ഹൃദയ ശസ്ത്രക്രിയ തുടങ്ങി വളരെ ഗൗരവ സ്വഭാവമുള്ള ചികില്‍സാ ആവശ്യങ്ങള്‍ക്കായി നാം ഉപയോഗിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ ഗുണനിലവാരം ഉള്ളവയാണോ? അറിയില്ല. കാരണം അത് പരിശോധിക്കാന്‍ രാജ്യത്ത് സംവിധാനങ്ങളില്ല.
രാജ്യത്തുള്ളത് മരുന്നുകളുടെ പരിശോധന
രാജ്യത്ത് മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ സംവിധാനമുണ്ടെങ്കിലും മെഡിക്കല്‍ ഉപകരണങ്ങളുടെയും ഇംപ്ലാന്റുകളുടെയും കാര്യത്തില്‍ അതില്ലെന്നതാണ് സത്യം. എന്നാല്‍ ഈ അവസ്ഥ അധികകാലം തുടരില്ല. കാരണം ഇവയുടെ ഉല്‍പ്പാദനം, വില്‍പ്പന, ഇറക്കുമതി തുടങ്ങിയ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്.
ഉപകരണങ്ങളുടെ ഇറക്കുമതി തോന്നിയപടി
രാജ്യത്ത് ചികില്‍സാ ഉപകരണങ്ങളില്‍ ഏറിയ പങ്കും വിദേശരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. എന്നാല്‍ ഇവ ഏതെങ്കിലും രീതിയിലുള്ള ക്വാളിറ്റി പരിശോധനയ്ക്ക് എവിടെയും വിധേയമാകുന്നില്ല. ശരീരത്തില്‍ ഉപയോഗിക്കുന്ന ഇംപ്ലാന്റുകള്‍, സിടി സ്കാനിംഗ്-എംആര്‍ഐ ഉപകരണങ്ങള്‍, ഡയാലിസിസ് മെഷീന്, എക്സ്റേ മെഷീന്, ബോണ്‍ മാരോ സെല്‍ സെപ്പറേറ്റര്‍ തുടങ്ങിയ ഉപകരണങ്ങളെ 1940ലെ ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് ആക്ടിന്റെ പരിധിയില്‍ വരുത്തിക്കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ്.
പരശോധന 2020 ഏപ്രില്‍ മുതല്‍
2020 ഏപ്രില്‍ മുതലാണ് വിജ്ഞാപനം പ്രാബല്യത്തില്‍ വരിക. അതിനു മുന്നോടിയായി ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇത് നടപ്പില്‍ വരുന്നതോടെ രാജ്യത്ത് ഉപയോഗിക്കപ്പെടുന്ന ചികില്‍സാ ഉപകരണങ്ങള്‍ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്റേര്‍ഡ് കണ്ട്രോള് ഓര്‍ഗനൈസേഷന്റെ പരിശോധനയ്ക്ക് വിധേയമാവും. ഇവയുടെ ഉല്‍പ്പാദനം, ഇറക്കുമതി എന്നിവയുടെ അപ്രൂവിംഗ് ഏജന്‍സിയാണ് ഇത് മാറും.
നിലവില്‍ പരിശോധിക്കുന്നത് 23 ഉപകരണങ്ങള്‍
നിലവില്‍ ഫാര്‍മസി ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള അധികാരം മാത്രമേ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്റേര്‍ഡ് കണ്ട്രോള് ഓര്ഗനൈസേഷന് ഉള്ളൂ. രാജ്യത്ത് ഉപയോഗിക്കുന്ന 5000ത്തോളം വിഭാഗത്തില്‍ പെട്ട മെഡിക്കല്‍ ഉപകരണങ്ങളില്‍ 23 എണ്ണം മാത്രമാണ് മരുന്ന് എന്ന രീതിയില്‍ ഓര്‍ഗനൈസേഷന്റെ പരിശോധനയ്ക്ക് നിലവില്‍ വിധേയമാക്കുന്നത്.
ജോണ്സണ് ആന്റ് ജോണ്സണ് വിവാദം
ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ഡിപൂയ് എഎസ്ആര്‍ ഹിപ്പ് റീപ്ലെയ്സ്മെന്റിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട വിവാദമാണ് മെഡിക്കല്‍ ഉപകരണങ്ങളുടെ പരിശോധനയെ കുറിച്ചുള്ള ചര്‍ച്ച രാജ്യത്ത് സജീവമാക്കിയത്. അമേരിക്കന്‍ കമ്പനിയായ ജോണ്സണ് ആന്റ് ജോണ്‍സന്റെ ഉപകരണമാണിത്. ഇവയുടെ ഗുണനിലവാരം മോശമായതിനെ തുടര്‍ന്ന് ആസ്ത്രേലിയ ഉല്‍പ്പന്നം നിരോധിക്കുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഗ്രഡ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഈ രംഗത്തെ വിവിധ സംഘടനകളെ പങ്കെടുപ്പിച്ച് നടത്തിയ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications