2ജി സ്പെക്ട്രം വിധി: സൺ ടിവി നെറ്റ്ർവർക്കിന്റെ ഓഹരിയിൽ ഉയർച്ച

2 ജി സ്പെക്ട്രം അഴിമതിക്കേസിൽ എ. രാജയെയും കനിമൊഴിയെയും പ്രത്യേക കോടതി വെറുതെ വിട്ടതോടെ ഡിബി റിയാലിറ്റി, യൂണിടെക്, സൺ ടിവി നെറ്റ്‍വ‍ർക്ക് തുടങ്ങിയ ഓഹരികളിൽ 20 ശതമാനം ഉയർച്ച

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2 ജി സ്പെക്ട്രം അഴിമതിക്കേസിൽ മുൻ ടെലികോം മന്ത്രി എ രാജയെയും ഡിഎംകെ എംപി കനിമൊഴിയെയും പ്രത്യേക കോടതി വെറുതെ വിട്ടതോടെ ഡിബി റിയാലിറ്റി, യൂണിടെക്, സൺ ടിവി നെറ്റ്‍വ‍ർക്ക് തുടങ്ങിയ ഓഹരികളിൽ 20 ശതമാനം ഉയർച്ച.

ഡിബി റിയൽറ്റി 20 ശതമാനവും യൂണിടെക്ക് 14 ശതമാനവും സൺ ടിവി നെറ്റ്‍വർക്ക് 5 ശതമാനവുമാണ് നേട്ടമുണ്ടാക്കിയത്. കേസിലെ മറ്റ് 15 പ്രതികളെയും കുറ്റം ആരോപിക്കപ്പെട്ട മൂന്നു കമ്പനികളെയും കുറ്റവിമുക്തരാക്കി.

2ജി സ്പെക്ട്രം വിധി:സൺ ടിവി നെറ്റ്ർവർക്കിന്റെ ഓഹരിയിൽ ഉയർച്ച

മുൻ ടെലികോം സെക്രട്ടറി സിദ്ധാർഥ ബെഹുറ, രാജയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി ആർ.കെ. ചന്ദോളിയ, സ്വാൻ ടെലികോം പ്രൊമോട്ടർമാരായ ഷാഹിദ് ഉസ്മാൻ ബൽവ, വിനോദ് ഗോയങ്ക, യൂണിടെക്ക് ലിമിറ്റഡ് എംഡി സഞ്ജയ് ചന്ദ്ര, റിലയൻസ് അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പ് (ആർഎഡിഎജി) എക്സിക്യൂട്ടീവുകളായ ഗൌതം ദോശി, സുരേന്ദ്ര പിപ്പാറ, ഹരി നായർ എന്നിവരാണ് കുറ്റവിമുക്തരായ മറ്റുള്ളവ‍ർ.

കൂടാതെ കുസേഗാവ് ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ട‍ർ ആസിഫ് ബൽവ, രാജീവ് അഗർവാൾ, കലൈഞ്ജർ ടിവി ഡയറക്ടർ ശരദ് കുമാർ, ബോളിവുഡ് നിർമാതാവ് കരിം മൊറാനി എന്നിവരെയും വെറുതെ വിട്ടു.

malayalam.goodreturns.in

English summary

Market Live: Midcaps continue to outperform Sensex; Unitech, DB Realty, Sun TV rally

Former telecom minister A Raja and DMK MP Kanimozhi were today acquitted by a special court in the 2G spectrum scam case.DB Realty (up 20 percent), Unitech (up 14 percent) and Sun TV Network (up 5 percent) were biggest gainers after the verdict.
Story first published: Thursday, December 21, 2017, 11:39 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X