ദില്ലി: മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഇ കൊമേഴ്സ് നയം തെരഞ്ഞെടുപ്പിനു മുമ്പേ നടപ്പിലാക്കാനാവില്ലെന്ന് ഏറെക്കുറെ ബോധ്യമായി. ഫെബ്രുവരി അവസാന വാരം പുറത്തിറക്കിയ കരടിന്മേലുള്ള അഭിപ്രായങ്ങളും നിര്‍ദേങ്ങളും വിമര്‍ശനങ്ങളും മാര്‍ച്ച് 9നകം നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും കൂടുതല്‍ സമയം വേണമന്ന് കമ്പനികള്‍ ആവശ്യപ്പെടുകയായിരുന്നു.

പ്രതികരണം അറിയിക്കാന്‍ മാര്‍ച്ച് 31 വരെ സമയം നല്‍കണമെന്നാണ് ആമസോണ്‍, ഒല, യൂബര്‍, മൈക്രോസോഫ്റ്റ്, നെറ്റ് ഫ്ളിക്സ് തുടങ്ങിയ കമ്പനികള്‍ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന് ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകള് തങ്ങള്‍ക്കു ലഭിക്കുന്ന ഇന്ത്യക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ രാജ്യാതിര്‍ത്തി വിട്ടുപോവരുതെന്നും അത് ഇന്ത്യയിലെ തന്നെ സര്‍വറുകളില്‍ സൂക്ഷിക്കണമെന്നും ഉള്‍പ്പെടെ വിവിധ നിയന്ത്രണങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതാണ് പുതിയ ഇ കൊമേഴ്സ് നയം. ഇന്ത്യയില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന ഇ കൊമേഴ്സ് വെബ്സൈറ്റുകള്‍, ആപ്ലിക്കേഷനുകള്‍ എന്നിവയ്ക്ക് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത ബിസിനസ് സ്ഥാപനം ആവശ്യമാണെന്നും പുതിയ നയത്തിലുണ്ട്. ഒല, യൂബര്‍ പോലുള്ള ഓണ്‍ലൈന്‍ ടാക്സി കമ്പനികളെ ഇ കൊമേഴ്സിന്റെ പരിധിയില്‍ കൊണ്ടുവരാനും പുതിയ നയത്തില്‍ തീരുമാനമുണ്ട്. കരട് നയം ഓണ്‍ലൈന്‍ ഡാറ്റയുടെ മേല്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുമെന്നും പ്രാദേശിക കുത്തകകള്‍ക്ക് അനുകൂലമാണെന്നുമുള്ള ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
