ദില്ലി: ഇന്ത്യയില്‍ ഇ കൊമേഴ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളുണ്ടാക്കിയ പ്രഥമ സംഘടനയില്‍ യുഎസ് കമ്പനിയായ ആമസോണിനും വാള്‍മാര്‍ട്ടിന്റെ കീഴിലുള്ള ഫ്ളിപ്കാര്‍ട്ടിനും സ്ഥാനമില്ല. ഇന്ത്യന്‍ കമ്പനികള്‍ ചേര്‍ന്ന് രൂപീകരിച്ച ദി ഇ-കൊമേഴ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (ടിഇസിഐ)യിലാണ് ഈ പ്രധാന കമ്പനികളെ പുറത്തുനിര്‍ത്തിയത്. ഇന്ത്യന്‍ ഓണ്‍ലൈന്‍ ബിസിനസ് സ്ഥാപനങ്ങളായ സ്നാപ്ഡീല്‍, ഷോപ്ക്ലൂസ്, ഫിന്റ്, അര്‍ബന്‍ ക്ലാപ്, ബേവകൂഫ്, മാമഎര്‍ത്ത്, ഷോപ്പ് 101 തുടങ്ങിയവ ചേര്‍ന്നാണ് 12 അംഗ അസോസിയേഷന് രൂപം നല്‍കിയത്.

മറ്റു കമ്പനികളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ആയതിനാലാണ് ഫ്ളിപ്കാര്‍ട്ടിനെയും ആസമോണിനെയും കൗണ്‍സിലിലേക്ക് പരിഗണിക്കപ്പെടാതിരുന്നതെന്നും അവര്‍ക്ക് ഏതു സമയത്തും കൗണ്‍സിലില്‍ അംഗത്വമെടുക്കാമെന്നും ഫിന്റിന്റെ സഹസ്ഥാപനകനും പുതുതായി രൂപീകരിക്കപ്പെട്ട അസോസിയേഷന് അംഗവുമായ ഹര്‍ഷ് ഷാ പറഞ്ഞു. രാജ്യത്തിന് പുറത്തുള്ള നിക്ഷേപകരാല്‍ നിയന്ത്രിക്കപ്പെടാത്ത ഇന്ത്യന്‍ കമ്പനികളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇവിടത്തെ കമ്പനികള്‍ ഒന്നിച്ചു ചേര്‍ന്ന് ഈ രംഗത്തെ പ്രതിനിധികളായി മാറുകയെന്നതാണ് അസോസിയേഷന്റെ ലക്ഷ്യം. ഇ-കൊമേഴ്സ് മേഖലയില്‍ രാജ്യത്തുണ്ടായ വളര്‍ച്ചയും ഇതുമായി ബന്ധപ്പെട്ട് സുപ്രധാന നിയമനിര്‍മാണങ്ങള്‍ നടക്കാനിരിക്കുന്നതും പരിഗണിച്ചാണ് ഇത്തരമൊരു സംഘടനയ്ക്ക് രൂപം നല്‍കിയതെന്നും അദ്ദേഹം അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച 41 പേജുള്ള ഇ-കൊമേഴ്സ് കരട് നിയമം പരിശോധിച്ചുവരികയാണെന്നും ഇതുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ അസോസിയേഷന് പ്രസ്താവന ഇറക്കുമെന്നും അദ്ദേഹം അറിയിച്ചു. കരട് നിയമത്തെ കുറിച്ച് ഓരോ കമ്പനിയും വെവ്വേറെ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കുന്നതിനേക്കാള്‍ എല്ലാവരും ഒന്നിച്ച് അസോസിയേഷന്റെ പേരില്‍ പ്രതികരണം അറിയിക്കുന്നതാണ് നല്ലതെന്നുള്ള തിരിച്ചറിവും ഇതിന്റെ രൂപികരണത്തിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
