! ഒന്നും രണ്ടുമല്ല 315 കോടി!!!

malayalam.goodreturns.in

English summary

Nandan Nilekani appointed as new Infosys Chairman, Seshasayee quits

Infosys on Thursday named former CEO and Aadhaar-architect Nandan Nilekani as its new chairman, replacing R Seshasayee.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X