സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയടക്കം ഏതാനും ബാങ്കുകളുടെ ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) വിലക്ക് ഏർപ്പെടുത്തി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയടക്കം ഏതാനും ബാങ്കുകളുടെ ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) വിലക്ക് ഏർപ്പെടുത്തി. ടിക്കറ്റ് ബുക്ക് ചെയ്യുന്നവരിൽ നിന്ന് ഈടാക്കുന്ന കൺവീനിയൻസ് ഫീസ് ഐആർസിടിസിയുമായി പങ്ക് വയ്ക്കാത്ത ബാങ്കുകളെയാണ് വിലക്കിയിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യ ഉൾപ്പെടെയുള്ള ബാങ്കുകൾ ഇക്കൂട്ടത്തിലുണ്ട്.
വിലക്കില്ലാത്ത ബാങ്കുകൾ
താഴെ പറയുന്ന ബാങ്കുകളുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് മാത്രമേ ഇനി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കൂ
- ഇന്ത്യൻ ഓവർസീസ് ബാങ്ക്
- കാനറാ ബാങ്ക്
- യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ
- ഇന്ത്യൻ ബാങ്ക്
- സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
- എച്ച്ഡിഎഫ്സി ബാങ്ക്
- ആക്സിസ് ബാങ്ക്
ഫീസ്
ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 20 രൂപ കൺവീനിയൻസ് ഫീസായി ഐആർസിടിസി ഈടാക്കിയിരുന്നു. നോട്ട് അസാധുവാക്കലിന് ശേഷം ഇത് പിൻവലിച്ചു. എന്നാൽ ബാങ്കുകൾ കൺവീനിയൻസ് ഫീസ് ഈടാക്കുന്നുണ്ട്. ഇതിൽ പകുതി അവകാശപ്പെട്ടതാണെന്നാണ് ഐആർസിടിസിയുടെ നിലപാട്. മലയാളികൾക്ക് സന്തോഷ വാർത്ത...കേരളത്തിൽ സാമ്പത്തിക വിപ്ലവം, വരുന്നു കേരള ബാങ്ക്
ബാങ്കുകളുടെ വാദം
മറ്റ് സ്ഥാപനങ്ങൾ ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് തങ്ങൾക്ക് ഫീസ് നൽകുന്നുണ്ടെന്നും ഇത് നൽകാത്തതിനാലാണ് ഇടപാടുകാരിൽ നിന്ന് ഈടാക്കുന്നതെന്നും ബാങ്ക് അധികൃതർ പറയുന്നു. വിഷയം ഐആർസിടിസിയുമായി ചർച്ച ചെയ്ത് പരിഹരിക്കാനാണ് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ തീരുമാനം. എത്തിഹാദിൽ സ്പെഷ്യൽ ഓഫർ; ടിക്കറ്റ് തുക തവണകളായി അടയ്ക്കാം
വിലക്കിയിരിക്കുന്ന ബാങ്കുകൾ
ഏതാനും ബാങ്കുകളെ മാത്രമാണ് ഐആർസിടിസി വിലക്കിയിരിക്കുന്നതെന്ന് ഐആർസിടിസി ഡയറക്ടർ ഫിനാൻസ് എംപി മാൾ പറഞ്ഞു.
അതുകൊണ്ട് വിലക്ക് ഉപഭോക്താക്കളെ കാര്യമായി ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവധിക്കാല യാത്രകള്‍ എങ്ങനെ സാമ്പത്തികമായി പ്ലാന്‍ ചെയ്യാം
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications