രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) എംസിഎൽആർ നിരക്ക് 0.2 ശതമാനം ഉയർത്തി.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) എംസിഎൽആർ നിരക്ക് 0.2 ശതമാനം ഉയർത്തി. ഇതോടെ എസ്ബിഐയുടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് ഉയരും.
ഇന്ന് മുതൽ പ്രാബല്യത്തിൽ
പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്ന് വർഷം കാലാവധിയുള്ള വായ്പകളുടെ പലിശ നിരക്ക് 20 ബേസിസ് പോയന്റാണ് ഉയർത്തിയിരിക്കുന്നത്. 8.1 ശതമാനമാണ് പുതിയ പലിശ നിരക്ക്. മുമ്പ് 7.9 ശതമാനമായിരുന്നു പലിശ.
കാലാവധി
ഒരു വർഷം കാലാവധിയിലുള്ള വായ്പയുടെ പലിശ നിരക്ക് 8.45 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. നേരത്തേ ഇത് 8.25 ശതമാനമായിരുന്നു. ചില്ലറ വായ്പകളിൽ ഭൂരിഭാഗവും ഒരു വർഷത്തെ കാലാവധിയിലുള്ളതാണ്. മൂന്ന് വർഷം കാലാവധിയുള്ള വായ്പകളുടെ പലിശ നിരക്ക് 8.45 ശതമാനത്തിൽ നിന്ന് 8.65 ശതമാനമായാണ് ഉയർത്തിയത്.
ആർബിഐ വായ്പാനയം
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൂന്നാമത്തെ ദ്വൈമാസ വായ്പാ നയം പ്രഖ്യാപിച്ചതിന് ഒരു മാസത്തിന് ശേഷമാണ് ഇപ്പോൾ എസ്ബിഐ വായ്പാ പലിശ നിരക്ക് ഉയർത്തിയിരിക്കുന്നത്. ആർബിഐ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ 25 ബേസിസ് പോയിന്റ് ഉയർത്തിയിരുന്നു. നിലവിലെ റിപ്പോ നിരക്ക് 6.5 ശതമാനമാണ്.
സ്ഥിരനിക്ഷേപ പലിശ നിരക്ക്
ജൂലൈയിൽ എസ്ബിഐ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചിരുന്നു. വിവിധ കാലവധികളിലുള്ള ജനറൽ, മുതിർന്ന പൗരന്മാർ എന്നിവരുടെ എഫ്ഡിഡി പലിശ നിരക്കുകളാണ് പരിഷ്കരിച്ചത്. ഒരു കോടി രൂപയ്ക്ക് താഴെയുള്ള ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്ക് 5 ബേസിസ് പോയിന്റ് മുതൽ 10 ബേസ് പോയിന്റ് വരെയാണ് ഉയർത്തിയത്. എസ്ബിഐയുടെ റിക്കറിംഗ് ഡിപ്പോസിറ്റ് അല്ലെങ്കിൽ ആർഡി പലിശ നിരക്ക് സ്ഥിര നിക്ഷേപ പലിശ നിരക്കിന് തുല്യമാണ്. ജൂലൈയ്ക്ക് മുമ്പ് എസ്ബിഐ സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയർത്തിയത് കഴിഞ്ഞ മേയ് 28നാണ്.
പുതുക്കിയ നിരക്ക്
ജനറൽ വിഭാഗത്തിന്റെ വിവിധ കാലാവധികളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പുതുക്കിയ നിരക്ക് താഴെ പറയുന്നവയാണ്. (കാലാവധി, നിലവിലെ പലിശ നിരക്ക്, പുതുക്കിയ നിരക്ക് എന്ന ക്രമത്തിൽ)
- 1 വർഷം മുതൽ 2 വർഷത്തിൽ താഴെ - 6.65% - 6.7%
- 2 വർഷം മുതൽ 3 വർഷത്തിൽ താഴെ - 6.65% - 6.75%
- 3 വർഷം മുതൽ 5 വർഷത്തിൽ താഴെ - 6.7 % - 6.8%
- 5 വർഷം മുതൽ 10 വർഷം വരെ - 6.75% - 6.85%
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
