അടൽ പെൻഷൻ യോജന പദ്ധതിയ്ക്ക് കീഴിലുള്ള പെൻഷൻ തുക ഇരട്ടിയാക്കാൻ നീക്കം.
അടൽ പെൻഷൻ യോജന പദ്ധതിയ്ക്ക് കീഴിലുള്ള പെൻഷൻ തുക ഇരട്ടിയാക്കാൻ നീക്കം. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ) നൽകിയ നിർദ്ദേശം സർക്കാർ പരിഗണനയിലാണ്.
പെൻഷൻ ഇരട്ടിയാകും
അടൽ പെൻഷൻ യോജന (APY) പദ്ധതി വഴി ലഭിക്കുന്ന നിലവിലെ പെൻഷൻ തുക 5000 രൂപയാണ്. ഇത് പ്രതിമാസം 10000 രൂപയായി ഉയർത്തണമെന്നാണ് പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ നിർദ്ദേശം. സർക്കാർ ജോലി വേണ്ട, മാസം 5000 രൂപ പെൻഷൻ നിങ്ങൾക്കും ലഭിക്കും!! വെറുതേ കളയരുതേ...
വരിക്കാരുടെ എണ്ണം കൂടും
ഈ നിർദ്ദേശം പരിശോധിച്ച് വരികയാണെന്നും ഉടൻ തീരുമാനമുണ്ടാകുമെന്നും സാമ്പത്തിക സേവന വകുപ്പ് ജോയിന്റ് സെക്രട്ടറി മദ്നേഷ് കുമാർ മിശ്ര വ്യക്തമാക്കി. നിലവിൽ 10.2 മില്യൺ ആളുകളാണ് അടൽ പെൻഷൻ യോജന പദ്ധതിയ്ക്ക് കീഴിലുള്ളത്. വരിക്കാരുടെ എണ്ണം കൂട്ടുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് ഇത്തരത്തിലൊരു നിർദ്ദേശം മുന്നോട്ടു വച്ചതെന്ന് പി.എഫ്.ആർ.ഡി.എ ചെയർമാൻ ഹേമന്ത് ജി കോൺട്രാക്ടർ പറഞ്ഞു. പ്രായം 18 കഴിഞ്ഞോ? നിങ്ങൾക്കും ചേരാം അടൽ പെൻഷൻ യോജനയിൽ; അപേക്ഷിക്കേണ്ടത് എങ്ങനെ??
ആവശ്യക്കാർ നിരവധി
പ്രതിമാസം 1,000 മുതൽ 5000 രൂപ വരെ ലഭിക്കുന്ന അഞ്ച് പെൻഷൻ സ്ലാബുകളാണ് നിലവിൽ ഉള്ളത്. എന്നാൽ ഉയർന്ന പെൻഷൻ തുക ആവശ്യപ്പെടുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് നിർദ്ദേശങ്ങൾ
ഇതു കൂടാതെ പിഎഫ്ആർഡിഎ രണ്ട് നിർദ്ദേശങ്ങൾ കൂടി മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുണ്ട്. അടൽ പെൻഷൻ യോജനയ്ക്കുള്ള ഓട്ടോ എൻറോൾമെന്റും പദ്ധതിയിൽ അംഗങ്ങളാകാനുള്ള പ്രായപരിധി 50 വയസ്സായി ഉയർത്തണമെന്നുള്ളതുമാണ് മറ്റ് രണ്ട് നിർദ്ദേശങ്ങൾ. നിലവിൽ അംഗങ്ങളാകാനുള്ള പ്രായപരിധി 18നും 40 വയസ്സിനുമിടയിലാണ്. ഇത് 50 വയസ്സായി ഉയർത്തിയാൽ കൂടുതൽ വരിക്കാരെ നേടാൻ സഹായിക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
