ദില്ലി: കേന്ദ്രസര്‍ക്കാരിന് ആശ്വാസമായി മാര്‍ച്ച് മാസത്തെ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപ കടന്നു. ആകെ 1,06,577 കോടി രൂപയാണ് ചരക്കു സേവന നികുതിയായി 2019 മാര്‍ച്ചില്‍ പിരിഞ്ഞു കിട്ടിയത്. 2017 ജൂലൈയില്‍ ജിഎസ്ടി നിലവില്‍ വന്നതിന് ശേഷം ഇതാദ്യമായാണ് ഇത്ര ഉയര്‍ന്ന നിരക്കില്‍ ചരക്കുസേവന നികുതി ഒരു മാസം ലഭിക്കുന്നത്. ഫെബ്രുവരിയിലെ ജിഎസ്ടി കലക്ഷന്‍ 97,247 കോടി രൂപയായിരുന്നു. ഒരു ലക്ഷം കോടി കടന്ന് 1.02 ലക്ഷം കോടിയായിരുന്നു ജനുവരിയിലെ ജിഎസ്ടി വരുമാനം.

മാര്‍ച്ചില്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള എസ്ജിഎസ്ടിയായി 27,520 കോടിയും കേന്ദ്ര സിജിഎസ്ടി ഇനത്തില്‍ 20,353 കോടിയും ലഭിച്ചു. ഇന്റഗ്രേറ്റഡ് ജിഎസ്ടി ഇനത്തില്‍ 50,418 കോടിയും സെസ് ഇനത്തില്‍ 8,286 കോടിയുമാണ് കലക്ഷനെന്ന് ധനകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഫെബ്രുവരിയിലെ ജിഎസ്ടിആര്‍-3ബി റിട്ടേണായി 7.595 ദശലക്ഷം രൂപയാണ് ലഭിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ജിഎസ്ടി നടപ്പിലാക്കിയതിനു ശേഷം 2017 ആഗസ്റ്റ് മുതല്‍ 18 മാര്‍ച്ച് വരെ 89,885 കോടി രൂപയായിരുന്നു ഒരു മാസത്തെ ശരാശരി കലക്ഷന്‍. 2018 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ ഇത് 98,114 കോടിയായി ഉയര്‍ന്നു. ജിഎസ്ടി നിരക്കില്‍ പല കുറവുകള്‍ വരുത്തിയിട്ടും 201-19 സാമ്പത്തിക വര്‍ഷം ജിഎസ്ടി വരുമാനം 11.77 ലക്ഷം കോടിയായി ഉയര്‍ന്നതായും ധനകാര്യമന്ത്രാലയം വ്യക്തമാക്കി.
അതേസമയം, 2018-19 വര്‍ഷത്തെ ജിഎസ്ടി വരുമാന ലക്ഷ്യം കൈവരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചിട്ടില്ല. വാര്‍ഷിക ലക്ഷ്യത്തെക്കാള്‍ 60,000 കോടിയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രത്യക്ഷ നികുതി വരുമാനത്തിലുണ്ടായ 35,000 കോടി രൂപയുടെ കുറവിന് പുറമെയാണിത്. ഇത് ചെലവുകള്‍ വെട്ടിച്ചുരുക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കുമെന്നാണ് സൂചന. സബ്സിഡികളായിരിക്കും ഇതിന്റെ ആദ്യത്തെ ഇരയെന്നും വിലയിരുത്തപ്പെടുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

ഇലക്ട്രോണിക്സ് സിറ്റി ഫ്ലൈഓവർ ടോൾ പിരിവ് തുടരുമോ? സെപ്റ്റംബർ 11 മുതൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ



Click it and Unblock the Notifications
