ദില്ലി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കില്‍ വരുത്തുന്ന ഓരോ മാറ്റവും എസ്ബിഐ ലോണുകളെയും നിക്ഷേപങ്ങളെയും ബാധിക്കും. സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റുകളുടെയും ഹ്രസ്വകാല വായ്പകളുടെയും പലിശ നിരക്കിനെ ആര്‍ബിഐയുടെ റിപ്പോ നിരക്കുമായി നേരിട്ട് ബന്ധിപ്പിക്കാന്‍ എസ്ബിഐ തീരുമാനമെടുത്തതിനെ തുടര്‍ന്നാണിത്. രാജ്യത്ത് ആദ്യമായാണ് ഒരു ബാങ്കിന്റെ പലിശ നിരക്കുകള്‍ ഒരു ബാഹ്യ ഘടകവുമായി ബന്ധിപ്പിക്കുന്നത്. 2019 മേയ് 1 മുതല്‍ ഈ മാറ്റം പ്രാബല്യത്തില്‍ വരുമെന്ന് എസ്ബിഐ അറിയിച്ചു.

ആര്‍ബിഐ പലിശ നിരക്കില്‍ വരുത്തുന്ന മാറ്റങ്ങളുടെ ഗുണഫലം ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തവര്‍ക്ക് നേരിട്ട് ലഭിക്കാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. ബാങ്കുകളുടെ ഈ സമീപനത്തില്‍ ആര്‍ബിഐക്ക് അതൃപ്തിയുണ്ട്. ഇതില്‍ മാറ്റം വരുത്തി, ആര്‍ബിഐ റിപ്പോ റേറ്റില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് മോണിറ്ററി ട്രാന്സ്മിഷന് പ്രക്രിയ വേഗത്തിലാക്കാന്‍ പുതിയ തീരുമാനത്തിലൂടെ സാധിക്കുമെന്ന് എസ്ബിഐ അറിയിച്ചു.
അതേസമയം, പുതിയ നീക്കം ചെറിയ സേവിംഗ്സ് നിക്ഷേപങ്ങളെ ബാധിക്കില്ലെന്ന് എസ്ബിഐ അറിയിച്ചു. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള സേവിംഗ്സ് ഡെപ്പോസിറ്റുകള്‍ മാത്രമാണ് ആര്‍ബിഐ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കുക. ഡിസംബര്‍ ഏഴിന് റിവ്യൂവിന് ശേഷം ആര്‍ബിഐയുടെ റിപ്പോ നിരക്ക് 25 ബേസിക് പോയിന്റുകള്‍ കുറച്ച് 6.25 ആക്കിയിരുന്നു. ഇതനുസരിച്ചായിരിക്കും നിലവിലെ ഡിപ്പോസിറ്റുകളുടെ പലിശ നിരക്കും തീരുമാനിക്കുക. ഇപ്പോഴത്തെ റിപ്പോ നിരക്കായ 6.25 ശതമാനത്തേക്കാള്‍ 2.75 ശതമാനം കുറച്ച് 3.5 ശതമാനമാണ് ബാങ്കുകള്‍ നല്കുന്ന പലിശ നിരക്ക്.
ഒരു ലക്ഷം രൂപയിലധികമുള്ള എല്ലാ കാഷ് ക്രെഡിറ്റ് എക്കൗണ്ടുകളും, ഓവര്‍ ഡ്രാഫ്റ്റുകളും റിപ്പോയുമായി ബന്ധിപ്പിക്കുമെന്നും എസ്ബിഐ അറിയിച്ചു. ഇതിന്റെ പലിശ നിരക്ക് റിപ്പോ റേറ്റിനോട് 2.25 ശതമാനം ചേര്‍ത്ത് 8.5 ശതമാനമായിരിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
