കേരളത്തില്‍ പ്രളയം ബാധിച്ച് തകര്‍ന്ന വീടുകളുടെ അറ്റകുറ്റ പണി നടത്തുന്നതിനും നവീകരിക്കുന്നതിനും പ്രത്യേക വായ്പയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.
കേരളത്തില്‍ പ്രളയം ബാധിച്ച് തകര്‍ന്ന വീടുകളുടെ അറ്റകുറ്റ പണി നടത്തുന്നതിനും നവീകരിക്കുന്നതിനും പ്രത്യേക വായ്പയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 8.45% പലിശ നിരക്കില്‍ 10 ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുക.
വായ്പാ നടപടിക്രമങ്ങള്‍ക്ക് പ്രോസസിംഗ് ഫീ ഈടാക്കുന്നതല്ല. ഈ വർഷം നവംബര്‍ 30 വരെ അപേക്ഷ നല്കുന്നവര്ക്കാണ് ഈ ഇളവുകള്‍ ലഭിക്കുക. പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് ഏറെ സഹായകമാകുന്നതാണ് വായ്പയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സംസ്ഥാനത്ത് കനത്ത മഴയും പ്രളയ ദുരിതങ്ങളും തുടർന്ന സാഹചര്യത്തിൽ തന്നെ പണമിടപാടുകൾക്കും വായ്പകൾക്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട വായ്പയ്ക്ക് ഉള്ള പ്രോസസിംഗ് ഫീസാണ് എസ്.ബി.എെ ആദ്യം ഒഴിവാക്കിയത്.
ദുരിതത്തിൽ പെട്ടവർക്ക് നഷ്ട്ടപ്പെട്ട പാസ് ബുക്കിന്റെ ഡ്യൂപ്ലിക്കേറ്റ്, ചെക്ക് ബുക്ക്, എ.ടി.എം കാർഡുകൾ തുടങ്ങിയവ ചാർജുകൾ ഈടാക്കാതെ തന്നെ ബാങ്ക് നൽകുന്നതാണ്. കൂടാതെ വായ്പ തിരിച്ചടവ് ഗഡു വൈകിയാൽ ഈടാക്കുന്ന ലേറ്റ് ഫീയിൽ നിന്നും ഇവരെ ഒഴിവാക്കും. പ്രളയത്തിൽ തിരിച്ചറിയൽ രേഖകളും മറ്റും നഷ്ടപ്പെട്ടവർക്ക് അക്കൗണ്ട് എടുക്കാൻ ഫോട്ടോയും ഒപ്പും മാത്രം മതിയെന്നും ബാങ്ക് അറിയിച്ചിരുന്നു. ഇതും ദുരിത ബാധിതർക്ക് ആശ്വാസമാകും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
