ഇന്‍ഫോസിസില്‍ വന്‍ കൊഴിഞ്ഞുപോക്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെംഗളൂരു: ഇന്ത്യയിലെ സോഫ്റ്റ് വെയര്‍ കമ്പനിയായ ഇന്‍ഫോസിസില്‍ എക്‌സിക്യൂട്ടീവുമാര്‍ ഒരാള്‍ക്കുപിറകെ മറ്റൊരാള്‍ എന്ന ക്രമത്തില്‍ കൊഴിഞ്ഞുപോകുന്നു. മുതിര്‍ന്ന എക്‌സിക്യൂട്ടിവുമാരാണ് കമ്പനിയില്‍ നിന്നും വിട പറയുന്നത്.

ഇന്‍ഫോസിസിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്ന സഞ്ജയ് പുരോഹിത് കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. വിശാല്‍ സിക്ക സിഇഒ ആയതിനുശേഷം കമ്പനിയില്‍ നിന്നും പോകുന്ന ഏഴാമത്തെ എക്‌സിക്യൂട്ടീവാണ് സഞ്ജയ്.

സീനിയര്‍ എക്‌സിക്യൂട്ടിവുമാര്‍

സീനിയര്‍ എക്‌സിക്യൂട്ടിവുമാര്‍

സഞ്ജയ് പുരോഹിതിന് മുന്‍പ് സഞ്ജയ് ജലോണ, മൈക്കിള്‍ റേ, സാംസണ്‍ ഡേവിഡ്, മനീഷ് ഡണ്ടന്‍, റൊണാള്‍ഡ് ഹഫ്‌നര്‍, അനുപ് ഉപാദ്യായ് എന്നിവരാണ് ഇന്‍ഫോസിസില്‍ നിന്നും രാജി വെച്ച എക്‌സിക്യൂട്ടീവുമാര്‍.

സഞ്ജയ് പുരോഹിത്

സഞ്ജയ് പുരോഹിത്

ഇന്‍ഫോസിസിന്റെ അമേരിക്കന്‍ ഡിവിഷന്റെ കണ്‍സള്‍ട്ടിംഗ് ഹെഡ് ആയി നിയമിക്കപ്പെട്ട പുരോഹിതിനെ ബിസിനസ് നഷ്ടത്തിലായതോടെ ഇന്ത്യയിലേക്ക് തിരിച്ചുവിളിച്ചിരുന്നു. എന്നാല്‍ പുരോഹിത് രാജി പ്രഖ്യാപിക്കുകയായിരുന്നു.

ഇന്‍ഫോസിസില്‍ ജോലി പ്രതിസന്ധി

ഇന്‍ഫോസിസില്‍ ജോലി പ്രതിസന്ധി

ഇന്‍ഫോസിസ് ടെക്നോളജീസുമായുള്ള പുറംജോലി കരാര്‍ റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്ലന്‍ഡ് (ആര്‍ബിഎസ്) പിന്‍വലിച്ചതിനേത്തുടര്‍ന്ന്് 3000 ഇന്‍ഫോസിസ് ജീവനക്കാരുടെ ജോലി പ്രതിസന്ധിയിലായിരുന്നു. ബ്രക്‌സിറ്റ് പരിശോധനാ ഫലത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ പിന്‍മാറ്റം.

ഇന്‍ഫോസിസില്‍ വിഭജനം

ഇന്‍ഫോസിസില്‍ വിഭജനം

തലപ്പത്ത് കൊഴിഞ്ഞുപോക്ക് നടക്കുന്നുണ്ടെങ്കിലും ഇന്‍ഫോസിസ് പുനസംഘടന തീരുമാനവുമായി മുന്നോട്ടുപോവും. പന്ത്രണ്ടോ പതിനഞ്ചോ ചെറു യൂണിറ്റുകളാക്കി തിരിച്ച് പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനാണ് നീക്കം. നിലവില്‍, നാല് യൂണിറ്റുകളായാണ് ഇന്‍ഫോസിസ് പ്രവര്‍ത്തിക്കുന്നത്.

ആദ്യപാദ സാമ്പത്തിക ഫലം

ആദ്യപാദ സാമ്പത്തിക ഫലം

സിക്ക സിഇഒ ആയതിനുശേഷം ഇന്‍ഫോസിസ് മികച്ച പ്രവര്‍ത്തനം കാഴ്ച വെയ്ക്കുന്നുണ്ടെങ്കിലും ഇന്‍ഫോസിസ് ടെക്നോളജീസിന്റെ ആദ്യപാദ സാമ്പത്തിക ഫലം നിരാശപ്പെടുത്തിയിരുന്നു. നികുതിയ്ക്കുശേഷം 2450 കോടി രൂപയുടെ ലാഭമുണ്ടാകുമെന്നാണ് വിദഗ്ധര്‍ കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഇത് 2289 കോടി രൂപ മാത്രമായിരുന്നു.

English summary

Sanjay Purohit 7th executive to quit Infosys

Infosys chief executive Vishal Sikka saw the exit of the seventh key executive in Sanjay Purohit, since he took over as the boss of India's second largest software exporter.
Story first published: Tuesday, September 20, 2016, 13:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X