മുംബൈ: രാജ്യം കണ്ട ഏറ്റവും വലിയ വായ്പ്പാതട്ടിപ്പിലെ പ്രതി നിരവ് മോദി പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് തട്ടിയെടുത്ത പണത്തിന്റെ ഒരു ഭാഗം തന്റെയും കുടുംബക്കാരുടെയും സ്വകാര്യ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്.
560 കോടി രൂപ തന്റെ തന്നെ അക്കൗണ്ടിലേക്കും 200 കോടി ഭാര്യ അമിയുടെ അക്കൗണ്ടിലേക്കും 174 കോടി അച്ചന് ദീപക് മോദിയുടെയും അക്കൗണ്ടിലേക്കാണ് എത്തിയതെന്ന് മുംബൈ കോടതിയില്‍ നല്കിയ അധിക കുറ്റപത്രത്തില്‍ ഇഡി വ്യക്തമാക്കി.

തട്ടിപ്പു നടത്തിയ പണത്തിന്റെ ഭൂരിഭാഗവും എങ്ങോട്ടൊക്കെയാണ് പോയത് എന്നതിനെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ഉള്‍പ്പെടുന്നതാണ് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് മുംബൈ കോടതിയില്‍ നല്കിയ സപ്ലിമെന്ററി കുറ്റപത്രം. ഇതുമായി ബന്ധപ്പെട്ട് ദുബൈ, സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോദിയുടെ കമ്പനികളുടെ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ അദികൃതര്‍ ഹാജരാക്കിയിട്ടുണ്ട്. തട്ടിപ്പില്‍ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭാര്യ അമി മോദിയെയും പ്രതിചേര്‍ത്താണ് പുതിയ കുറ്റപത്രം നല്‍കിയിരിക്കുന്നത്. വ്യാജരേഖകള്‍ സമര്‍പ്പിച്ച് പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് തട്ടിയെടുത്ത പണം വിദേശത്തെ വിവിധ കമ്പനികള്‍ വഴിയാണ് മോദിയുടെയും ബന്ധുക്കളുടെയും പേഴ്സണല്‍ അക്കൗണ്ടുകളിലേക്ക് എത്തിയതെന്ന് അധികൃതര്‍ കണ്ടെത്തി.
വായ്പാതട്ടിപ്പിന് ശേഷം രാജ്യംവിട്ട വജ്രവ്യാപാരി നിരവ് മോദി ലണ്ടനിലെ ആഢംബര ഫ്ളാറ്റില്‍ സുഖവാസത്തിലാണെന്നും അവിടെ വജ്രവ്യാപാരം തകൃതിയായി നടക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസം ഒരു ബ്രിട്ടീഷ് ദിനപ്പത്രം വാര്‍ത്തനല്‍കിയിരുന്നു. ഇവിടെ ഫ്ളാറ്റ് വാങ്ങുന്നതിന് 30 കോടി രൂപ സഹോദരി പൂര്‍വിയാണ് മോദിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതെന്നും അധികൃതര്‍ കണ്ടെത്തുകയുണ്ടായി. കള്ളപ്പണ വിരുദ്ധനിയപ്രകാരമുളള അധികവകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. നിരവും മെഹുല്‍ചോക്സിയും പ്രതികളായ പഞ്ചാബ് നാഷനല്‍ബാങ്ക് തട്ടിപ്പുകേസില്‍ കഴിഞ്ഞവര്‍ഷം മേയില്‍ സിബിഐയും പിന്നീട് ഇഡിയും ആദ്യകുറ്റപത്രം നല്‍കിയിരുന്നു. രാജ്യംകണ്ട ഏറ്റവുംവലിയ ബാങ്ക് വായ്പാതട്ടിപ്പില്‍ ആകെ പതിമൂവായിരം കോടിയുടെ നഷ്ടം സംഭവിച്ചതായാണ് കണ്ടെത്തല്‍.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
