എസ്ബിഐ ഭവന വായ്പ, വാഹന വായ്പ എന്നിവയുടെ പലിശ നിരക്കുകള്‍ കുറച്ചു.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഭവന വായ്പ, വാഹന വായ്പ എന്നിവയുടെ പലിശ നിരക്കുകള്‍ കുറച്ചു. ഭവന വായ്പയുടെ പലിശ നിരക്ക് 8.30 ശതമാനവും വാഹന വായ്പയുടേത് 8.70 ശതമാനവുമാണ്.
ഇതോടെ വിപണിയില്‍ ഭവന വായ്പയ്ക്ക് ഏറ്റവും കുറഞ്ഞ പലിശ ഈടാക്കുന്നത് എസ്ബിഐ ആയി. നവംബര്‍ ഒന്നു മുതല്‍ നിരക്കുകള്‍ പ്രാബല്യത്തിലായതായി എസ്ബിഐ അറിയിച്ചു.

ഇതുപ്രകാരം ശമ്പള വരുമാനക്കാരായ വനിതകള്‍ക്ക് 30 ലക്ഷം വരെയുള്ള ഭവന വായ്പയ്ക്ക് 8.30 ശതമാനമാണ് പലിശ നല്‍കേണ്ടി വരിക. 75 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് 8.40 ശതമാനമാണ് പലിശ. വാഹന വായ്പയ്ക്ക് 8.70 മുതല്‍ 9.20 ശതമാനംവരെയാണ് പലിശ. നേരത്തെ ഇത് 8.75 മുതല്‍ 9.25 ശതമാനംവരെയായിരുന്നു.
ഭവന വായ്പയ്ക്ക് 8.30 ശതമാനം പലിശയ്ക്കു പുറമെ യോഗ്യരായവര്‍ക്ക് പ്രധാന് മന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം 2.67 ലക്ഷം രൂപയുടെ സബ്സിഡിയും ലഭിക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
