എന്താണ് എംപ്ലോയീസ് പെൻഷൻ സ്കീം? നിങ്ങൾ ഇതിന് അ‍ർഹരാണോ??

സംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പെൻഷൻ ലഭിക്കുന്നതിനുള്ള പദ്ധതിയാണ് എംപ്ലോയീസ് പെൻഷൻ സ്കീം

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പെൻഷൻ ലഭിക്കുന്നതിനുള്ള പദ്ധതിയാണ് എംപ്ലോയീസ് പെൻഷൻ സ്കീം (ഇപിഎസ്). വിരമിക്കലിനു ശേഷം ഇപിഎസ് നിങ്ങളുടെ പ്രതിമാസ പെൻഷൻ ഉറപ്പാക്കും. സർക്കാർ വകുപ്പിലെ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ തന്നെയാണ് ഇതും കൈകാര്യം ചെയ്യുന്നത്.

എന്താണ് ഇപിഎസ്?

എന്താണ് ഇപിഎസ്?

എന്താണ് എംപ്ലോയീസ് പെൻഷൻ സ്കീം അഥവാ ഇപിഎസ് എന്ന് ഭൂരിഭാഗം ജനങ്ങൾക്കും അറിയില്ല. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒന്നാണിത്. ഇപിഎഫ് ജോലി ചെയ്യുന്നതിനിടയ്ക്ക് തന്നെ ജീവനക്കാ‍ർക്ക് പിൻവലിക്കാൻ സാധിക്കും. എന്നാൽ ഇപിഎസ് വിരമിക്കലിനു ശേഷം മാത്രം ലഭിക്കുന്നതാണ്. ശമ്പളക്കാ‍ർക്ക് കാശ് ഇരട്ടിയാക്കാം...ഇക്കാര്യങ്ങൾ ഒന്ന് പരീക്ഷിക്കൂ...

മിനിമം പെൻഷൻ തുക

മിനിമം പെൻഷൻ തുക

ഇപിഎസിൽ മിനിമം പെൻഷൻ തുക സർക്കാർ ഇപ്പോൾ ഉയർത്തിയിട്ടുണ്ട്. സംഘടിത മേഖലയിലെ ജീവനക്കാർക്ക് പ്രതിമാസം കുറഞ്ഞത് ആയിരം രൂപയാണ് പെൻഷൻ ലഭിക്കുക. പ്രായം 18 കഴിഞ്ഞോ? നിങ്ങൾക്കും ചേരാം അടൽ പെൻഷൻ യോജനയിൽ; അപേക്ഷിക്കേണ്ടത് എങ്ങനെ??

സംഭാവന അനുപാതം

സംഭാവന അനുപാതം

നിങ്ങളുടെ ശമ്പളത്തിൽ നിന്നും 12 ശതമാനമാണ് ഇപിഎഫിലേയ്ക്ക് സംഭാവന ചെയ്യുന്നത്. തൊഴിലുടമയും 12 ശതമാനം സംഭാവന ചെയ്യുന്നു. എന്നാൽ ഇതിൽ നിന്ന് 8.33 ശതമാനമാണ് ഇപിഎസിലേയ്ക്ക് പോകുന്നത്. ബാക്കി ഇപിഎഫിലേയ്ക്കും പോകുന്നു. തൊഴിലുടമയുടെ സംഭാവനയിൽ നിന്നാണ് പെൻഷനിലേയ്ക്ക് പണം എത്തുന്നത്. കൂടുതൽ പലിശ നേടാൻ പുതിയ നിക്ഷേപ പദ്ധതി; പ്രധാനമന്ത്രി വയാ വന്ദന യോജന

എപ്പോഴാണ് പെൻഷൻ ലഭിക്കുക?

എപ്പോഴാണ് പെൻഷൻ ലഭിക്കുക?

ഇപിഎസിന് കീഴിൽ പെൻഷൻ ലഭിക്കുന്നതിന് ചില വ്യവസ്ഥകൾ ഉണ്ട്. താഴെപ്പറയുന്നവയാണ് അവ

  • 58 വയസ്സ് പൂർത്തിയായാൽ മാത്രമേ ഒരാൾക്ക് പെൻഷൻ ലഭിക്കൂ. 
  • കൂടാതെ 10 വ‍‍ർഷത്തെ സർവ്വീസും വേണം. 
  • ഒരു ജീവനക്കാരന് ഒന്നിലധികം ഇപിഎഫ് അക്കൗണ്ടുകൾ ഉണ്ടാകാൻ പാടില്ല. 
  • പ്രതിമാസ പെൻഷൻ മിനിമം 1000 രൂപയാണ്.
  • അംഗങ്ങൾക്ക് ആജീവനാന്തം പെൻഷൻ ലഭിക്കും. മരണ ശേഷം കുടുംബത്തിലെ അംഗങ്ങൾക്കും ഈ പെൻഷന് അർഹതയുണ്ട്.

മാസം 5000 രൂപ മാറ്റി വയ്ക്കൂ, കോടീശ്വരനാകാം...എങ്ങനെയെന്നറിയണ്ടേ??മാസം 5000 രൂപ മാറ്റി വയ്ക്കൂ, കോടീശ്വരനാകാം...എങ്ങനെയെന്നറിയണ്ടേ??

malayalam.goodreturns.in

English summary

What Is Employee Pension Scheme? When Will You Get EPS?

EPS gives a guaranteed monthly pension after retirement. The government department Employee provident fund organization manages the pension account of all the employee.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X