ദില്ലി: കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഇ-കൊമേഴ്സ് കരട് നയത്തില്‍ ചില ഇളവുകള്‍ ആവശ്യപ്പെട്ട് ടെക്നോളജി ഭീമനായ മൈക്രോസോഫ്റ്റ്. ഇന്ത്യയില്‍ നിന്നുള്ള ബിസിനസ് ഡാറ്റകള്‍ രാജ്യത്തു തന്നെ സൂക്ഷിക്കണമെന്ന വ്യവസ്ഥയിലാണ് ഇളവ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പുവരുത്തുന്നതിന് വ്യത്യസ്ത കമ്പനികള്‍ക്കിടയില്‍ ഡാറ്റ പങ്കുവയ്ക്കുന്നതിനോട് തങ്ങള്‍ക്ക് അനുകൂല നിലപാടാണെന്നും മൈക്രോസോഫ്റ്റ് സര്‍ക്കാരിനെ അറിയിച്ചു.

കരട് നയവുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത കമ്പനികളുടെ യോഗത്തിലാണ് മൈക്രോസോഫ്റ്റ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഫെബ്രുവരി 23നാണ് കേന്ദ്ര മന്ത്രാലയം പുതിയ ഇ-കൊമേഴ്സ് നയത്തിന്റെ കരട് പ്രസിദ്ധീകരിച്ചത്. ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകള്, സോഷ്യല്‍ മീഡിയ തുടങ്ങിയവയിലെ ഇന്ത്യക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ രാജ്യാതിര്‍ത്തി വിട്ടുപോവരുതെന്നും അത് ഇന്ത്യയിലെ തന്നെ സര്‍വറുകളില്‍ സൂക്ഷിക്കണമെന്നും കരടില്‍ നിര്‍ദ്ദേശമുണ്ട്.

ഡാറ്റ സൂക്ഷിപ്പുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഇന്ത്യയിലെ വിദേശ സ്റ്റാര്‍ട്ടപ്പുകളെ ദോഷകരമായി ബാധിക്കുമെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. സ്റ്റാര്‍ട്ടപ്പുകളെ വിദേശ കമ്പനികള്‍ ഏറ്റെടുക്കുകയോ ഫണ്ട് നല്‍കുകയോ ചെയ്യണമെങ്കില്‍ ഡാറ്റ കൈമാറ്റം ആവശ്യമാണ്. ഉപഭോക്താവിന്റെ അനുവാദത്തോടെയാണെങ്കില്‍ പോലും മൂന്നാം കക്ഷിക്ക് ഡാറ്റ കൈമാറ്റം ചെയ്യരുതെന്ന കരട് നയത്തിലെ നിബന്ധന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തിരിച്ചടിയാവുമെന്നും യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
മൂന്നാം കക്ഷിയെന്ന പ്രയോഗത്തിലെ അവ്യക്തതയും യോഗത്തില്‍ വിമര്‍ശിക്കപ്പെട്ടു. ഇതുപ്രകാരം ഇന്ത്യയില്‍ നിന്ന് മൈക്രോസോഫ്റ്റ്, ആമസോണ്‍ തുടങ്ങിയ കമ്പനികള്‍ക്ക് വിദേശത്തുള്ള തങ്ങളുടെ മാതൃ കമ്പനിയിലേക്കോ സഹോദര സ്ഥാപനങ്ങളിലേക്കോ വിവരങ്ങള്‍ കൈമാറുന്നതു പോലും വിലക്കപ്പെടും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ഡാറ്റ കൈമാറ്റം ഇല്ലാതെ ബിസിനസ് സാധ്യമല്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

ഇന്ത്യയിലെ കമ്പനികളുമായി ബന്ധമുള്ള വിദേശ സ്ഥാപനങ്ങളിലേക്ക് ഡാറ്റ കൈമാറ്റം അനുവദിക്കണമെന്നാണ് മൈക്രോസോഫ്റ്റ് ഉള്‍പ്പെടുയുള്ള കമ്പനികള്‍ ആവശ്യപ്പെട്ടത്. അതേസമയം, ആമസോണ്‍, മൈക്രോസോഫ്റ്റ്, നെറ്റ്ഫ്ളിക്സ്, ഒല, ഊബര്‍ തുടങ്ങിയ കമ്പനികള്‍ ഇന്ത്യയില്‍ പ്രാദേശിക സര്‍വര്‍ സ്ഥാപിച്ച് ഡാറ്റ സൂക്ഷിക്കണമെന്ന നിര്‍ദ്ദേശത്തോട് എതിര്‍പ്പു പ്രകടിപ്പിച്ചിട്ടില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
