സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ പലിശ നിരക്കും ഉയര്‍ത്തി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിക്ഷേപ പലിശ ഉയർത്തിയതിന് പിന്നാലെ വായ്പാ പലിശ നിരക്കും ഉയര്‍ത്തി. ഒരു വര്‍ഷം കാലാവധിയുള്ള, മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള വായ്പ നിരക്ക് 7.95 ശതമാനത്തില്‍ നിന്ന് 8.15ശതമാനമായാണ് ഉയര്‍ത്തിയത്.
വിവിധ കാലാവധികളിലുള്ള വായ്പകള്‍ക്കും വര്‍ധിപ്പിച്ച നിരക്ക് ബാധകമാകും. മറ്റു പല ബാങ്കുകളും ഈയിടെ വായ്പ പലിശ നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു.

വിവിധ കാലാവധികളിലുള്ള നിക്ഷേപത്തിന്റെ പലിശ നിരക്ക് ഉയർത്തിയതിന് പിന്നാലെയാണ് എസ്ബിഐ വായ്പാ പലിശയും കൂട്ടിയത്. 7 മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് വാർഷിക പലിശനിരക്ക് 5.25 ശതമാനത്തിൽ നിന്ന് 5.75 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. 1 വർഷം കാലാവധിയുള്ള നിക്ഷേപത്തിന് ഉപഭോക്താക്കൾക്ക് ഇപ്പോൾ 6.40 ശതമാനം പലിശ ലഭിക്കും. നേരത്തെ ഇത് 6.25 ശതമാനമായിരുന്നു.
രണ്ട് വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6 ശതമാനത്തിൽ നിന്ന് 6.50 ശതമാനമായി ഉയരും. മുതിർന്ന പൗരന്മാർക്ക് അവരുടെ നിക്ഷേപങ്ങൾക്ക് 7 ശതമാനം വരെ പലിശ ലഭിക്കും. നിലവിൽ ഇത് 6.50 ശതമാനമാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
