അടൽ പെൻഷൻ പദ്ധതി വഴി നിങ്ങൾക്കും ലഭിക്കും മാസം 5000 രൂപ വരെ പെൻഷൻ.
നിങ്ങൾ അസംഘടിത മേഖലയിലെ തൊഴിലാളിയാണോ? അടൽ പെൻഷൻ പദ്ധതി വഴി നിങ്ങൾക്കും ലഭിക്കും മാസം 5000 രൂപ വരെ പെൻഷൻ. മുൻ സർക്കാരിന്റെ സ്വാവലംബൻ യോജന എൻ.പി.എസ് ലൈറ്റിന് പകരമുള്ള സാമൂഹിക സുരക്ഷാ പദ്ധതിയാണ് അടൽ പെൻഷൻ യോജന.
അസംഘടിത തൊഴിലാളികൾ
വീട്ടുജോലിക്കാർ, ഡ്രൈവർമാർ തുടങ്ങിയ അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് അവരുടെ വാർദ്ധക്യ കാല ചെലവുകൾക്കായുള്ളതാണ് ഈ പെൻഷൻ പദ്ധതി. തൊഴിലാളിയുടെ മൊത്തം നിക്ഷേപത്തിന്റെ 50% കേന്ദ്രസർക്കാർ സംഭാവന ചെയ്യും. കൂടുതൽ പലിശ നേടാൻ പുതിയ നിക്ഷേപ പദ്ധതി; പ്രധാനമന്ത്രി വയാ വന്ദന യോജന
യോഗ്യതകൾ
- ഇന്ത്യൻ പൗരനായിരിക്കണം
- സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം
- അംഗങ്ങളാകുമ്പോൾ പ്രായം 18നും 40നും ഇടയിൽ ആയിരിക്കണം
കാലാവധി
ഇരുപതു വര്‍ഷം വരെ തുക മുടങ്ങാതെ അടയ്ക്കണം. 1000 രൂപ മുതല്‍ 5000 രൂപ വരെ ആണ് പ്രതിമാസ പെന്‍ഷന്‍ ലഭിക്കുക. പ്രായം 18 കഴിഞ്ഞോ? നിങ്ങൾക്കും ചേരാം അടൽ പെൻഷൻ യോജനയിൽ; അപേക്ഷിക്കേണ്ടത് എങ്ങനെ??
പ്രതിമാസ നിക്ഷേപം
നിങ്ങളുടെ പ്രതിമാസ നിക്ഷേപം നിങ്ങൾ ആഗ്രഹിക്കുന്ന പ്രതിമാസ പെൻഷനെയും പ്രായപരിധിയെയും ആശ്രയിച്ചിരിക്കും. 60 വയസ്സിനു ശേഷമാണ് പെൻഷൻ ലഭിച്ച് തുടങ്ങുക. എന്താണ് എംപ്ലോയീസ് പെൻഷൻ സ്കീം? നിങ്ങൾ ഇതിന് അർഹരാണോ??
18 വയസ്സിൽ പദ്ധതിയിൽ അംഗമായാൽ
18 വയസ്സിൽ നിങ്ങൾ പദ്ധതിയിൽ അംഗങ്ങളായാൽ മാസം 1000 രൂപ പെൻഷൻ ലഭിക്കുന്നതിന് പ്രതിമാസം അടയ്ക്കേണ്ടത് വെറും 42 രൂപയാണ്. 5000 രൂപയാണ് പെൻഷൻ ആഗ്രഹിക്കുന്നതെങ്കിൽ മാസം 210 രൂപ നിക്ഷേപിക്കണം. പ്രവാസികൾക്ക് ആശ്വാസം; നാട്ടിൽ തിരിച്ചെത്തുന്നവർക്ക് 5000 മുതൽ 50000 രൂപ വരെ പെൻഷൻ
39-ാം വയസ്സിൽ
39-ാമത്തെ വയസ്സിലാണ് നിങ്ങൾ പദ്ധതിയിൽ ചേരുന്നതെങ്കിൽ 1000 രൂപ പെൻഷൻ ലഭിക്കാൻ മാസം 264 രൂപ നിക്ഷേപിക്കണം. 5000 രൂപ പെൻഷൻ ലഭിക്കുന്നതിന് മാസം 1318 രൂപ അടയ്ക്കേണ്ടി വരും. പ്രധാനമന്ത്രി മുദ്രാ യോജന: 10 ലക്ഷം വരെ ലോണെടുക്കാം, ജാമ്യം വേണ്ട
പദ്ധതിയുടെ ഗുണങ്ങൾ
കേന്ദ്ര സർക്കാരിന്റെ പദ്ധതിയായതിനാൽ ഉപഭോക്താക്കൾക്ക് നിക്ഷേപിക്കുന്ന പണത്തെക്കുറിച്ച് ഓർത്ത് ടെൻഷൻ അടിക്കേണ്ട. കൂടാതെ നിക്ഷേപ കാലയളവിൽ വർഷത്തിൽ ഒരിക്കൽ നിങ്ങൾക്ക് പെൻഷൻ തുക കുറയ്ക്കുന്നതിനോ കൂട്ടുന്നതിനോ അവസരം ലഭിക്കും. കുറഞ്ഞ പലിശയ്ക്ക് ഭവനവായ്പ; പ്രധാൻ മന്ത്രി ആവാസ് യോജനയ്ക്ക് ആർക്കൊക്കെ അപേക്ഷിക്കാം?
എങ്ങനെ അംഗങ്ങളാകാം?
സേവിംഗ്സ് അക്കൌണ്ടുള്ള ബാങ്ക് ശാഖയുമായി ബന്ധപ്പെട്ടാൽ അടൽ പെൻഷൻ യോജനയ്ക്കുള്ള രജിസ്ട്രേഷൻ ഫോം ലഭിക്കും. ഈ ഫോം ബാങ്കിൽ പൂരിപ്പിച്ച് നൽകുക. ഫോം ഓൺലൈനായും പൂരിപ്പിച്ച് സമർപ്പിക്കാവുന്നതാണ്. പ്രധാനമന്ത്രി ചില്ലറക്കാരനല്ല; സാധാരണക്കാർക്കായി ചെയ്ത 15 പദ്ധതികൾ
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ



Click it and Unblock the Notifications